Sunday, June 3, 2012
സൗഹൃദത്തിന്‍റെ കോഴിക്കോടന്‍ രുചി...!
ഈ നഗരത്തില്‍ എത്തുന്നവരെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന ആഥിതേയത്വം . അന്യതാ ബോധം തോന്നാത്ത നഗര വീഥികളും ചുറ്റുപാടും . എങ്ങും പുഞ്ചിരിക്കുന്ന മുഖങ്ങള്‍. ഇതൊക്കെയാണ് കോഴിക്കോട്. സാമൂതിരിയുടെ നാടിന് ഇങ്ങിനെയേ ആവാന്‍ പറ്റൂ. വിദേശികളെ , പണ്ഡിതന്മാരെ , കലാകാരന്മാരെ സ്വീകരിച്ചിരുത്തി ആദരിച്ചിരുന്നു സാമൂതിരിയുടെ ദര്‍ബാറില്‍. ആ രാജചര്യയുടെ പാരമ്പര്യമായി കിട്ടിയ ഗുണമാവണം കോഴിക്കോടിന് ഈ മഹിമ.
കോഴിക്കോടിന്‍റെ സായാഹ്നങ്ങളെ സജീവമാക്കിയിരുന്ന കൂട്ടായ്മകളെ കുറിച്ച് ഒത്തിരി വായിച്ചു അസൂയപ്പെട്ടിട്ടുണ്ട്. അത് ആ സദസ്സിന്‍റെ പ്രൌഡി കണ്ടായിരുന്നു. വൈക്കം മുഹമ്മദ് ബഷീറും എം. ടി. യും , വീ കെ എന്നും ഉണ്ണികൃഷ്ണന്‍ പുതൂരും തിക്കോടിയനും എല്ലാം കൂടുന്ന സാഹിത്യ സദസ്സുകള്‍, ബാബുരാജ് നേതൃത്വം നല്‍കുന്ന ഇശലിന്‍റെ മണമുള്ള രാത്രികള്‍. മാമുക്കോയയും മറ്റും ഉള്‍കൊള്ളുന്ന കലാസദസ്സുകള്‍ .സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞതായി ഓര്‍ക്കുന്നു. കോഴിക്കോടിന്‍റെ ഈ പ്രത്യേകതകളെ പറ്റി. ടൌണ്‍ ഹാളില്‍ നടക്കുന്ന സാഹിത്യ സമ്മേളനങ്ങളില്‍ ഒരു ശ്രോതാവായി ഇരുന്നിട്ടുണ്ട് അത്ഭുതത്തോടെ. അന്നും ഇന്നും.
പക്ഷെ ഈ കഴിഞ്ഞ ശനിയാഴ്ച ഞാന്‍ പ്രത്യേകം മാറ്റിവെക്കുന്നു. സാമൂതിരി രാജാവ് നിര്‍മ്മിച്ച മാനാഞ്ചിറ കുളത്തിന്‍റെ അരികില്‍ , സ്ക്വയറിലെ പുല്‍ത്തകിടികളില്‍ ഇന്നലെ സൗഹൃദത്തിന്‍റെ പുതിയ നാമ്പുകള്‍ കിളിര്‍ത്തു. പ്രണയ ജോടികളും സുഹൃത്ത് സംഗമങ്ങളും കുട്ടികളുടെ പട്ടം പറത്തലും എല്ലാം ഒത്തുചേരുന്ന ഈ മാനാഞ്ചിറ സ്ക്വയറില്‍ കുറച്ച് കൂട്ടുകാര്‍ സമ്മേളിച്ചപ്പോള്‍ അറബി കടലിനെ തഴുകിവന്നൊരു കാറ്റ് ആ സൌഹൃദ സാഹായ്നത്തിന് ഹൃദ്യമായ സ്വാഗതം ഓതി. മാനാഞ്ചിറ കുളത്തിലെ ഓളങ്ങള്‍ പതുക്കെ ഇളകി ഞങ്ങളുടെ ആവേശത്തില്‍ കൂട്ടുചേര്‍ന്നു.
