Monday, February 17, 2014

ഈ രാത്രിയിലെ കൂട്ടുകാര്‍



കടലിനെ നോക്കി ഗിറ്റാറില്‍ കേട്ട് മറന്ന ഒരു സംഗീതത്തിന്‍റെ നേര്‍ത്ത ഈണവും മീട്ടിയിരിക്കുന്ന ഒരു വിദേശി. ലൈറ്റ് ഹൗസില്‍ നിന്നും വട്ടം കറങ്ങിയെത്തുന്ന വെള്ളി വെളിച്ചത്തില്‍ കാണുന്നത് ചെറിയൊരു വഞ്ചിയില്‍ മീന്‍ പിടിക്കുന്നൊരു മുക്കുവനെ . അവര്‍ക്ക് കൂട്ടായി നിലാവും പൊഴിച്ച് കൊണ്ട് ചന്ദ്രനും. ഈ രാത്രിയിലെ ഏറ്റവും മനോഹരമായ കാഴ്ച്ചകള്‍ ആണിത്. നിദ്രയുടെ ആലസ്യത്തിലേക്ക് തീരത്തെ കുടിലുകളിലെല്ലാം വീണുകഴിഞ്ഞ ഈ രാത്രിയില്‍ അയാള്‍ മാത്രം ഉറക്കമില്ലാതെ ജോലി ചെയ്യുന്നത് എന്തിനാവും..? വെളിച്ചമണയാത്ത ഒരു കുടിലില്‍ കയ്യില്‍ മിഠായി പൊതിയുമായി കയറിവരുന്ന അച്ഛനെ കാത്തിരിക്കുന്ന ഒരു മകന് വേണ്ടിയോ , അതോ കഞ്ഞി വെക്കാനുള്ള സാധനങ്ങളുമായി കയറി വരുന്ന അരയനെ നോക്കി മണ്ണെണ്ണ വിളക്കിന്റെ അരികില്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു അരയത്തി പെണ്ണിന്‍റെ കണ്ണിലെ തെളിച്ചം കാണാനോ..? എന്തുമാവാം. പക്ഷെ ഇവരാണ് ഈ രാത്രിയിലെ എന്‍റെ കൂട്ടുക്കാര്‍..

ലൈറ്റ് ഹൗസിലെ വെളിച്ചത്തില്‍ ദൂരെ വരെ ശാന്തമായ കടല് കാണാം. എപ്പോഴും കടലിനെ നോക്കി ചിരിക്കുന്ന ലൈറ്റ് ഹൗസുകള്‍ക്ക് പറയാന്‍ കുറെ കഥകള്‍ കാണുമായിരിക്കും. അതൊരു പ്രത്യാശയുടെ വെളിച്ചമായാണ് തോന്നാറുള്ളത്. തീരം കാണാതെ വിഷമിക്കുന്ന ഒരു കപ്പലിന് വഴിക്കാട്ടിയായി, മുക്കുവര്‍ക്ക് ഞങ്ങള്‍ ദൂരെയല്ല എന്നൊരു ആശ്വാസമായി ഇതില്‍ വെളിച്ചം തെളിഞ്ഞു കൊണ്ടേയിരിക്കും. കോവളത്തെ, കാപ്പാട്ടെ , കോഴിക്കോട്ടെ, തിരൂര്‍ അഴീമുഖത്തെ ലൈറ്റ് ഹൗസുകള്‍ കാണുമ്പോള്‍ ഓര്‍ത്തു പോകാറുണ്ട് ചരിത്രത്തിന്‍റെ, സാഹസികതയുടെ , അതിജീവനത്തിന്‍റെ എത്രയെത്ര കഥകള്‍ക്ക് സാക്ഷിയായിട്ടുണ്ടാവും ഇവരെന്ന് . കടലിനെ നോക്കി കണ്ണു ചിമ്മുകയും തുറക്കുകയും ചെയ്യുന്ന ലൈറ്റ് ഹൗസുകളോട് ആരാധനയാണ് എനിക്ക്.



ഒരു പായക്കപ്പലില്‍ കയറി കടലിന്‍റെ വിദൂരതയിലേക്ക് നാഴികകളും വന്‍കരകളും താണ്ടി ഒരു യാത്ര എന്‍റെ ഭ്രാന്തന്‍ സ്വപ്നങ്ങളില്‍ ഒന്നാണ്. വെറും സ്വപ്നമായി മാത്രം സമാധി ആയേക്കാവുന്ന ഒരു ആഗ്രഹം. ചരിത്രത്തില്‍ ചെലുത്തിയ സ്വാധീനം എന്തുമാകട്ടെ, കൊളംബസിനെയും വാസ്ഗോഡ ഗാമയെയും സഞ്ചാരികള്‍ എന്ന നിലയില്‍ വളരെ ഇഷ്ടപ്പെടുന്നു . അറബികടലിന്‍റെ ഓളപരപ്പിലൂടെ കുഞ്ഞാലി മരക്കാര്‍ നടത്തിയ പോരാട്ടത്തിന്‍റെ കഥകള്‍ ഞാന്‍ ആവേശത്തോടെ കേട്ടിട്ടുണ്ട്. മറ്റൊരു വിസ്മയമായി ഇബ്നു ബത്തൂത്തയെന്ന സഞ്ചാരിയുടെ ജീവിതമുണ്ട് . എഴുപത്തി അയ്യായിരം മൈലുകള്‍ താണ്ടിയ ചരിത്രത്തിലെ മഹത്തരവും സമാനതകകളില്ലാത്തതുമായ ഇബ്നു ബത്തൂത്തയെന്ന സഞ്ചാരിയെ പറ്റി കൂടുതല്‍ വായിച്ച് അറിയേണ്ടിയിരിക്കുന്നു . കടലിനെ കീഴടക്കി ഇവര്‍ നടത്തിയ യാത്രകള്‍ ഒരാവേശമായത് കൊണ്ടാവാം പായക്കപ്പലുകളുടെ ചിത്രങ്ങളും എന്‍റെ ഇഷ്ടങ്ങളില്‍ നിറയുന്നത്.

പക്ഷെ കടലിലെ ഹീറോ സിന്ദ്ബാദ് എന്ന സാങ്കല്‍പ്പിക സഞ്ചാരിയാണ്. മലര്‍വാടി മാസികയിലൂടെയാണ് സിന്ദ്ബാദിന്‍റെ ലോകത്തിലേക്ക്‌ എത്തിപ്പെടുന്നത്. അതിന്‍റെ താളുകളിലൂടെ പറന്ന് സിന്ദ്ബാദിന്‍റെ പായക്കപ്പലില്‍ കയറി ഞാനും പോയിട്ടുണ്ട് കുറെ ലോകത്തേക്ക്. പവിഴങ്ങളുടെയും രത്നങ്ങളുടെയും താഴ്വരയില്‍, പാമ്പുകളും , ആനറാഞ്ചി പക്ഷികളും നിറഞ്ഞ ലോകത്ത്, രാക്ഷസന്മാരുടെ ഇടയിലെല്ലാം പറന്ന് നടന്നിട്ടുണ്ട്. പക്ഷെ സിന്ദ്ബാദിന്‍റെ കഥ പറയുന്ന കഥചെപ്പുകളിലെ അത്ഭുതമായ ആയിരത്തിയൊന്ന് രാവുകളിലെക്കുള്ള ദൂരം ഇനിയും കൂടുന്നു.



