Tuesday, April 6, 2010

എന്റേതും മോഷ്ടിക്കാന്‍ ആളുണ്ടോ?

ഇത് ശരിയായ മോഷണമാണെന്ന് ഞാന്‍ പറഞ്ഞിട്ടും അനീഷ്‌ സമ്മതിക്കുന്നില്ല. സ്വന്തമായി അദ്ധേഹത്തിന്റെ വീട്ടില്‍ വെച്ച് രൂപ പ്പെടുത്തിയതാണെന്നും മേലില്‍ ഇതാവര്‍ത്തിക്കരുതെന്നും ഈ മെയിലിനു മറുപടിയായി എന്നെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു അനീഷ്‌.
എനിക്ക് മനസ്സിലാവാത്തത് അതല്ല. ഞാന്‍ ഫെബ്രവരി 24 ന് പോസ്റ്റ്‌ ചെയ്ത സംഭവം അതിന്റെ തലക്കെട്ട്‌ പോലും മാറ്റാതെ മാര്‍ച്ച്‌ പതിനഞ്ചിന് അനീഷിന്റെ ബ്ലോഗില് കാണുന്നു. വള്ളി പുള്ളി വിത്യാസമില്ലാതെ. ഇത്രക്കും സാമ്യം വരുമോ ഒരേ കാര്യം രണ്ടു പേര്‍ എഴുതുമ്പോള്‍?
ഇത് എന്റെ ബ്ലോഗില്‍ വന്നത് സച്ചിന്‍... ഈ പൂച്ചെണ്ടുകള്‍ സ്വീകരിക്കുക

ഇനി അനീഷ്‌ സ്വന്തമായി രൂപപ്പെടുത്തിയ സംഭവം . അതിവിടെ വായിക്കാം.

എന്റെ മെയിലും അതിന് അനീഷിന്റെ മറുപടിയും താഴെ.അനീഷിന്റെ ബ്ലോഗിന്റെ ഒരു സ്ക്രീന്‍ ഷോട്ട് കൂടി ആവാം. ഒരു വഴിക്ക് പോവല്ലേ.


പ്രിയപ്പെട്ട വായനക്കാര്‍ ഒരു തീര്‍പ്പ് ഉണ്ടാക്കുമല്ലോ?

64 comments:

 1. മൺസൂർ,

  ഗ്വാളിയറിലെ, രൂപ സിംഗ്‌ സ്റ്റേഡിയത്തിൽ ഫെബ്രുവരി 23-ന്‌ ഒരൽഭുതം സംഭവിച്ചിരുന്നു. പക്ഷെ അന്ന് അനിസിന്റെ നെറ്റ്‌ കണക്‌ഷൻ ഇല്ലായിരുന്നല്ലോ. ബ്രൈയ്ൻ കേബിൾ നന്നാക്കിവന്നപ്പോഴെക്കും, മാർച്ച്‌ 15 ആയി. പിന്നെയാണ്‌ കണൿഷൻ കിട്ടുന്നത്‌.

  മോനെ, അനീസെ,

  ചെരികോണം എന്ന ഗ്രമ്മത്തിന്റെ പേര്‌, അതുണ്ടെങ്കിൽ കളയല്ലെ.

  ഒരാൾ എഴുതിയത്‌, പത്തിരുപത്‌ ദിവസം കഴിഞ്ഞ്‌, അതേപോലെ, അക്ഷരത്തെറ്റോടെ, നിന്റെ തലയിൽ വരണമെങ്കിൽ, അതാണ്‌ മോനെ കോപ്പിയടി.

  മൺസൂർ, നല്ല രീതിയിൽ തന്നെ, അനീസുമായി സംസരിച്ച്‌ തീർക്കുക. വിദ്വേഷം ആർക്കും നന്നല്ല. സച്ചിന്റെ വലിയ ഫാനായ കാരണം ആവേശത്തിൽ അനീസിന്‌ സംഭവിച്ചതാകാം.

  അപ്‌ഡേറ്റ്‌ തരുമല്ലോ. വിവരങ്ങൾ അറിയിക്കുക.

  ReplyDelete
 2. Wednesday, February 24, 2010
  ആണോ ആദ്യം.
  അതോ..
  2010, മാര്‍ച്ച് 15, തിങ്കളാഴ്ച
  ആണോ ആദ്യം.
  ആകെ കണ്‍ഫ്യൂഷനാക്കിയല്ലോ..

  എന്തു പറയാന്‍
  മഹാന്മാരെല്ലാം
  ഒരേ പോലെ ചിന്തിക്കുന്നു..
  എത്ര വലിയ സത്യം..

  ReplyDelete
 3. ഒരു വിദ്വാഷവും മനസ്സിലില്ല സുല്‍ത്താന്‍. അതല്ലേ ആദ്യം അനീഷിനു ഒരു മെയില്‍ അയച്ചു കാര്യം പറഞ്ഞത്. പക്ഷെ ഒട്ടും പോസ്സിറ്റീവ് മറുപടി ആയിരുന്നില്ല. പിന്നെ മോഷ്ടിച്ചതല്ല എന്ന തീര്‍ത്തു പറച്ചിലും. അതുകൊണ്ടാണ് ഒരു പോസ്റ്റിലൂടെ കാര്യം പറഞ്ഞത്.
  പ്രതികരിച്ചതിനു നന്ദി.