"ഖരമാലിന്യങ്ങള്‍ " എന്ന സുന്ദരമായ കഥ പറഞ്ഞ പ്രദീപ് മാഷ്. വരികളില്‍ ചിരിയും ചിന്തയും കലര്‍ത്തി ഏറെ രസിപ്പിച്ച "ആദ്യ രാത്രി" എന്ന ചിരിയമിട്ട് എഴുതിയ ഷബീര്‍ തിരിച്ചിലാന്‍. മലയാളം ഗ്രൂപിലെ ചര്‍ച്ചകളെ കുഞ്ഞു കവിതകളും തമാശയുമായി സജീവമാക്കുന്ന എന്‍റെ അയല്‍ നാട്ടുകാരന്‍ അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പോയില്‍, കഥകളുടെ ലോകത്തേക്ക് ചൂളം വിളിച്ചു പറന്നു വന്ന സിയാഫ് അബ്ദുല്‍ ഖാദര്‍, നര്‍മ്മം ചാലിച്ച എഴുത്തുകളും കുഞ്ഞു പോസ്റ്റുകളുമായി സജീവമായ റഷീദ് പുന്നശ്ശേരി , കൂതറ എന്ന വാക്കിനു നല്ല കൂട്ടുക്കാരന്‍ എന്ന അര്‍ത്ഥവും ഉണ്ട് എന്ന് മനസ്സിലാക്കി തന്ന് ഹാഷിം കൂതറ, ജനിച്ച നാട്ടില്‍ കൈവിട്ടു പോയ ബാല്യത്തിന്‍റെ ഓര്‍മ്മകള്‍ നര്‍മ്മത്തിലൂടെ പറഞ്ഞ് ഏറനാടന്‍ തനിമയുമായി ഫൈസു മദീന , കഴിഞ്ഞ റമദാന്‍ മാസത്തില്‍ പ്രവാചകനെയും മക്കയെയും മദീനയേയും പറ്റി എല്ലാ ദിവസവും കവിതകള്‍ എഴുതി എന്നെ വിസ്മയിപ്പിച്ച ജാബിര്‍ മലബാറി , ഷോര്‍ട്ട് ഫിലിമുകളും ബ്ലോഗ് പോസ്റ്റുകളുമായി നിറഞ്ഞു നില്‍ക്കുന്ന സന്ദീപ് പാമ്പിള്ളി , "ഇറാനി സ്റ്റാറ്റസ് " എന്ന ബ്ലോഗുമായി ശബിന്‍ മുഹമ്മദ് . ഇവരായിരുന്നു പുല്‍ത്തകിടിയിലെ വെടിപറച്ചില്‍ ആദ്യാവസാനംസജീവമാക്കിയവര്‍ .
പറയാന്‍ മറന്നതല്ല, പ്രത്യേകം പറയാന്‍ മാറ്റിവെച്ച ഒരു സാന്നിധ്യം. മലയാള ബ്ലോഗ്ഗിങ്ങിലെ അജയ്യനായ ബെര്‍ളി തോമസ്. അച്ചായന്മാര്‍ക്കുള്ള ക്വാളിറ്റി ഒന്നും എനിക്കില്ല എന്ന് പറഞ്ഞ് തുടങ്ങി പോസ്റ്റിലെ പോലെ തന്നെ ഞങ്ങളെ ചിരിപ്പിച്ച പ്രിയ ബ്ലോഗറോട് ഞങ്ങളുടെ നന്ദി അറിയിക്കട്ടെ. ചിരിയും കാര്യവുമായി ഞങ്ങളോടൊപ്പം ചിലവഴിച്ച സമയം രസകരമായിരുന്നു. താങ്കളുടെ പോസ്റ്റുകള്‍ വായിച്ച് ആവേശം മൂത്ത് ബ്ലോഗില്‍ പിച്ചവച്ചവര്‍ തന്നെയാണ് ഞങ്ങളില്‍ പലരും. ആ നന്ദിയും കൂടെ ചേര്‍ക്കുന്നു.
ആഗ്രഹിച്ച ഒരു സാന്നിധ്യം. പക്ഷെ നിര്‍ഭാഗ്യവശാല്‍ എത്തിപ്പെടാന്‍ പറ്റാതെ പോയ ആരിഫ് സൈന്‍ സാഹിബ്. പലരും പങ്കുവെച്ചു താങ്കളെ ഈ സായാഹ്നത്തിന് നഷ്ടമായത്. ഉപ്പയുടെ അസുഖം പെട്ടൊന്ന് സുഖമാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. കൂടെ ഉടന്‍ കാണാന്‍ പറ്റുമെന്ന പ്രതീക്ഷയും.