നല്ല നിലാവില്‍ ഇവിടെയിരിക്കാന്‍ നല്ല രസമുണ്ട്. സായിപ്പിന്‍റെ ഗിറ്റാറില്‍ നിന്നും സംഗീതം ഒഴുകികൊണ്ടേയിരിക്കുന്നു. എന്തോ ഒരു ശോക ഗാനത്തിന്‍റെ ഈണമാണോ അതിന്...? പക്ഷെ അതെന്നെ കൊണ്ടെത്തിച്ചത് ടൈറ്റാനിക് എന്ന ചിത്രത്തിന്‍റെ ഓര്‍മ്മകളിലെക്കാണ്. മുങ്ങി താഴുന്ന കപ്പലിന്‍റെ മേല്‍തട്ടിലിരുന്ന് ഗിറ്റാറില്‍ സംഗീതം പൊഴിക്കുന്നവര്‍... വളരെ ഹൃദ്യമായ ഒരു രംഗമായിരുന്നു അത്. തീര്‍ച്ചയായും ഈ കടലും നോക്കിയിരിക്കുമ്പോള്‍ ആ ഓര്‍മ്മകള്‍ വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ . അറ്റ്ലാന്റിക്കിലെ ഓളങ്ങളിലൂടെ ഒഴുകി അതില്‍ തന്നെ അലിഞ്ഞു ചേര്‍ന്ന ടൈറ്റാനിക് എന്ന കപ്പലിന്‍റെ കഥ പറഞ്ഞ ചിത്രം. ഒരു സിനിമ എന്ന് പറഞ്ഞ്‌ മാറ്റിനിര്‍ത്താന്‍ പറ്റില്ലാലോ അത്. എന്നോ മനസ്സില്‍ പതിഞ്ഞുപ്പോയ ഒരു യഥാര്‍ത്ഥ ദുരന്തത്തിന്‍റെ ചലച്ചിത്ര ഭാഷ്യം. കൃത്യമായി പറഞ്ഞാല്‍ ഏഴാം ക്ലാസിലെ ഇംഗ്ലിഷ് പുസ്തകത്തില്‍ നിന്നുമാണ് ആദ്യം അറിയുന്നത്. ആ ദുരന്തത്തിന്‍റെ ഒരു പേപ്പര്‍ കട്ടിങ്ങുമായി മാഷ്‌ എടുത്ത ക്ലാസ് ഞാന്‍ മറന്നിട്ടില്ല. അന്നേ മനസ്സില്‍ പതിഞ്ഞ സംഭവം സിനിമ ആയപ്പോള്‍ കാല്പനികതയുടെ അംശവും ഉണ്ടായിരുന്നു എന്ന് മാത്രം. കടലില്‍ തണുത്തുറഞ്ഞ വെള്ളത്തില്‍ ജാക്കിന്‍റെയും റോസിന്‍റെയും പ്രണയം. മുങ്ങിത്താഴുന്ന ജാക്കിനെ കണ്ട് റോസ് പൊഴിച്ച കണ്ണീരിന്‍റെ ചൂടില്‍ അറ്റ്ലാന്റിക്കിലെ മഞ്ഞ് പോലും ഉരുകിപോയിരിക്കണം. ഈ കാല്‍പനിക പ്രണയം പോലും നമ്മുടെ കണ്ണു നിറയിച്ചില്ലേ .

കടലിനെ കുറിച്ച് പറയുമ്പോള്‍ ചേര്‍ത്ത് വായിക്കേണ്ടതാണ് കപ്പല്‍ പരിച്ഛേദങ്ങളെ പറ്റിയും . അതാണ്‌ ടൈറ്റാനിക്കിലേക്ക് എത്തിച്ചതും. ടൈറ്റാനിക്കിന്റെ സംവിധായകന്‍ ജെയിംസ്‌ കാമറൂണിന്റെ വാക്കുകള്‍ കേള്‍ക്കൂ.
"Every shipwreck tells a story of tragedy and human loss. The loss goes beyond the lives of those who perished in the sinking, beyond even all those ashore, the friends and family whose lives were shattered. Some shipwrecks are so significant, so meaningful at a symbolic level, their loss can stab deep into the psyche of a nation, of an entire society. The sinking of Titanic is one such shipwreck."

ഇതുപോലെ കടലിന്‍റെ അഗാധതയിലേക്ക്‌ ആണ്ടുപ്പോയ എത്ര കഥകള്‍ കാണുമായിരിക്കും. അതോടൊപ്പം മുങ്ങിപ്പോയ ജീവിതങ്ങള്‍, പൊലിഞ്ഞുപ്പോയ സ്വപ്നങ്ങള്‍ . അപ്പോള്‍ ഒരു ചെറിയ ഭീതി മനസ്സില്‍ വരുന്നു എന്നത് സത്യം. പക്ഷെ ഓളപരപ്പിലൂടെയുള്ള ഒരു സാഹസിക യാത്ര എന്ന സ്വപ്നത്തില്‍ നിന്നും പിന്തിരിയാന്‍ ഞാന്‍ തയ്യാറല്ല. കാരണം എന്‍റെ സ്വപ്നങ്ങളില്‍ ഫാന്റസിയുടെ നിറങ്ങള്‍ മാത്രമേയുള്ളൂ. എങ്കിലും ഒരു വേള അത് യാഥാര്‍ത്യമായാലോ എന്ന് ആഗ്രഹിച്ചു പോകാറുണ്ട്.



സായിപ്പിന്‍റെ സംഗീതം ഇപ്പോഴും തുടരുകയാണ്. ഈ രാത്രിയില്‍ ഏത് ദുഃഖത്തെയാണ്‌ ഈ സംഗീത വീചികളിലൂടെ അയാള്‍ അലിയിച്ച് തീര്‍ക്കാന്‍ ശ്രമിക്കുന്നത്...? അതോ ഒരു സന്തോഷത്തിന്‍റെതാവുമോ..? നിശബ്ധമായ കടലിനെ നോക്കി അയാള്‍ പാടുന്നത് കാണാന്‍ നല്ല ഭംഗിയുണ്ട്. ലൈറ്റ് ഹൗസിലെ വെളിച്ചം വീണ്ടും കറങ്ങി എത്തിയപ്പോള്‍ മുക്കുവന്‍ അവിടെ തന്നെയുണ്ട്‌. എനിക്കയാളില്‍ ഒരു സാന്റിയാഗോയെ കാണാന്‍ പറ്റുന്നു. ഹെമിംഗ് വേയുടെ "കിഴവനും കടലും " എന്‍റെ പ്രിയപ്പെട്ട വായനയില്‍ ഒന്നാണ്. ഈ രാത്രിയില്‍ തന്‍റെ ചൂണ്ടയില്‍ മീന്‍ കുരുങ്ങുന്നതും കാത്തിരിക്കുന്ന അയാളില്‍ വേറെ ആരെ സങ്കല്‍പ്പിക്കാനാവും..? പക്ഷെ സാന്റിയാഗോയെ പോലെ നീണ്ട ദിവസങ്ങളുടെ കാത്തിരിപ്പ്‌ ഇയാള്‍ക്കുണ്ടാവാതെയിരിക്കട്ടെ. കാരണം അണയാത്ത വിളക്കിന് മുന്നില്‍ കാത്തിരിക്കുന്ന ഒരു കുടുംബത്തിന്‍റെ പ്രതീക്ഷയോട് ചേര്‍ത്ത് വെച്ചുപ്പോയി ഈ മുഖത്തെ ഞാന്‍ .

നിലാവും തിരകളും സംഗീതവും നിറഞ്ഞ രാത്രി കാഴ്ചയില്‍ നിന്നും മാറിപോകാന്‍ മനസ്സ് ഇത്തിരി മടിക്കുന്നു. ലൈറ്റ് ഹൗസിലെ വെളിച്ചം ദൂരെ കടലിലേക്ക്‌ തിരിഞ്ഞപ്പോള്‍ ഒരു കപ്പലിന്‍റെ ചെറുവെട്ടം കാണുന്നു. അതിലെ സഞ്ചാരികള്‍ക്ക് മുന്നില്‍ തീരം കാണുന്ന പ്രതീക്ഷയുടെ അടയാളമായി ഈ വെളിച്ചം എത്തിക്കാണണം . അതാണല്ലോ നേരത്തെ പറഞ്ഞു വെച്ചത്. പ്രതീക്ഷകളിലേക്ക് കണ്ണ് തുറക്കുകയാണ് ഓരോ ലൈറ്റ് ഹൗസുകളും എന്ന്.

(ചിത്രങ്ങള്‍ - ഗൂഗിള്‍ )

61 comments:

  1. കടൽ....എത്ര വിവരിച്ചാലും ..വിവരണം പൂർത്തിയാകാത്തത്.....

    ReplyDelete
  2. വിളക്കുമരമേ വിളക്കുമരമേ വെളിച്ചമുണ്ടോ...എന്ന് ചോദിച്ചെത്തുന്ന നാവികര്‍ക്ക് ലൈറ്റ് ഹൌസ് എത്ര സന്തോഷകരമായിരിക്കും. വിശാലമായ കടല്‍ പോലെ പല കാര്യങ്ങളും സ്പര്‍ശിച്ച നല്ല ഒരു കുറിപ്പ്.