  ReplyDelete
 4. ആ പോസ്റ്റ് മാത്രമല്ലല്ലോ മാഷേ. അനീഷിന്റെ പോസ്റ്റിലെ ദാ ഇതും കൂടി നോക്കിയേക്കൂ.

  അതു പോലെ ഇതിഹാസ തുല്യമായ ജീവിതം എന്ന പോസ്റ്റും ദാ ഇതും, പിന്നെ മലയാളത്തിന്റെ ലാല്‍സലാം എന്ന പോസ്റ്റും അതിന്റെ മാധ്യമം വേര്‍ഷനും. മറ്റൊരു പ്രത്യേകത അക്ഷരത്തെറ്റുകളും മറ്റും അതേ പോലെ കോപ്പി ചെയ്തിരിയ്ക്കുന്നു എന്നതാണ് :)

  ആ മെയിലിലെ റിപ്ലെ കണ്ടതു കൊണ്ടാണ് ഇത്രയും കൂടി നോക്കാം എന്ന് കരുതിയത്.

  ReplyDelete
 5. ഹൃദയത്തില്‍ തട്ടിയ മമാലീം സം എന്നോട് വിളമ്പിയിട്ടു എന്ത് കാര്യം മാഷേ ..സച്ചിന്‍ എന്ന പ്രതിഭ താനക്ളുടെ എഴുത്ത് മുഖേന ഒന്നുമല്ലല്ലോ ഉത്ഭവിച്ചത് .he is a great player all over the world.സൊ താങ്കള്‍ മുഖേന വന്ന ഒരു പ്രതിഭ ആണെങ്കില്‍ താങ്കളുടെ മെയിലിനു ഞാന്‍ പ്രസക്തി നല്‍കുമായിരുന്നു . കോലായില്‍ ഇരിക്കുന്ന വല്ലുംമാന്റെ മാതിരി ഓരോന്നും പിറ് പിറുത് എന്ത് കാര്യം ..........

  ReplyDelete
 6. ഹൃദയത്തില്‍ തട്ടിയ മമാലീം സം എന്നോട് വിളമ്പിയിട്ടു എന്ത് കാര്യം മാഷേ ..സച്ചിന്‍ എന്ന പ്രതിഭ താനക്ളുടെ എഴുത്ത് മുഖേന ഒന്നുമല്ലല്ലോ ഉത്ഭവിച്ചത് .he is a great player all over the world.സൊ താങ്കള്‍ മുഖേന വന്ന ഒരു പ്രതിഭ ആണെങ്കില്‍ താങ്കളുടെ മെയിലിനു ഞാന്‍ പ്രസക്തി നല്‍കുമായിരുന്നു . കോലായില്‍ ഇരിക്കുന്ന വല്ലുംമാന്റെ മാതിരി ഓരോന്നും പിറ് പിറുത് എന്ത് കാര്യം ..........

  ReplyDelete
 7. മോനെ അനിസെ,

  കോലായിലിരിക്ക്‌ണെ വല്ല്യൂമ്മാന്റെ വായെലിരിക്ക്‌ണത്‌ കേൾക്കേണ്ടെങ്കിൽ മോൻ പോ.

  എന്നെ വിട്ട്‌ പിടി അനിസെ. നീ എനിക്ക്‌ സൈസ്‌ പോരാ.

  Sulthan | സുൽത്താൻ

  ReplyDelete
 8. എന്റെ പോസ്റ്റ്‌ ഒരു വല്യ സംഭവമാണെന്ന അഭിപ്രായം എനിക്ക് തന്നെ ഇല്ല. പക്ഷെ അതിന്റെ നിലവാരം എന്തായാലും അത് ഞാന്‍ എഴുതിയതാണ് എന്നത് നിഷേധിക്കാന്‍ പറ്റില്ല. അതുകൊണ്ട് ശ്രീ മുഖ്താര്‍ സൂചിപ്പിച്ച "മഹാന്മാര്‍" എന്നത് ഞാനൊരു തമാശയായി എടുക്കുന്നു.

  ReplyDelete
 9. സത്യായിട്ടും എനിക്കൊന്നും മനസ്സിലാകുന്നില്ലാട്ടോ അനീഷ്‌ സാറേ,
  നിങ്ങള് വല്യ പുലി അല്ലെ. 1982 ല് ജനിച്ച് 1958ല്‍ അവിഭക്ത കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ ദേശീയ കൌണ്‍സിലില്‍ അംഗമായി ജ്യോതി ബസുവിനെ ഒക്കെ പരിചയപ്പെട്ട വല്യ പുലി. ഇതൊക്കെ സാറിന്റെ ബ്ലോഗിലെ തന്നെ വിവരങ്ങളാണ്. അടിച്ചു മാറ്റിയതാണെന്ന് പിന്നെ പ്രത്യേകം പറയേണ്ടല്ലോ. ശ്രീയുടെ കമ്മന്റും അതില്‍ കൊടുത്ത ലിങ്കും സാറിനു പരിചയം കാണുമല്ലോ?