മലയാളം ഗ്രൂപിലെ പ്രിയപ്പെട്ട സുഹൃത്തുക്കളെ . നിങ്ങളെ പരാമര്‍ശിക്കാതെ ഈ കുറിപ്പ് പൂര്‍ത്തിയാകില്ല . മലയാളം ഗ്രൂപ്പില്‍ നിങ്ങള്‍ എഴുതി ചേര്‍ത്ത ചുവരെഴുത്തുകള്‍ ഞങ്ങള്‍ അതേ സമയം വായിച്ച് രസിച്ചിരുന്നു. അതുകൊണ്ട് തന്നെ അസാന്നിധ്യത്തിലും സാന്നിധ്യമായി നിങ്ങള്‍ ഓരോരുത്തരും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ആ തമാശകള്‍ ഞങ്ങളെ ചിരിപ്പിച്ചിരുന്നു. ചര്‍ച്ചകളിലൂടെ ഈ ചെറിയ കൂട്ടായ്മക്ക് നിങ്ങള്‍ നല്‍കിയ പ്രോത്സാഹനം ഈ കോഴിക്കോടന്‍ മണ്ണില്‍ വിശാലമായ ഒരു ബ്ലോഗ് മീറ്റ് എന്ന ആശയത്തിന്‍റെ കൊടിയേറ്റമായി തോന്നുന്നു .
എന്തെല്ലാം സംസാരിച്ചു എന്ന് ഓര്‍ത്തെഴുതുക പ്രയാസമാണ്. പക്ഷെ പ്രിയപ്പെട്ട ഈ നഗരിയില്‍ എന്നും ചിലവഴിക്കുന്ന സമയങ്ങളില്‍ നിന്നും ഈ ഒരു സായാഹ്നത്തെ ഞാന്‍ പ്രത്യേകം മാറ്റി വെക്കുന്നു. വിരല്‍ തുമ്പില്‍ വിരിഞ്ഞ സൌഹൃദത്തിന്‍റെ മുഖങ്ങളെ നേരില്‍ കാണുക, സംസാരിക്കുക , സ്നേഹവും സാഹോദര്യവും ഉറപ്പിക്കുക . അതൊരു അനുഭവമായിരുന്നു. അറബി കടലിലെ സൂര്യന്‍ ഇന്ന് പതിവിലും നേരത്തെ മറഞ്ഞത് ഈ കൂട്ടായ്മ കണ്ട് അസൂയ മൂത്തിട്ടാവുമോ..? അതോ പിരിയാന്‍ സമയമായപ്പോള്‍ സങ്കടം വന്നിട്ടാകുമോ ..?
ഒരു കാര്യം കൂടി പറഞ്ഞോട്ടെ. ഏറ്റവും ഉച്ചത്തില്‍ സംസാരിച്ച രണ്ട് പേരായിരുന്നു അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പോയിലും ഫൈസു മദീനയും. അവരെ നിശബ്ധരാക്കിയ ക്രഡിറ്റ് ടോപ് ഫോം ഹോട്ടലിലെ കല്ലുമ്മക്കായ ഒനിയന്‍ ഫ്രൈയുടെ പേരില്‍ എഴുതി ചേര്‍ക്കുന്നു. ഇവിടെയാണ് മീറ്റിന്‍റെ കലാശക്കൊട്ട് . രുചിയെ മാറ്റി നിര്‍ത്തി കോഴിക്കോടിന് ഒരു കഥയും പറഞ്ഞ് പൂര്‍ത്തിയാകാനാവില്ല. പിരിയുകയാണ് എന്ന് പറയാന്‍ എല്ലാര്‍ക്കും മടിയുള്ള പോലെ. അതുകൊണ്ട് വീണ്ടും ഉടനെ കാണാം എന്നൊരു മൌനമായ ഉടമ്പടി മാത്രം.
ഔപചാരികതകള്‍ ഇല്ലാതെ പോയതാണ് ഇതിന്‍റെ വിജയം. അല്ലെങ്കിലും പ്രിയപ്പെട്ടവര്‍ തമ്മില്‍ കാണുമ്പോള്‍ എന്ത് ഔപചാരികത അല്ലേ. മാനാഞ്ചിറയിലെ കല്‍വിളക്കുകള്‍ തെളിഞ്ഞിട്ടുണ്ട്. അതൊരു വലിയ കൂട്ടായ്മയിലേക്കുള്ള തിരിനാളമാവണം....!