    ReplyDelete
  3. കടല്‍ സാഹസികരുടെ ധീര കഥകള്‍ പലപ്പോഴായി എവിടെയൊക്കെയോ വായിച്ചിട്ടുണ്ട് ...... ഫാന്റസി യാണെങ്കിലും സിന്ദ് ബാദ് മനസ്സില്‍ ഒരു ഹീറോ തന്നെയാണ് ഇന്നും .... വഴികാണിക്കാന്‍ ദ്രുവ താരകങ്ങള്‍ മാത്രമുണ്ടായിരുന്ന രാത്രികളില്‍ കാറ്റിനൊപ്പം പായക്കപ്പലില്‍ സ്വയം സമര്‍പ്പിച്ചു പോയ...
    സഞ്ചാരത്തെ പ്രണയിച്ച നാവികന്‍ ...............വിവരണം മനോഹരമായി ആശംസകള്‍ .......

    ReplyDelete
  4. പ്രിയ മൻസൂർ, ജീവിതത്തിന്റെ ഏത് കാലഘട്ടത്തിലും ഒരിയ്ക്കലും കൗതുകം വിട്ടുമാറാതെ നോക്കിനിൽക്കുന്ന രണ്ടു കാഴ്ചകളാണ് 'കടലും, കരിയും'. ആലപ്പുഴയിലെ തറവാടിന്റെ തൊട്ടടുത്തുള്ള കടൽപ്പാലത്തിൽ പോയിരുന്ന് മതി വരുവോളം കടലിന്റെ കാഴ്ചകൾ ഞാൻ ആസ്വദിച്ചിട്ടുണ്ട്..വെളിച്ചമണയാത്ത ഒരു കുടിലിലേയ്ക്ക് മിഠായി പൊതിയുമായി കയറിവരുന്ന അച്ഛനെ കാത്ത്, കടൽകാറ്റേറ്റ് കരയിൽ കണ്ണും നട്ടിരിയ്ക്കുന്ന മക്കളും , കഞ്ഞി വെക്കാനുള്ള സാധനങ്ങളുമായി കയറിവരുന്ന അരയനെനോക്കി മണ്ണെണ്ണവിളക്കിന്റെ അരികില്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു അരയത്തിപെണ്ണുമൊക്കെ അന്ന് വീടിനടുത്തുള്ള കടലോരത്തെ സാധാരണ കാഴ്ചകളായിരുന്നു.ജാക്കിന്റെയും, രോസിന്റെയും കാല്പനികപ്രണയത്തെക്കാളുപരി മനസ്സിനെ സ്പർശിയ്ക്കുന്ന അനവധി സുന്ദരനിമിഷങ്ങൾ, വെറും സാധാരണക്കാരായ അവരുടെ ജീവിതത്തിൽ നമുക്ക് കാണുവാൻ കഴിയും...
    ധാരാളം വിഷയങ്ങളെ ചുരുങ്ങിയ വാക്കുകളിൽ സംഗ്രഹിയ്ക്കുന്ന ഈ ചെറിയ കുറിപ്പ്, അത്തരം പല ഓർമ്മകളെയും തട്ടിയുണർത്തുന്നു. വളരെ നന്ദി പ്രിയ സുഹൃത്തേ...മനോഹരമായ ഈ വിവരണത്തിലൂടെ ആ പഴയ ചിത്രങ്ങളെയും, നേർക്കാഴ്ചകളെയും ഒരിയ്ക്കൽക്കൂടി മനസ്സിലേയ്ക്ക് തിരികെക്കൊണ്ടുവന്നതിന്..
    സ്നേഹപൂർവ്വം ഷിബു തോവാള.

    ReplyDelete
  5. ഇബ്നു ബത്തൂതയുടെ യാത്രകളെ വര്‍ഷങ്ങള്‍ക്കു മുമ്പ് വായിച്ചിരുന്നു............മന്‍സൂര്‍ പറഞ്ഞ പോലേ സിന്ദ് ബാദിന്റെ കാല്‍പനിക യാത്ര മലര്‍ വാടിയിലും ........ഈ വായനയും ഇവിടെ അടയാള പ്പെടുത്തുന്നു ....

    ReplyDelete
  6. സുന്ദരമായ എഴുത്ത്..യാത്രകള്‍..ആര്‍ക്കാണു മടുപ്പുണ്ടാക്കുക...ആഗ്രഹങ്ങള്‍ പൂവണിയട്ടെ എത്രയും വേഗം...

    ReplyDelete
  7. പക്ഷെ കടലിലെ ഹീറോ സിന്ദ്ബാദ് എന്ന സാങ്കല്‍പ്പിക സഞ്ചാരിയാണ്. മലര്‍വാടി മാസികയിലൂടെയാണ് സിന്ദ്ബാദിന്‍റെ ലോകത്തിലേക്ക്‌ എത്തിപ്പെടുന്നത്. അതിന്‍റെ താളുകളിലൂടെ പറന്ന് സിന്ദ്ബാദിന്‍റെ പായക്കപ്പലില്‍ കയറി ഞാനും പോയിട്ടുണ്ട് കുറെ ലോകത്തേക്ക്. പവിഴങ്ങളുടെയും രത്നങ്ങളുടെയും താഴ്വരയില്‍, പാമ്പുകളും , ആനറാഞ്ചി പക്ഷികളും നിറഞ്ഞ ലോകത്ത്, രാക്ഷസന്മാരുടെ ഇടയിലെല്ലാം പറന്ന് നടന്നിട്ടുണ്ട്. പക്ഷെ സിന്ദ്ബാദിന്‍റെ കഥ പറയുന്ന കഥചെപ്പുകളിലെ അത്ഭുതമായ ആയിരത്തിയൊന്ന് രാവുകളിലെക്കുള്ള ദൂരം ഇനിയും കൂടുന്നു.

    മുൻപുണ്ടായിരുന്ന, പരന്ന വായനയിലൂടെ, മനസ്സിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങളിലൂടെയെല്ലാം, ഒരോട്ട പ്രദക്ഷിണം നടത്താൻ സഹായിച്ചു ഇക്കായുടെ ഈ പോസ്റ്റ്. നന്ദി മൻസൂറിക്കാ. ഇക്കായുടെ ആഗ്രഹങ്ങളെല്ലാം പൂവണിയട്ടെ. ഇക്കായുടെ ആഗ്രഹങ്ങൾ വായിച്ചപ്പോൾ ഇക്കയുടെ ആ നടക്കാൻ പോകുന്ന യാത്രകളിലെല്ലാം, ഞാൻ കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോകുന്നു.

    പക്ഷെ കടലിലെ ഹീറോ സിന്ദ്ബാദ് എന്ന സാങ്കല്‍പ്പിക സഞ്ചാരിയാണ്. മലര്‍വാടി മാസികയിലൂടെയാണ് സിന്ദ്ബാദിന്‍റെ ലോകത്തിലേക്ക്‌ എത്തിപ്പെടുന്നത്. അതിന്‍റെ താളുകളിലൂടെ പറന്ന് സിന്ദ്ബാദിന്‍റെ പായക്കപ്പലില്‍ കയറി ഞാനും പോയിട്ടുണ്ട് കുറെ ലോകത്തേക്ക്. പവിഴങ്ങളുടെയും രത്നങ്ങളുടെയും താഴ്വരയില്‍, പാമ്പുകളും , ആനറാഞ്ചി പക്ഷികളും നിറഞ്ഞ ലോകത്ത്, രാക്ഷസന്മാരുടെ ഇടയിലെല്ലാം പറന്ന് നടന്നിട്ടുണ്ട്. പക്ഷെ സിന്ദ്ബാദിന്‍റെ കഥ പറയുന്ന കഥചെപ്പുകളിലെ അത്ഭുതമായ ആയിരത്തിയൊന്ന് രാവുകളിലെക്കുള്ള ദൂരം ഇനിയും കൂടുന്നു.

    1001 രാവുകളും സിന്ദ്ബാദുമൊക്കെ മനസ്സിലൂടെ ജീവനോടെ കടന്ന് പോകുന്നു. ആശംസകൾ മൻസൂറിക്കാ. ഇത് പോലൊരു അനുഭവത്തിൽ എന്നെ കൊണ്ടെത്തിച്ചതിന്.