(കൂടുതല്‍ ചിത്രങ്ങള്‍ പലരും പോസ്റ്റ് ചെയ്യും എന്നുകരുതുന്നു)
Subscribe to:
Post Comments (Atom)
ഫോട്ടോ കണ്ടപ്പോഴ അസൂയ മൂത്തൂ ചെറുവാടി. ഇനി എഴുതിക്കൂടി അത് കലശലാക്കരുത്. :)
ReplyDeleteകിളിര്‍ക്കട്ടെ, തളിര്‍ക്കട്ടെ, പടര്‍ന്നു പന്തലിക്കട്ടെ ഈ സൌഹൃദ നാമ്പുകള്‍!
ആശംസകളോടെ,
ജോസെലെറ്റ്
അങ്ങനെ അതും കയിഞ്ഞു ല്ലേ . . ബഷീര്‍ , എം .ടി , തുടങ്ങിയവരെ ഒക്കെ സാഹിത്യ സദസ്സിനെ കൊണ്ട് ഈ ഒണക്ക പരിപാടി കമ്പയര്‍ ചെയ്തത് ആണെങ്കില്‍ തല്ലാന്‍ ആളെ വിട്ടിട്ടുണ്ട് . . വെറുതെ ഒരു ഉപമ ആണെങ്കില്‍ വിട്ടു കളഞ്ഞു :):) അച്ചായന്‍ എങ്ങനെ വന്നു എന്നറിയാന്‍ താത്പര്യമുണ്ട് . . . . അച്ചായന്റെ ഫാന്‍സിനു വേണ്ടി പ്രത്യേകം നന്ദി രേഖപെടുത്തുന്നു, പൂച്ചെണ്ടുകള്‍ അര്‍പ്പിക്കുന്നു. (ഒടുക്കത്തെ ഗ്ലാമര്‍ ല്‍ വട്ടപോയിലും മന്സൂര്‍ക്കയും മുങ്ങി പോയി )
ReplyDeleteഹും.. ബെര്‍ളി ഫാന്‍സിനു വേണ്ടി നന്ദി രേഖപ്പെടുത്താന്‍ ആരാ കൂളിന് അധികാരവും അവകാശവും തന്നത്?? ഹേ ഹേ??
ReplyDeleteബെര്‍ളി വരുമെന്ന് ഒരു സൂചന കിട്ടിയിരുന്നെങ്കില്‍ ഞാന്‍ ലീവ് എടുത്തു വരുമായിരുന്നു.. :(
ഉം ഉം ഉം സന്തോഷം ആശംസകള്‍ ........@ PUNYAVAALAN
ReplyDeleteനല്ല മീറ്റും അതിന്റെ നല്ല വിവരണവും. മാനാഞ്ചിറയിലെ പുല്‍ക്കൊടികള്‍ക്ക് കമന്റിടാന്‍ കഴിയുമായിരുന്നെങ്കില്‍ ബാക്കി അവര്‍ പറഞ്ഞേനെ.
ReplyDeleteസുഖമുള്ള ഒരു മീറ്റ് ഇങ്ങിനെയും അല്ലെ?
ReplyDeleteനല്ല ഫോട്ടോ, നല്ല വിവരണം,
ReplyDeleteനമ്മുടെ ജിദ്ദ ബ്ലോഗേർസും കൂടെ ഉണ്ടായതിനാൽ സമ്പവം കസറി അല്ലെ
പിന്നെ ബെർളിഛായനും
ഇത്രയ്ക്കും നല്ലൊരു സംഭവം ഇവിടയൽപ്പക്കത്ത് നടക്കുമ്പോൾ എന്നെ അങ്ങോട്ട് കൂട്ടിക്കൊണ്ട് പോകാത്തതിൽ ഞാൻ എന്റെ എല്ലാ സഹ ബ്ലോഗ്ഗർമ്മാരോടും എന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. ഈ പ്രതിഷേധം ചുമ്മാ ഒരു കമൻറ്റലിലൊന്നും ഒതുങ്ങില്ല,അത് ഞാൻ കൂതറയോട് നേരിട്ട് തീർത്തോളാം. എന്തായാലും സന്തോഷം എല്ലാ ആശംസകളും മൻസൂറിക്കാ, ങ്ങളെ ഒന്ന് കാണാൻ പറ്റാത്തതിൽ എനിക്ക് വിഷമം ഉണ്ട്,പിന്നെ പ്രദീപ് മാഷേയും വട്ടിക്കാനേയും. ആശംസകൾ.
ReplyDeleteഅങ്ങിനെ കോയിക്കോട്ടങ്ങാടീലും മീറ്റ് നടത്തിയല്ലേ പഹയന്മാരേ.. ബെര്‍ളിക്ക് ഞാന്‍ ബെച്ചിട്ടുണ്ടെന്ന് പറഞ്ഞേക്ക് :)
ReplyDeleteഞാനും ഉണ്ടാവേണ്ടതായിരുന്നു. ലീവ് ഒരല്‍പം കൂടി വൈകി.
ReplyDeleteനല്ല സുഹൃദ്‌സംഗമം തന്നെ.
പെട്ടന്ന് തട്ടിക്കൂട്ടിയതെങ്കിലും ഔപചാരികതകള്‍ ഇല്ലാത്ത ഒത്തു ചേരലിന് അതിന്റേതായ ലാളിത്യമുണ്ട്. താങ്കളാ മനോഹര നിമിഷങ്ങളെ വാക്കുകളിലൂടെ നന്നായി പകര്‍ത്തുകയും ചെയ്തു. ആശംസകള്‍.....!
ReplyDeleteകോഴിക്കോടന്‍ മീറ്റും കഴിഞ്ഞു ല്ലേ... അസൂയപെടുതുന്നു..!
ReplyDeleteമീറ്റുകളൊക്കെ തകൃതിയായി നടക്കട്ടെ...
സൌഹൃദം നിറയട്ടെ എങ്ങും..
ആശംസകള്‍...
ReplyDeleteആതിഥ്യം സ്വീകരിച്ചു വയര്‍ നിറഞ്ഞു ,ഇപ്പോള്‍ എഴുത്ത് വായിച്ചു മനസ്സും ,അഭിമാനത്തോടെ ഓര്‍ക്കുന്നു ,ഞാനും ഉണ്ടായിരുന്നു ഈ സംഗമത്തില്‍ .
ReplyDeleteസൌഹൃദവും സ്നേഹവും നിറഞ്ഞു നിന്ന ഒരു മീറ്റ് കൂടി... ഇതുവരെ ഒന്നിലും പങ്കെടുക്കാന്‍ സാധിക്കാത്തതിന്റെ സങ്കടവും മാറിനിന്നു കാണുന്നതിന്റെ സന്തോഷവും... മനോഹരമായ വിവരണത്തിനും ചിത്രങ്ങള്‍ക്കും നന്ദിയും...
ReplyDeleteആശംസകള്‍......
ReplyDeleteഈ മീറ്റ് വളരെ വ്യത്യസ്തം ആകുന്നതു ഇതിലെ ചര്‍ച്ചകള്‍ കൊണ്ടല്ല ഇതിലെ സൗഹൃദം കൊണ്ടാണ് ...മനസ്സ് കൊണ്ട് എല്ലാരും നിങ്ങളോടൊപ്പം അവിടെ ഉണ്ടായിരുന്നു പ്രിയപ്പെട്ട കൂട്ടുകാരെ കാണുവാന്‍ ...ഇനി ഒരിക്കല്‍ ഇന്ഷ അള്ളാ നേരില്‍ കാണാം എന്ന് ആശിക്കുന്നു ...
ReplyDeleteമലയാളം ഗ്രൂപിലെ പ്രിയപ്പെട്ട സുഹൃത്തുക്കളെ . നിങ്ങളെ പരാമര്‍ശിക്കാതെ ഈ കുറിപ്പ് പൂര്‍ത്തിയാകില്ല . മലയാളം ഗ്രൂപ്പില്‍ നിങ്ങള്‍ എഴുതി ചേര്‍ത്ത ചുവരെഴുത്തുകള്‍ ഞങ്ങള്‍ അതേ സമയം വായിച്ച് രസിച്ചിരുന്നു. അതുകൊണ്ട് തന്നെ അസാന്നിധ്യത്തിലും സാന്നിധ്യമായി നിങ്ങള്‍ ഓരോരുത്തരും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ആ തമാശകള്‍ ഞങ്ങളെ ചിരിപ്പിച്ചിരുന്നു. ചര്‍ച്ചകളിലൂടെ ഈ ചെറിയ കൂട്ടായ്മക്ക് നിങ്ങള്‍ നല്‍കിയ പ്രോത്സാഹനം ഈ കോഴിക്കോടന്‍ മണ്ണില്‍ വിശാലമായ ഒരു ബ്ലോഗ് മീറ്റ് എന്ന ആശയത്തിന്‍റെ കൊടിയേറ്റമായി തോന്നുന്നു .
അതെ ഒരു മീറ്റ് കോഴിക്കോട് എന്നത് എന്റെയും ഒരു സ്വപ്നം ആണ് ..നമുക്ക് നോക്കാം
ആശംസകള്‍......