    ReplyDelete
  8. അതെ കടലിനെ കുറിച്ച് എത്ര പറഞ്ഞാലും തീരില്ല.
    ഞാന്‍ ഇതുവരെ വന്ചിയിലോ,ബോട്ടിലോ ഒന്നും കയറിയിട്ടില്ല.
    കടലിനെ നോക്കിയിരുന്നിട്ടെയുള്ളൂ.
    നോക്കുംതോറും നോക്കിയിരിക്കാന്‍ തോന്നുന്ന ഒരു അപൂര്‍വ സൌന്ദര്യം.
    ഞാന്‍ സിനിമ തീയറ്ററില്‍ പോയി ആദ്യമായും അവസാനമായും കണ്ട ഒരു ഇംഗ്ലീഷ് സിനിമയാണ് ടൈറ്റാനിക്.
    ഞാനും കരഞ്ഞു അത് കണ്ടിട്ട്.
    അതെ നിലാവും,തിരകളും,രാത്രിയും,സംഗീതവും ഇത്ര ഇഴ ചേര്‍ന്ന് കിടക്കുന്ന മറ്റൊന്നും ഇല്ല അല്ലെ?????
    എന്നോട് പറഞ്ഞ പോലെയേ എനിക്കും പറയാനുള്ളൂ.
    പതിവുപോലെ സുന്ദരം.ലളിതം.
    വായിച്ചു കഴിഞ്ഞാല്‍ മനസ്സില്‍ സന്തോഷം നിറയ്ക്കുന്ന ഒന്ന്.
    ഇനിയും ഇങ്ങനെ ഒരുപാട് എഴുതുവാന്‍ ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ.

    ReplyDelete
  9. കടലേ.... നീല കടലേ....
    കണ്ടാലും, കേട്ടാലും, പറഞ്ഞാലും, പാടിയാലും... തീരില്ലല്ലോ..

    സുന്ദരമായ എഴുത്തിനു... ആശംസകള്‍...

    ReplyDelete
  10. മനോഹരമായ അവതരണം. വെറുതേ അങ്ങിനെ വായിച്ചു പോകുമ്പോള്‍ മനസ്സ് ലൈറ്റ് ഹൌസിലും, കടല്‍ യാത്രികരിലും കുട്ടിക്കാലത്ത് വായിച്ച കഥകളിലുമൊക്കെ ചെന്നെത്തുന്നു. ആശംസകള്‍ ഈ നല്ല എഴുത്തിനു.

    ReplyDelete
  11. കടല്‍ കടന്നു സ്വപ്‌നങ്ങള്‍ തേടി പോയ ഈ നാവികന്‍ എത്ര മുത്തുകള്‍ വാരിയാണ് തിരിച്ചെത്തുന്നത് .എഴുത്ത് ഈന്തപ്പനയില്‍ നാളികേരം കാണലല്ല എന്ന് മന്‍സൂര്‍ തെളിയിക്കുന്നു ..

    ReplyDelete
  12. മനസ്സിലേക്ക്‌ ഒഴുകി ഇറങ്ങുന്ന ഗിത്താറിന്‌റെ ഈണം പോലെയുള്ള എഴുത്തിന്‌ ആശംസകള്‍... കടലിലിന്‌റെ അനന്തതയിലേക്ക്‌ നോക്കി നില്‍ക്കുന്നത്‌ ആരും ഇഷ്ടപ്പെടുന്ന ഒരു സംഗതിയാണ്‌. കടലിനേയും കടലിലെ ലൈറ്റ്‌ ഹൌസിനേയും പ്രമേയമാക്കിയ ഈ ചെറുവാടി വിവരണം നന്നായി.

    ReplyDelete
  13. ഇഷ്ടായി ട്ടൊ...തുടക്കം വളരെ ലളിതവും സുന്ദരവും..
    എന്തു കൊണ്ടൊ നിലാ വെട്ടത്തില്‍ കറങ്ങും ലൈറ്റ് ഹൗസ് നല്ലൊരു ദൃശ്യം തന്നെ മനസ്സില്‍ പകര്‍ത്തി തന്നു...
    അവര്‍ക്കു പറയാന്‍ എന്തുമാത്രം കഥകള്‍ ഉണ്ടായിരിയ്ക്കുമല്ലേ...?
    എത്ര കണ്ടാലും ആസ്വാദിച്ചാലും മതിവരാത്ത കടല്‍....ഹൊ...നല്ലൊരു വായന നല്‍കിയല്ലൊ സ്നേഹിതാ...നന്ദി...!

    ReplyDelete
  14. കടലിനെ നോക്കി ഗിറ്റാറില്‍ കേട്ട് മറന്ന ഒരു സംഗീതത്തിന്‍റെ നേര്‍ത്ത ഈണവും മീട്ടിയിരിക്കുന്ന ഒരു വിദേശി. ലൈറ്റ് ഹൗസില്‍ നിന്നും വട്ടം കറങ്ങിയെത്തുന്ന വെള്ളി വെളിച്ചത്തില്‍ കാണുന്നത് ചെറിയൊരു വഞ്ചിയില്‍ മീന്‍ പിടിക്കുന്നൊരു മുക്കുവനെ . അവര്‍ക്ക് കൂട്ടായി നിലാവും പൊഴിച്ച് കൊണ്ട് ചന്ദ്രനും. ഈ രാത്രിയിലെ ഏറ്റവും മനോഹരമായ കാഴ്ച്ചകള്‍

    ഇങ്ങിനെ സുന്ദരമായ വരികളിലൂടെ തുടങ്ങി കടലാഴങ്ങളോളം പരന്നു കിടക്കുന്ന കടല്‍ വിശേഷങ്ങളില്‍ ഇബ്നു ബത്തൂത്തയും സിന്ദ്ബാദും മറ്റും കടന്നു വരുമ്പോള്‍ ബാല്യം മുതല്‍ ഞാന്‍ കേട്ടറിഞ്ഞതും കണ്ടറിഞ്ഞതും വായിച്ച് അറിഞ്ഞതുമായ കടലറിവുകള്‍ ജീവനുള്ള ചിത്രങ്ങളായി പുനര്‍ജനിക്കയായിരുന്നു എന്റെ മനസ്സില്‍ . അവയില്‍ സുന്ദരമായ വര്‍ണ്ണ പ്രഭ പൊഴിക്കുന്ന വിളക്ക് മാടങ്ങളും ,,,,,

    ആശംസകള്‍ മന്‍സൂര്‍

    ReplyDelete
  15. തിരമാലകളില്‍ ആടിയുലഞ്ഞ് ഇരുട്ടിന്റെ അഗാധതയിലേക്ക് തെന്നി നീങ്ങുന്ന കപ്പലിന്റെ ചിത്രം സുന്ദരമായ ഭാവനകള്‍ക്ക് നിറമേകുന്നതാണ്.ഓളങ്ങളുടെ ശാന്തത അഗാധതയുടെ നീഗൂഢ സൌന്ദര്യം മറച്ചു കൊണ്ടാണല്ലോ..

    ReplyDelete
  16. ഇംഗ്ലീഷ് പടം തീയറ്ററില്‍ പോയി കണ്ടത് ടൈറ്റാനിക് ആണ് ജാക്കിന്റെയും,റോസിന്റെയും പ്രണയം മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒന്നാണ്....!
    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള കാര്യം ആണ് കടലിലേക്ക് നോക്കി അങ്ങനെ ഇരിക്കുന്നത്..!
    കടലും ,കടലിലെ ലൈറ്റ്‌ ഹൌസും,പ്രണയവും ,എല്ലാം മനോഹരമായി വിവരിച്ചിരിക്കുന്നു ട്ടോ ..!!

    ReplyDelete
  17. അനന്തമായ കടല്‍.... എത്ര കണ്ടാലും മതി വരാത്തത്... കടലോളം കൊതി തോന്നിപ്പിക്കുന്ന കടല്‍..

    ReplyDelete
  18. എപ്പോഴും കടലിനെ നോക്കി ചിരിക്കുന്ന ലൈറ്റ് ഹൗസുകള്‍ക്ക് പറയാന്‍ കുറെ കഥകള്‍ കാണുമായിരിക്കും.

    പറഞ്ഞാലും തീരാത്ത കഥകലും പേറി നടക്കുന്ന കടലിന്റെ കഥകള്‍ ഒരു ചിത്രം പോലെ മനസ്സിലൂടെ പാഞ്ഞുപോയി.

    ReplyDelete
  19. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ബ്ലോഗിലേക്കും വായനയിലേക്കും വീണ്ടും വരുമ്പോള്‍ മനോഹരമായ ഈ രചന സന്തോഷം പകരുന്നു. ആശംസകള്‍ ചെറുവാടി ....കരയും കടലും കടന്ന് ഈ യാത്രികന് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാന്‍ സാധിക്കട്ടെ ...

    ReplyDelete
  20. ലൈറ്റ് ഹൌസില്‍ നിന്ന് തുടങ്ങിയ ഫാന്റസിയും റിയാലിറ്റിയും ചേര്‍ന്നുള്ള പ്രയാണം മനസ്സെത്താത്ത ദൂരത്തേക്കു മനസ്സിനെ കൊണ്ട് പോവുന്നു. സെലിന്ടിയോന്‍ ന്റെ ടൈറ്റാനിക് തീം സോംഗ് വായനയിലുടനീളവും വായന തീര്‍ന്നിട്ടും മനസ്സില്‍ നിറയുന്നു. ശരിയാണ്, കടലിനു പറയാനുള്ള മുഴുവന്‍ കഥകളും അതിലേറെയും ഒരു ലൈറ്റ് ഹൌസിനു പറയാനുണ്ടാവും. കരകാണാ കടലല മീതെ മോഹപ്പൂ കുരുവി പറന്നത് മുതല്‍ ടൈറ്റാനിക് ദുരന്തം വരെ അറ്റമില്ലാത്ത കഥകള്‍.

    ReplyDelete
  21. ഹൃദ്യമായ ശൈലിയില്‍ വ്യത്യസ്ഥമായൊരു വിഷയത്തിന്റെ വായനാനുഭൂതി ശരിക്കും അറിഞ്ഞു... ഇതൊരു തികഞ്ഞ യാത്രാനുഭവമായി വായിക്കാനാണ് എനിക്കിഷ്ടം.നാവികര്‍ക്കുള്ള വഴികാട്ടിയായി ചരിത്രസാക്ഷികളായി നില്‍ക്കുന്ന ലൈറ്റുഹൌസുകളെക്കുറിച്ചു പറയുമ്പോൾ മന്‍സൂര്‍ ഒരേ സമയം ചരിത്രവും യാത്രകളും സമന്വയിപ്പിക്കുന്നു... ചരിത്രവും യാത്രകളും വായിച്ച പൂര്‍വ്വസ്മരണകളിലേക്ക് കൂട്ടിക്കൊണ്ടു പോവുന്നു. സാങ്കേതികത്തികവിന്റെ അഹന്തയെ തകര്‍ത്തു തരിപ്പണമാക്കിയ കപ്പല്‍ച്ചേദത്തിലേക്കും ജയിംസ് കാമറൂണിന്റെ ഭാവനയില്‍ വിരിഞ്ഞ ആ പ്രണയകാവ്യത്തിലേക്കും കൊണ്ടു പോവുന്നു.

    സെന്റര്‍ കോര്‍ട്ടിലെ ഒരുപാട് ഇഷ്ടമായ പോസ്റ്റ്.....

    ReplyDelete
  22. മനോഹരമായ പോസ്റ്റ്, വിഷയങ്ങളിലെ വൈവിധ്യം സെന്റർകോർട്ടിൽ അതും യാത്രാവിവരണത്തിന്റെ ചുവടുപിടിച്ച്. മൻസൂർ അഭിനന്ദനങ്ങൾ. ഒരു നല്ല അവധിക്കലവും ആശംസിക്കുന്നു.

    ReplyDelete
  23. പ്രിയപ്പെട്ട മന്‍സൂര്‍,
    സുപ്രഭാതം !
    കടലിലെ അലകളില്‍ വിരിയുന്ന സ്വപ്‌നങ്ങള്‍...!പൊലിയുന്ന സ്വപ്‌നങ്ങള്‍...!
    രാത്രിയുടെ നിശബ്ദതയില്‍,ജീവിക്കാന്‍ വേണ്ടി, മത്സ്യം പിടിക്കാന്‍ പോകുന്ന മുക്കുവര്‍...!
    നീലക്കടലും മുക്കുവരും എന്റെ ജീവിതചര്യയുടെ ഭാഗമാണ്.
    ഒരു സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കാന്‍ പറ്റിയ വിഷയം!
    എന്നത്തെയും ഹിറ്റ്‌ ചിത്രങ്ങളില്‍ ഒന്നാണ്, ടൈറ്റാനിക്. !ചേര്‍ത്തു വായിക്കാന്‍ ഒരു വിശേഷം..!
    The film is due for theatrical re-release in 3-D on April 4, 2012 to commemorate the centenary of the Titanic setting sail on April 10, 1912.
    ഇത്രയും മനോഹരമായ ഒരു പ്രണയകാവ്യം പ്രേഷകമനസ്സുകളില്‍ മായമുദ്രയായി മാറിയിട്ടുണ്ടോ എന്ന് സംശയമാണ്.
    സിന്ദാബാദ്,ഒരുപാട് ഇഷ്ട്ടപ്പെട്ട നായകനാണ്.
    സമുദ്രവും, അലകളിലെ അലസയാത്രയും, മോഹങ്ങളും എല്ലാം വളരെ നന്നായി എഴുതി,കേട്ടോ!
    അലകളില്‍ ഉയര്‍ന്നു താഴ്ന്നുള്ള ഈ കപ്പല്‍യാത്രയില്‍, ഗസലിന്റെ മോഹിപ്പിക്കുന്ന ഈണവുമായി, ഖല്‍ബിന്റെ കല്‍ക്കണ്ടം കൂടെ വേണ്ടേ, ചങ്ങായി? :)
    എഴുത്തിന്റെ ലോകത്തില്‍ ഇനിയും ഉയരങ്ങളില്‍ എത്തട്ടെ !
    ഇന്ഷ അള്ള !
    സസ്നേഹം,
    അനു

    ReplyDelete
  24. പക്ഷെ സാന്റിയാഗോയെ പോലെ നീണ്ട ദിവസങ്ങളുടെ കാത്തിരിപ്പ്‌ ഇയാള്‍ക്കുണ്ടാവാതെയിരിക്കട്ടെ. കാരണം അണയാത്ത വിളക്കിന് മുന്നില്‍ കാത്തിരിക്കുന്ന ഒരു കുടുംബത്തിന്‍റെ പ്രതീക്ഷയോട് ചേര്‍ത്ത് വെച്ചുപ്പോയി ഈ മുഖത്തെ ഞാന്‍ .

    എഴുത്തു ഒരു നിറവിലേക്കു എത്തിയിട്ടുണ്ട് ചെറുവാടിയില്‍. ഒരു നല്ല മനസ്സിന്റെ സാന്നിധ്യം അതിനെ കൂടുതല്‍ തെളിച്ചമുള്ളതാക്കുന്നു. സന്തോഷം.

    ReplyDelete
  25. നന്നായി എഴുതിയിരിക്കുന്നു . വായിക്കാന്‍ നല്ല ഒഴുക്കുണ്ട്. ലൈറ്റ് ഹൌസിന്റെ ഏകാന്തതയെ പറ്റി ഓര്‍ത്തിട്ടുണ്ടോ..

    ReplyDelete
  26. മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
    മലയാളത്തില്‍ തന്നെയില്ലേ 'തകഴിയുടെ ചെമ്മീന്‍""'
    അങ്ങനെ എത്രയെത്ര..കഥകളും,കാഴ്ചകളും,ഓര്‍മ്മകളും......
    ആശംസകള്‍

    ReplyDelete
  27. ഇബ്നു ജുബൈർ, ഇദ്‌രീസ്, ഇബ്‌നു ബത്തൂത തുടങ്ങിയ എത്രയോ യാത്രകൾ ചരിത്രത്തിലുണ്ട്, സിന്ദാബാദിന്റെ യാത്രകളിൽ ആ കലഘട്ടത്തിലെ ഭീകരമായ അനുഭവങ്ങളെ ഇമാജിനേഷനുകളിലൂടെ കൊണ്ടുപോകുന്നവയാണ്. ഇന്ന് ഐസ് ബ്രേക്കറുകളെന്ന് വെല്ലുവിളിച്ചിട്ടും തകർന്നടിഞ്ഞുപോയ മനുഷ്യരുടെ അഹന്തയുടെ കഥപറയാനും ടൈറ്റാനിക്കിനുണ്ട്. ഏത് സമൂഹത്തിനിടയിലും സ്നേഹവും പ്രേമവുമുണ്ടാവും, ഇത്തരം വിഷയങ്ങൾ അവതരിപ്പിക്കുമ്പോൾ അവയെ പ്രൊജക്റ്റ് ചെയ്യുക വഴി കൂടുതൽ കൂടുതൽ ഹൃദ്യമാകുന്നു.

    ReplyDelete
  28. ചെരുവാടിയിടെ ചിന്തകള്‍ ആകാശത്തോളം ഉയര്‍ന്ന ലൈറ്റ് ഹൌസില്‍ നിന്ന് ആ ഴിയുടെ അഗാതതയിലെക്ക് ഊളിയിട്ടിറങ്ങിയപ്പോള്‍ കാണാന്‍ നല്ല ശേലായി

    ReplyDelete
  29. ഇതു വായിക്കുമ്പോ എന്റെ മനസ് മുഴുവനും ഞങ്ങളുടെ സ്വന്തം തളിക്കുളം ( ഇപ്പോഴത്തെ സ്നേഹതീരം ) കടപ്പുറമായിരുന്നു മനസില്‍...താങ്ക്‌സ്ഡാ...