ReplyDeleteഔപചാരികതകള്‍ ഇല്ലാതെ നിങ്ങള്‍ കുറച്ചു പേര്‍ മനാന്ചിരയില്‍ കൂടിയപ്പോള്‍ കോഴിക്കോട്‌കാരനായ എനിക്ക് പങ്കെടുക്കാന്‍ പറ്റാത്തതിന്റെ സങ്കടം ഉണ്ട് :-( ഇന്ഷ അല്ലാ ..ജൂലായിയില്‍ നാട്ടില്‍ വരുമ്പോള്‍ ഇതുപോലെ ആരെയോക്കെയെങ്കിലും കാണാന്‍ പറ്റുമെന്ന് കരുതുന്നു !!
ReplyDeleteആഹാ ..കലാപാരമ്പര്യം തുളുമ്പുന്ന മണ്ണില്‍ സൗഹൃദത്തിന്റെ ഊഷ്മളത വായനയില്‍ തെളിഞ്ഞു .
ReplyDeleteസൗഹൃദം വളരട്ടെ സൗഹൃദം വിജയിക്കട്ടെ
വരാന്‍ കഴിയാതെ പോയതില്‍ സന്താപവും...
ReplyDeleteഒത്തിരി അസൂയകളോടെയും.... :)
സ്നേഹപൂര്‍വ്വം
സന്ദീപ്
നന്നായി...എല്ലാവരേയും ഫുള്‍ ലെങ്ങ്ത് ഫോട്ടോയില്‍ കാണാന്‍ പറ്റിയതില്‍ സന്ദോഷം...
ReplyDeleteഇങ്ങനെ ഒരു സംഭവമുണ്ടായോ? കൊള്ളാം നന്നായി. അഭിനന്ദനങ്ങൾ. എല്ലാവരുടേയും ഫോട്ടൊ കണ്ടതിൽ സന്തോഷം.
ReplyDeleteപെരുത്ത് സന്തോഷം
ReplyDeleteആശംസകള്‍..
ReplyDeleteകോഴിക്കോടന്‍ പെരുമയ്ക്കു തിലകക്കുറി ചാര്‍ത്തി ഒരു ബ്ലോഗ് മീറ്റും....ഒരു മാസത്തെ വ്യത്യാസത്തിന് പങ്കെടുക്കാന്‍ പങ്കെടുക്കാന്‍ പറ്റാത്ത വിഷമം....മാനാഞ്ചിറ മൈതാനത്തെ കോരിത്തരിപ്പിച്ച എല്ലാവര്ക്കും ഹൃദ്യമായ അഭിനന്ദനങ്ങള്‍...!
ReplyDeleteഒപ്പമുണ്ടായിരുന്നു , ഞങ്ങൾ ഒരുപാട് പേർ....
ReplyDeleteഅറിഞ്ഞില്ലല്ലോ,എന്തായാലും ഭാഗ്യവാൻ.സന്തോഷം രേഖപ്പെടുത്തട്ടെ!
ReplyDeleteനല്ല സുഹൃദ്‌സംഗമം. അഭിനന്ദനങ്ങൾ.
ReplyDeleteആശംസകള്‍...
ReplyDeleteബ്ലോഗല്‍ സൌഹൃദങ്ങള്‍ കൂടുതല്‍ ദ്രിടമാവട്ടെ...
നാട്ടില്‍ പൊയി കൂട്ടം കൂടിയല്ലേ .. !
ReplyDeleteപ്രവാസം നല്‍കിയ ഒറ്റപെടലില്‍ നിന്നും
വരികളിലൂടെ നെറ്റ് ലോകത്തേക്ക് ചിറകടിച്ചു വന്നവര്‍ ..
വാക്കുകളില്‍ , വരികളിലും സൗന്ദര്യം നിറക്കുന്നവര്‍ ..
നേരില്‍ കാണുമ്പൊള്‍ മാധുര്യം കൂടും ..
സൗഹൃദത്തിന്റെ അലകള്‍ വീശി ജന്മനാട്ടില്‍
ഒന്നു ചേരുമ്പൊള്‍ മഴ പൊലെ പൂക്കുന്ന ചില നന്മകള്‍ കാണാം ..
ഒത്തു ചേരലിന്റെ സുഖം അവര്‍ണ്ണനീയം ..
പിരിയുമ്പൊള്‍ തീര്‍ക്കുന്ന മൗനം ഒഴിച്ചാല്‍ ..