    ReplyDelete
  30. കടലിനെക്കുറിച്ചെഴുതിയപ്പോള്‍ വാക്കുകളുടെ തിരപ്പകര്‍ചച്ച.തിന്റെ കരയില്‍ വിജ്ഞാനത്തിനെ വിളക്കുകാലുകള്‍ പ്രകാശം പരത്തുന്നു.ഹൃദ്യം..മനോഹരം..

    ReplyDelete
  31. ലൈറ്റ് ഹൗസുകള്‍ക്ക് പറയാന്‍ കുറെ കഥകള്‍ കാണുമായിരിക്കും...
    അതൊരു പ്രത്യാശയുടെ വെളിച്ചമായാണ് തോന്നാറുള്ളത്. തീരം കാണാതെ
    വിഷമിക്കുന്ന ഒരു കപ്പലിന് വഴിക്കാട്ടിയായി, മുക്കുവര്‍ക്ക് ഞങ്ങള്‍ ദൂരെയല്ല എന്നൊരു ആശ്വാസമായി ഇതില്‍ വെളിച്ചം തെളിഞ്ഞു കൊണ്ടേയിരിക്കും....

    പണ്ടുമുതലേ ഈ വെളിച്ചം മാത്രം തേടി അനേകം
    കടൽ സഞ്ചാരികൾ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും
    ചുറ്റിയടിച്ച കാരണമാണ് ലോകചരിത്രമുഴുവൻ ഇത്ര മാറിമറിഞ്ഞത് അല്ലേ ഭായ്.

    പലചരിത്രാഖ്യായകന്മാരേയും കൂട്ടികൊണ്ട് വന്ന് അവരോടൊപ്പം
    കടൽത്തീരത്തെത്തി പല ആകാശചിന്തകളും കാഴ്ച്ചവെച്ചിരിക്കുകയാണിവിടെ മൻസൂറിവിടെ ..കേട്ടൊ

    ReplyDelete
  32. മന്‍സൂര്‍,
    കടലിന്റെ അനന്തതയും അതില്‍ തിളങ്ങി നില്‍ക്കുന്ന പകലിന്റെ പച്ചപ്പും രാവിന്‍റെ നീലിമയും ആ യാത്രയും ഒക്കെ ഒരിക്കലും മടുക്കാത്ത ഓര്‍മ്മകളല്ലേ!

    ഒരിക്കല്‍ എന്‍റെ ഒരു സുഹൃത്ത്, കൊല്ലത്ത് നീണ്ടകരയില്‍നിന്നും ഫിഷിംഗ് ബോട്ടില്‍ ഒരു രാത്രി മുക്കുവന്മ്മോരോടൊപ്പം ആഴക്കടലില്‍ മീന്‍പിടുത്തം നടത്തി, അതില്‍തന്നെ മല്‍സ്യങ്ങള്‍ പാകപ്പെടുത്തി ഭക്ഷിച്ച ഒരു അവിസ്മരണീയ യാത്ര വിവരിച്ചപ്പോള്‍ കൊതിച്ചുപോയി!

    അടുത്ത ദിവസമല്ലേ ജെയിംസ്‌ കാമറൂണ്‍ ലോകത്തെ ഏറ്റവും ആഴമേറിയ മറീന ട്രഞ്ചില്‍ മൂന്നുമണിക്കൂറില്‍ ഏറെ ചിലവോഴിച്ചത്!
    http://www.mathrubhumi.com/tech/james-cameron-mariana-trench-deepsea-challenger-261675.html സാഹസികതയ്ക്ക് നമ്മുടെയൊക്കെ ചിന്തകളെക്കാള്‍ വലിയ ആഴം!

    ReplyDelete
  33. മന്‍സൂര്‍ ഭായ്‌..
    മനസ്സ് ഇപ്പോഴും അലകളുടെ നീലിമയില്ലും ,,വിദേശിയുടെ സംഗീതത്തിലും,,മുക്കുവന്റെ പ്രതീക്ഷയിലും ,,ഉടക്കി നില്‍ക്കുന്നു,,,നേരില്‍ കണ്ട പ്രതീതിയാണ് താങ്കളുടെ വാക്കുകള്‍ തരുന്നത്...മനോഹരം,,ആശംസകള്‍

    ReplyDelete
  34. ഒരു കടല്‍പരപ്പിലൂടെ അക്ഷരങ്ങള്‍ ഒഴുകി സുന്ദരമായ ഭാഷകൊണ്ട് മനോഹരമാക്കി അറിവുകള്‍ പകര്‍ന്നു അക്ഷരങ്ങളിലൂടെ നടത്തിയ ഈ യാത്രക്ക് ആശംസകള്‍ നേരുന്നു

    ReplyDelete
  35. ഏകാന്തത ഉടലാര്‍ന്നു നില്‍ക്കുന്നപോലെയാണ് ലൈറ്റ്‌ ഹൌസുകള്‍ എന്നെനിക്ക് തോന്നിയിട്ടുണ്ട്.

    നിലാവും ഇടയ്ക്കിക്കിടെ തെളിയുന്ന ലൈറ്റും സംഗീതവും. എനിക്കാണെങ്കില്‍ വല്ലാതെ വിഷാദം തോന്നും. മന്‍സൂറിന്റെ വരികളില്‍ സംഗീതം.
    ഒരു കാര്യം ചോദിക്കട്ടെ? രാത്രിയില്‍,നിലാവില്‍ കടല്‍ ഭീതി ഉണ്ടാക്കുമോ? എവിടെയോ വായിച്ചതോര്‍ക്കുന്നു.

    ReplyDelete
  36. വളരെയധികം ഇഷ്ടപ്പെട്ടു.മൻസൂറിന്റെ അവതരണ ശൈലിയെ പ്രത്യേകം അഭിനന്ദിക്കുന്നു.

    ReplyDelete
  37. ഒരു കടലോളം ഇഷ്ടായി. ഇതുവായിച്ചപ്പോ മനസ്സിലുണ്ടായ വികാരങ്ങള്‍ , വിചാരങ്ങള്‍..,, അതു വാക്കുകളിലേക്കാവാഹിക്കാന്‍ എനിക്കാവുന്നില്ല. താങ്കളുടെ ഓരോ പോസ്റ്റും കൂടുതല്‍ മനോഹരമാകുന്നു.

    ReplyDelete
  38. Mansoorka very nice lines.GOD BLESS YOU.

    ReplyDelete
  39. കടലും, കപ്പലും, വഴിയടയാളങ്ങളും ഒക്കെ അറിയാതെ തോന്നിത്തുടങ്ങിയ ഇഷ്ടങ്ങളായിരുന്നു.. പുഴക്കടവും, തുരുത്തും, അഴിമുഖവും എല്ലാം സംഗമിക്കുന്ന ഒരിടത്ത് നിന്ന് തന്നെ വിവാഹം കഴിക്കാനും ഭാഗ്യം കൈവന്നതും അതുകൊണ്ടായിരിക്കാം...രാത്രിയില്‍ കോലായില്‍ ഇരുന്നു ദൂരെ ലൈറ്റ് ഹൌസിലേക്ക് കണ്ണും നട്ടിരിക്കുന്നത് എന്റെ ഒരു ദൌര്‍ബല്യം തന്നെയായിരുന്നു.. നല്ലൊരു ഓര്‍മ്മപ്പെടുത്തലായി ഈ പോസ്റ്റ്‌, നന്ദി... കൂടെ ആശംസകളും..

    ReplyDelete
  40. അതി മനോഹരമായി ഈ കുറിപ്പ്. ചരിത്രവും യാത്രകളും ലൈറ്റ് ഹൌസും ഒന്നിച്ച് ചേർത്ത് കപ്പൽ ദുരന്തവും ടൈറ്റാനിക് സിനിമയും കടലിന്റെ വർണ്ണത്തിലും രുചിയിലും ചാലിച്ചെഴുതിയ ഈ കുറിപ്പിന് അഭിനന്ദനങ്ങൾ.....

    എല്ലാ കടൽ സ്വപ്നങ്ങൾക്കും എന്നും നീലിമയുണ്ടായിരുന്നതുകൊണ്ട്......