ആശംസകള്‍ പ്രീയ കൂട്ടുകാര ... എന്നത്തേയും പൊലെ
ഇമ്മിണി അസൂയയും ...
ആഹ! അതിന്നെടക്ക് അങ്ങനെ ഒരു സംഭവംണ്ടായോ? നല്ല ചന്തമുള്ള കൂടിക്കാഴ്ച വിവരണം .
ReplyDeleteസുപ്രഭാതം....
ReplyDeleteസ്നേഹം വിളമ്പിയ കൂട്ടായ്മയ്ക്ക് അഭിനന്ദനങ്ങള്‍...!
കൂട്ടായ്മ ഇഷ്ട്ടായി ...
ReplyDeleteകമന്റുകള്‍ ഗ്രൂപ്പില്‍ പലതിന്നടിയിലും പോസ്റ്റ് ചെയ്തു സ്റ്റോക്ക് തീര്‍ന്നു..
പക്ഷെ അസൂയ തീരുന്നില്ല. നിങ്ങളെ പിന്നെ കണ്ടോളാം
അസൂയയോടെ വായിച്ചറിഞ്ഞു, കണ്ടറിഞ്ഞു
ReplyDeleteമന്‍സൂര്‍ നന്നായി എഴുതി. വായിച്ചപ്പോള്‍ അസൂയയും വിഷമവും സന്തോഷവും എല്ലാം തോന്നി.
ReplyDeleteഅസൂയയോടെ വായിച്ചു.. കോഴിക്കോടിന്റെ വിശേഷങ്ങളെന്നും ഹൃദയത്തില്‍ ചേര്‍ക്കാനുള്ളതാണല്ലോ.....
ReplyDeleteസൈബര്‍ എഴുത്തിലൂടെ പരിചയപ്പെട്ട ഏറെ പ്രിയം തോന്നിയ ആത്മമിത്രങ്ങള്‍ . കൂട്ടുകാരെ നിങ്ങളോടൊപ്പം ഒരു നല്ല സായാഹ്നം ചിലവഴിക്കാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ അവിസ്മരണീയമായ ചുരുക്കം അനുഭവങ്ങളുടെ പട്ടികയിലേക്ക് ചേര്‍ത്ത് വെക്കുന്നു....
ReplyDeleteഔപചാരികതയുടെ സാബ്രദായിക രീതികള്‍ ഒട്ടും ഇല്ലാതെ ഏറെക്കാലമായി അടുപ്പമുള്ള ആത്മമിത്രങ്ങളുടെ സ്നേഹ സംഗമമായി ആ കൂട്ടായ്മ മാറുകയായിരുന്നു. അതുകൊണ്ട് തന്നെ ബ്ലോഗേഴ്സ് മീറ്റ് എന്ന് ആ സ്നേഹ സംഗമത്തെ വിളിക്കുവാന്‍ എന്തോ മടി തോന്നുന്നു.....
കാണാന്‍ ആഗ്രഹിച്ചവരെ കണ്ടപ്പോള്‍ ഉള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യാത്ത അത്ര...............
ReplyDeleteഎല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി...........
വിവരണവും ചിത്രങ്ങളും കൊള്ളാം ...!
ReplyDeleteചിത്രങ്ങളില്‍ ആരൊക്കെയാണ് ഉണ്ടായിരുന്നതെന്ന് തിരിച്ചറിയാന്‍ സാധിച്ചു ....!
പ്രിയപ്പെട്ട മന്‍സൂര്‍,
ReplyDeleteമനോഹരമായ ഒരു സൌഹൃദ കൂട്ടായ്മയുടെ വിവരണം നന്നായി...! സ്ത്രീബ്ലോഗേഴ്സ് ആരും ഉണ്ടായിരുന്നില്ലേ?
കോഴിക്കോട്ടു തന്നെയുള്ള ബ്രിജ് വിഹാരം മനുവിനെ കൂട്ടത്തില്‍ കണ്ടില്ലല്ലോ?വളരെ പ്രസിദ്ധനായ ബ്ലോഗര്‍ ആണല്ലോ,മനു?
അവധിക്കാലം ഇങ്ങിനെയും മനോഹരമാക്കാം, അല്ലെ?
ഫോട്ടോസില്‍ പേരുകള്‍ എഴുതാമായിരുന്നു. ആശംസകള്‍ !