    ReplyDelete
    Replies
    1. പുണ്യവാളനും ഇതുതന്നെ പറയാനുള്ളത് ... വളരെ ഇഷ്ടമായി @ പുണ്യാളന്‍

      Delete
  41. ഇന്ന് കടല്‍തീരം വിജനമാണ് ..
    ആരവങ്ങളൊഴിഞ്ഞ മണല്‍ തരികള്‍
    ഒരു പൊട്ടിയ പട്ടത്തിന്റേ നൊമ്പരങ്ങളേ
    സൂര്യന്റേ നേര്‍ത്ത ചൂടില്‍ പുല്‍കുന്നുണ്ട്...
    ആകാശം പതിയേ മഴയേ ഗര്‍ഭം ധരിച്ചു തുടങ്ങുന്നു
    അങ്ങകലേ കടല്‍ മഴ നിശബ്ദം പൊഴിയുന്നുണ്ട്
    തീരത്തേ പുല്‍കുവാന്‍ വെമ്പി നില്‍ക്കുന്ന തിരകളൂടേ
    ആലിംഗനത്തില്‍ അവന്‍ പൂഴിമണലില്‍ ജീവിത ചിത്രം വരക്കുന്നുണ്ട് ..
    ഒരൊ ജീവിതാഭിലാഷങ്ങളേയും, സ്വപ്നങ്ങളേയും കാലമെന്ന തിര
    മെല്ലേ വന്നു മായ്ച്ചു പിന്‍ വലിയുന്നു, തീരത്തോടുള്ള പ്രണയം തിര -
    മറച്ചു വയ്ക്കുന്നില്ല ഒരൊ ഒത്തുചേരലിലും അവരുടേ പ്രണയാദ്ര
    നിമിഷങ്ങള്‍ മായ്ച്ചത് അവന്റേ കിനാവുകളൂടേ വര്‍ണ്ണങ്ങളായിരുന്നു ..
    അന്ന് .. പാദസ്വരമണിഞ്ഞ പാദങ്ങള്‍ അവന്റേ കാല്പാടുകള്‍ക്ക്
    പ്രണയത്തിന്റേ കൃത്യതയാര്‍ന്ന അടയാളങ്ങള്‍ സമ്മാനിച്ചപ്പൊള്‍
    ഉയരത്തില്‍ പാറി പറന്ന പട്ടത്തിന്റേ നൂല്‍ രണ്ടു ഹൃദയങ്ങള്‍
    ഒന്നായീ നിയന്ത്രിച്ചപ്പൊള്‍ , സഖീ നീ അറിഞ്ഞിരിക്കില്ല വിധിയെന്ന
    കാറ്റ് വന്നവന്റേ ഉള്ളം തകര്‍ത്തത് , അവന്റേ മിഴികള്‍ ചുവക്കുന്നതും
    രണ്ടു തുള്ളി മിഴിപ്പൂക്കളുടേ ഉപ്പുരസം കടലിലലിഞ്ഞതും..
    ഇന്ന് മനസ്സ് വെറുതേ പിടക്കുന്നുണ്ട് , പകലൊന്‍ മായുന്നു ..
    ഒരൊ സന്ധ്യയും നല്‍കി പൊകുന്നത് വിരഹാദ്രമായ ഓര്‍മകളാണ് ..
    ഒരു പിടി ഓര്‍മകള്‍ മാത്രമാകുന്നുവോ ജീവിതം ..
    മഴ പെയ്തു തുടങ്ങിയിരിക്കുന്നു ..മണല്‍ത്തരികള്‍ നെഞ്ചൊടടക്കിയ
    വര്‍ണ്ണപട്ടം അലിഞ്ഞില്ലാതായിരിക്കുന്നു ..ഓരൊ തിരയും മഴയോടൊപ്പം
    മണല്‍ തരികളേ ആവേശത്തോടേ വാരി പുണരുന്നുണ്ട് ..
    എപ്പൊഴോ മറഞ്ഞു പൊയൊരു കാല്പാടുകള്‍ തേടീ
    അവനിപ്പൊഴും അലയുന്നുണ്ട് വിജനമായ തീരത്തിലൂടേ ..

    പ്രീയപെട്ട മന്‍സു .. നിലാവിന്റെ നനുത്ത പ്രതലത്തിലൂടെ
    മനസ്സിലേക്ക് പൊഴിഞ്ഞ് വീണ ചിന്തകള്‍ എന്തൊക്കെയാണ്..
    മഴ പൊലെ കാതിനിമ്പമായി വീണ സംഗീതം എന്റെ കൂട്ടുകാരനെ
    ഓര്‍മകളുടെ എതൊക്കെ തുരുത്തിലാണ് എത്തിച്ചത് ..
    മനസ്സിനുള്ളില്‍ അടയിരിക്കുന്ന സാഹസിക യാത്രയേ
    എത്രത്തൊളം ഓമനിക്കുന്നുണ്ട് സഖേ ..
    കടല്‍ എത്ര കണ്ടാലാണ് മതി വരുക ..
    കടലിനെ എത്ര വര്‍ണ്ണിച്ചലാണ് തീരുക ..
    കടല്‍ യാത്രകളുടെ ചരിതം , സാങ്കല്പ്പിക ചിന്തകള്‍
    അഭ്രപാളികളില്‍ പകര്‍ന്ന ചില നഷ്ടങ്ങള്‍ .....
    ഈ വരികള്‍ നിലാവ് പോലെ മുന്നില്‍ വീഴുന്നുണ്ട് !
    അതിന്റെ നേര്‍ത്ത പ്രകാശം മനസ്സിലേക്ക് പതിയെ ..
    എന്തു രസമായിട്ടെഴുതുന്നു എന്റെ കൂട്ടുകാരന്‍ ..
    മഴ കൊണ്ടൊരു വരികള്‍ ഞാന്‍ പ്രതീഷിക്കുന്നു ഈ മനസ്സില്‍ നിന്നും ..
    കാത്തിരിക്കുന്നു ഞാനത് ..
    സ്നേഹത്തൊടെ .. റിനി ..

    ReplyDelete
    Replies
    1. തങ്കശ്ശേരി ലൈറ്റ് ഹൗസ് പറഞ്ഞില്ല കേട്ടൊ ..
      പരിഭവം ഉണ്ട് ..:)
      എന്റെ ഓര്‍മകളുറങ്ങുന്ന ഒന്ന് വിട്ടു കളഞ്ഞല്ലെ ..?

      Delete
  42. മനോഹരമായിരിക്കുന്നു മന്‍സൂര്‍. ശാന്തമായ ഓളപ്പരപ്പിലൂടെ നിലാവുള്ള ഒരു രാത്രിയില്‍ പതുക്കെ നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പലിന്‍റെ ഡക്കില്‍ ഇരിക്കുകയാണോ എന്ന് തോന്നി. സ്വപ്നങ്ങളാല്‍ നിബിഡമായിരുന്ന കുട്ടിക്കാലത്ത്‌ എന്‍റെ സ്വപ്നങ്ങളില്‍ നിറഞ്ഞു നിന്നിരുന്നത് കടലിന്‍റെ വിശാലതയും പുറമേക്കുള്ള അതിന്‍റെ ശാന്തതയുമായിരുന്നു.
    സിന്ദ്ബാദിനെപ്പോലെ യാത്ര ചെയ്യുകയും കപ്പല്‍ചേതത്തില്‍ പെടുകയും ദൈവകൃപയുടെ തുണയില്‍ കരക്കെത്തുകയും വീണ്ടും സാഹസികമായ യാത്രക്കൊരുങ്ങുകയും ചെയ്യുന്ന നാവികനാകണമെന്ന് ആഗ്രഹിച്ച കാലമായിരുന്നു. ഒമ്പതാം ക്ലാസില്‍ പഠിച്ചു കൊണ്ടിരിക്കെ ആറു ദിവസം നീണ്ടു നിന്ന ദുരിത പൂര്‍ണമായ ഒരു കപ്പല്‍ യാത്രയിലാണ് സിന്ദ്ബാദായിരിക്കുക എത്രമാത്രം പ്രയാസമാണെന്ന് ഞാന്‍ മനസ്സിലാക്കിയത്. കുടലല്ലാത്തതൊക്കെ ചര്‍ദ്ദിച്ച് തളര്‍ന്ന്‍ കമഴ്ന്ന് കിടന്ന കടല്‍ ചൊരുക്കില്‍ നാവികനാകേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും എന്നില്‍ ആ മോഹം തളിരിടുന്നു. ഒരു നാവികനായി, ഒരു കപ്പലിലെ തൊഴിലാളിയായി ലോകത്തിന്റെ എല്ലാ രാജ്യങ്ങളുടെയും തീരങ്ങളില്‍ നങ്കൂരമിട്ട് ലോകം ചുറ്റിയങ്ങനെ... നടക്കില്ല എന്നറിയാമെങ്കിലും വെറുതെ ഒരു മോഹം.
    ഒന്നുകൂടി ലൈക്കട്ടെ മന്‍സൂര്‍.

    ReplyDelete
  43. മന്‍സൂര്‍..ഓളപ്പരപ്പിലൂടെ
    ചരിത്ര സഞ്ചരികളോടും
    സാധാരണ മുക്കുവരോടും ഒപ്പമുള്ള
    ശാന്തമായ ഒരു യാത്ര പോലെ വായിച്ചു
    പോയി...അതോടൊപ്പം മറക്കാനാവാത്ത
    ഒരു പ്രണയ കഥയുടെ മരിക്കാത്ത ഓര്‍മകളും
    കൂട്ടിനു...ഓരോ യാത്രയും ജീവിതം പോലെ
    ഒരു ലൈറ്റ് ഹൌസിലേക്കുള്ള കണ്ണും നട്ടുള്ള
    നോട്ടം തന്നെ...ആശംസകള്‍...ഈ എഴുത്തിനു...

    ReplyDelete
  44. കടല്‍ കണ്ടാലും കണ്ടാലും മതിവരില്ല .കൊള്ളാം .ആശംസകള്‍

    ReplyDelete
  45. വൈകിയനേലും കവിത പോലെ മനോഹരമായ ഈ കുറിപ്പ് വായിക്കാന്‍ ഞാനും എത്തി. ..കടലിന്റെ അനന്തതയിലേക്ക് നോക്കി നില്‍ക്കാന്‍ എനിക്കും ഒരു പാട് ഇഷ്ടാണ്...പോണ്ടിച്ചേരി പഠിക്കുമ്പോള്‍ മിക്കവാറും ദിവസങ്ങളില്‍ ബീച്ചില്‍ പോയിരുന്നു ജീവിതത്തെ കുറിച്ച് സ്വപ്നം കാണുമായിരുന്നു...ഇത് വായിച്ചപ്പോള്‍ അറിയാതെ ഞാനും ആ പഴയ ഓര്‍മയിലേക്ക് വഴുതി വീണു...ഈ നല്ല എഴുത്തിനു അഭിനന്ദനങ്ങള്‍ ഇക്ക.

    ReplyDelete
  46. മനോഹരമായെഴുതി.. ആശംസകള്‍..

    ReplyDelete
  47. എന്ത് എഴുതുന്നു എന്നത് പോലെ തന്നെ പ്രധാനമാണല്ലൊ എങ്ങിനെ എഴുതുന്നു എന്നതും..എന്ത് എഴുതിയാലും ശരി ഇങിനെ എഴുതണം എന്ന് തന്നെ പറയാം..അത്ര രസകരമായി പറഞ്ഞു...നിലാവും, സംഗീതവും, ലൈറ്റും, തിരയും, ഇരമ്പലും,ഒക്കെ നിറച്ച്, നന്നായി അലങ്കരിച്ച മധുര്യമുള്ള കേക്ക് പോലെ മനോഹരമായ ലേഖനം..ഈസ്റ്റര്‍ ആശംസകള്‍ നേരത്തെ നേരുന്നു...

    ReplyDelete
  48. നന്നായിട്ടെഴുതിയ ഈ ബ്ലോഗ്‌ലെത്താന്‍ വൈകിയല്ലോന്നോര്ത്ത് ഖേദിക്കുന്നു. പഴയ പോസ്റ്റുകളും വായിക്കട്ടെ. ഇത് ഒരുപടിഷ്ട്ടായിട്ടോ.

    ReplyDelete
  49. മന്‍സൂര്‍ .. താങ്കളുടെ ഈ രചന വളരെ ഹൃദ്യമായി. അത് കടലോരത്തുകൂടി എന്നെ എവിടെയെല്ലാമോ കൂട്ടികൊണ്ടുപോയി. നന്ദി. ആലപ്പുഴയിലും അഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു ലൈറ്റ് ഹൌസ് ഉണ്ട്. ഓര്‍മകളില്‍ ഇടയ്ക്കു വെളിച്ചം വീശുന്ന ഒരു ഗോപുരം.

    ReplyDelete
  50. കൊള്ളാം...ആശംസകള്‍

    ReplyDelete
  51. പ്രിയ മന്‍സൂര്‍ .
    വായിച്ചെങ്കിലും കമ്മെന്റ്റ്‌ ചെയ്യാന്‍ അല്‍പ്പം വൈകി.പവിഴ ദ്വീപില്‍ നിന്നും കടലിലേക്കുള്ള യാത്ര നന്നായിരിക്കുന്നു. പക്ഷെ ആ സുമേറിയന്‍ മിത്തുകളെക്കുറിച്ചെഴുതിയത്‌ വായിച്ചപ്പോള്‍ അനുഭവിച്ച വായനാസുഖം ഈ പോസ്റ്റില്‍ കിട്ടിയില്ല.തിരക്കിട്ട് പോസ്റ്റ്‌ ചെയ്തതാണോ അതോ എന്‍റെ വായനയുടെ കുഴപ്പമാണോ?

    ടൈറ്റാനിക്കിനെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ ആ ദുരന്തന്തിന്റെ ഓര്‍മ്മകള്‍ക്ക് നൂറു വര്‍ഷം തികയുന്ന ഈ വേളയില്‍ എന്തുകൊണ്ടും ഉചിതമായി.

    "എന്‍റെ സ്വപ്നങ്ങളില്‍ ഫാന്റസിയുടെ നിറങ്ങള്‍ മാത്രമേയുള്ളൂ. എങ്കിലും ഒരു വേള അത് യാഥാര്‍ത്യമായാലോ എന്ന് ആഗ്രഹിച്ചു പോകാറുണ്ട്........"ജീവിതം എന്നും നിറമുള്ള സ്വപ്നങ്ങള്‍ കൊണ്ട് അലങ്കരിക്കുക .

    ആശംസകളോടെ
    സുജ

    ReplyDelete
  52. ഒരു പായക്കപ്പലില്‍ കയറി കടലിന്‍റെ വിദൂരതയിലേക്ക് നാഴികകളും വന്‍കരകളും താണ്ടി ഒരു യാത്ര എന്‍റെ ഭ്രാന്തന്‍ സ്വപ്നങ്ങളില്‍ ഒന്നാണ്.

    സെന്റര്‍ കോര്‍ട്ടിലെ ഒരുപാട് ഇഷ്ടമായ പോസ്റ്റ്....

    ReplyDelete
  53. പതിവുപോലെ കാവ്യാത്മകമായ ഭാഷയിൽ ഒരു വിവരണം...സായിപ്പിന്റെ ഗിറ്റാറിന്റെ വശ്യമനോഹര സംഗീതത്തിലൂടെ ടൈറ്റാനിക്കിന്റെ സ്മരണകളിലേക്ക് കൈപിടിച്ചുയർത്തി ഒടുവിൽ ലൈറ്റ്‌ഹൌസിന്റെ വിശേഷങ്ങളിലൂടെയുള്ള ഈ എഴുത്ത് ഏട്ടനു മാത്രം സ്വന്തം...ആശംസകൾ

    {എല്ലാ പോസ്റ്റും നോക്കാൻ കഴിഞ്ഞിട്ടില്യാ...വരാം ഇനിയും :)}

    ReplyDelete
  54. manoharamayi paranju....... aashamsakal...... blogil puthiya post...... NEW GENERATION CINEMA ENNAAL..... vayikkane.........

    ReplyDelete
  55. വരാന്‍ വയ്കി.ഇനി ഓരോന്നായി വായിക്കണം.
    രാത്രിയിലെ കടലും കായലുമൊക്കെ ഓര്‍ക്കാന്‍ തന്നെ എനിക്ക് ഭയമാണ്.
    സുന്ദരമായ എഴുത്ത്‌.ആശംസകള്‍...

    ReplyDelete
  56. എല്ലാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. നാട്ടിലായത് കാരണം പല പോസ്റ്റുകളും മിസ്സായിട്ടുണ്ട്. സമയം പോലെ വായിക്കാം. ഒരിക്കല്‍ കൂടെ നന്ദി അറിയിക്കട്ടെ

    ReplyDelete
  57. കടലും കടലുമായി ബന്ധപ്പെട്ട കഥകളും മിക്കവാറും സിനിമകളും തന്നെ മനോഹരമാണ്.

    നന്നായെഴുതി മാഷേ.

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....