സസ്നേഹം,
അനു
പ്രിയ മന്സൂര്‍ക്കാ .............ബ്ലോഗ് വായിച്ചു സങ്കടമായല്ലോ ..........ആ ശനിയാഴ്ച ഞാനും ഉണ്ടായിരുന്നു മാനാഞ്ചിറയുടെ വിളിപ്പാടപ്പുറത്ത് .മൈതാനത്തും വന്നിരുന്നു എന്നാണു ഓര്‍മ്മ .
ReplyDeleteഏതായാലും കോഴിക്കോട്ടു ഒരു മീറ്റ് ഒരുക്കണം നമുക്ക് .
വീണ്ടും കാണാം നമുക്ക് .
നന്നായി വിളമ്പി വെച്ച ഒരസ്സൽ രുചിയുള്ള സദ്യ..!
ReplyDeleteകോഴിക്കോട് മാത്രമല്ല ഭായ് ,ഭൂലോകത്തിന്റെ ഏത് ഭാഗത്തും
ബൂലോഗം പിറന്നതുമുതൽ ഇത്തരം ഒത്തിരി രുചി ഭേദങൾ മിക്ക
ബൂലോഗരും അനുഭവിച്ചറിഞ്ഞിട്ടുണ്ടല്ലോ അല്ലേ
പ്രിയ മൻസൂർ..... എല്ലാം കൂടിച്ചേർന്ന ഒരു കോഴിക്കോടൻ സദ്യ തന്നെ ആയിരുന്നല്ലോ ഈ കൂടിച്ചേരൽ.... എങ്കിലും ആ സദ്യയിൽ പങ്കെടുക്കുവാൻ സാധിയ്ക്കാത്തതിൽ എനിയ്ക്ക് അതിയായ വിഷമം ഉണ്ട് കേട്ടോ...ആ ദിവസങ്ങളിൽ ഞാനും നാട്ടിൽ ഉണ്ടായിരുന്നു.. എല്ലാവരെയും കാണുവാൻ അതിയായ ആഗ്രഹവും ഉണ്ട്..എന്നെങ്കിലും അത് സാധിയ്ക്കുമായിരിയ്ക്കും ആല്ലേ...
ReplyDeleteഇനിയുമുണ്ടാകട്ടെ ഇത്തരം നല്ല കൂട്ടായ്മകൾ...
ഫോട്ടോയിൽ എല്ലാവരുടെയും പേരുകൾ ഉണ്ടായിരുന്നുവെങ്കിൽ നന്നായിരുന്നു...
സ്നേഹപൂർവ്വം ഷിബു തോവാള.
ബ്ലോഗ്ഗില്‍ നിന്നും വിട്ടു നിന്നതിനാല്‍ ഒരു വിവരവും അറിഞ്ഞില്ല.ഇതെന്താ 'ബാച്ചിലെഴ്സ് പാര്‍ട്ടി'യായിരുന്നോ?
ReplyDeleteമരുന്നിനു പോലും ഒരു പെണ്‍കൊടിയെ കണ്ടില്ലല്ലോ..?
മനോഹരമായ സൗഹൃദ സാഹ്യാനവും പള്ള നിറയെ ഫുഡ്ഡും വാങ്ങിച്ചുതന്ന (ആരാ ബില്ല് കൊടുത്തതെന്ന് ഞാന്‍ അന്വേഷിക്കാനൊന്നും പോയില്ല) എല്ലാവര്‍ക്കും നന്ദി... അത്രയും സമയം കൂതറയടക്കമുള്ള ബ്ലോഗേര്‍സിനെ സഹിച്ച ഹോട്ടല്‍ ജീവനക്കാര്‍ക്കും.
ReplyDeleteസ്നേഹവും,സൌഹൃദവും എന്നും,പെയ്യുന്ന കോഴിക്കോടിന്റെ മണ്ണില്‍
ReplyDeleteഇത്തരം ഒരു കൂട്ടായ്മയില്‍ പങ്കു കൊള്ളാന്‍ കഴിയുക എന്നത് വല്ലാത്തൊരു ഭാഗ്യമാണ്.
എന്നെങ്കിലും,ഒരിക്കല്‍ അതിനു കഴിയും,എന്ന പ്രതീക്ഷയും,ഉണ്ട്.
പങ്കു ചേര്‍ന്ന എല്ലാവര്ക്കും,അഭിവാദ്യങ്ങള്‍...
മനോഹര വിവരണത്തിലൂടെ ഈ കൂട്ടായ്മയെ അവതരിപ്പിച്ചതിന് ചെറുവാടിക്ക് ഒരു" ബിഗ്-സല്യൂട്ട് "
സന്തോഷകരം.
ReplyDeleteനന്നായി.