  ReplyDelete
 10. മോഷണം എന്ന വാക്ക് വരുന്നത് വല്ല സാതനവും അടിച്ചു മാറ്റി അതോ മറ്റുള്ളവന്റെ ഓഹരി കീശയിലാക്കി എന്നാണു .ഇവിടെ അനീഷ്‌ എന്ന വ്യക്തി സച്ചിനെ കുറിച്ച് ബ്ലോഗ്‌ ഉണ്ടാകിയും മന്‍സൂര്‍ എന്ന വ്യക്തി അതിന്റെ ഉടമസ്ഥന്‍ എന്ന് പറഞ്ഞു ബ്ലോഗിന്റെ മഹിമയെ ഊതി കെടുത്തുന്നത് കാണുമ്പോള്‍ ലജ്ജിക്കുന്നു . എന്തായാലും ഞാന്‍ ഈ കൃതി ആത്യം വായിക്കാന്‍ അവസരം നല്‍കിയത് അനീഷ്‌ എന്ന സഹോതരന്റെ ബ്ലോഗില്‍ നിന്നാണ് ..all the bst aneesh

  ReplyDelete
 11. സ്വന്തമായി എഴുതിയ വല്ലതും ഉണ്ടോ സഖാവ് അനീഷിന്റെ ബ്ലോഗില്. എല്ലാം കോപ്പി. നാണം കേട്ട ഈ ഏര്‍പാട് നിര്‍ത്തികൂടെ സുഹൃത്തേ.
  പോസ്റ്റ്‌ അടിച്ചു മാറ്റുക, എന്നിട്ട് നാണം ഇല്ലാതെ പ്രസംഗിക്കുക. കഷ്ടം.

  ReplyDelete
 12. ഹസ്സന്‍ ജീ, പോസ്റ്റ്‌ ഒന്നൂടെ വായിച്ചുനോക്കാന്‍ അപേക്ഷ. അപ്പോള്‍ മനസ്സിലാവും സത്യം.

  ReplyDelete
 13. ചെറുവാടി,
  കോപ്പിയടി ധാരാളം കണ്ടിട്ടുണ്ട്‌, ബ്ലോഗിൽ തന്നെ അത്‌ സംസാരവിഷയമായിട്ടുമുണ്ട്‌, പക്ഷെ ആദ്യമായാണ്‌ ഒരാൾ യഥാർത്ഥലേഖകനെതന്നെ കുറ്റക്കാരനാക്കുന്നത്‌. മേലിൽ ഇതാവർത്തിക്കരുത്‌ എന്ന്‌ പറയുമ്പോൾ അദ്ദേഹം എന്താണാവോ ഉദ്ദേശിച്ചത്‌?

  ഏതായാലും കോപ്പിയടിക്കാതെ തന്നെ ഇത്ര കൃത്യമായി താങ്കളുടെ ഭാവന അതേപടി സ്വന്തമാക്കാൻ അനീഷിന്‌ എങ്ങിനെയാണാവോ സാധിച്ചത്‌, ബ്രാക്കറ്റിലെ ചോദ്യചിഹ്നമടക്കം അതേപടി ഭാവനയിൽ എത്തിയിരിക്കുന്നു. നിങ്ങളുടെ രണ്ടുപേരുടേയും ബ്രെയിനുകൾ തമ്മിൽ എന്തെങ്കിലും ഹൈടെക്‌ കമ്മ്യൂണിക്കേഷനും ഉണ്ടോ, അതോ തലച്ചോറിലെ ഡാറ്റ കോപ്പി ചെയ്തെടുക്കാനുള്ള ടെക്നോളജി വല്ലതും വികസിപ്പിച്ചെടുത്തോ?

  അനീഷ്‌,
  പ്രതിരോധത്തിന്റെ ലോജിക്‌ കൊള്ളാം, ഇഷ്ടായീ. ഒന്ന് മനസുവെച്ചാൽ നമുക്ക്‌ എഴുത്തച്ഛനേം കവച്ചുവെയ്ക്കാം, എഴുത്തച്ഛൻ എഴുതിയതുകൊണ്ടല്ലല്ലൊ രാമായണവും മഹാഭാരതവുമൊക്കെ ഉണ്ടായത്‌.

  ReplyDelete
 14. ചെറുവാടി .വായപ്പാടന്‍ പാട്ട് പാടുകയാണോ ? വായടപ്പന്‍ മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല > എന്‍റെ സംസ്കാരം നിന്റെ വിവര ദോഷിയോടു ഒരിക്കലും ചെരുകയില്ലാത്തത് കൊണ്ട് ക്ഷമിക്കുന്നു .എന്‍റെ ഹൃദയത്തില്‍ തട്ടിയ സ്വപ്ന സുന്തരം സച്ചിനെ കുറിച്ചുള്ള ബ്ലോഗ്‌ ഞാന്‍ ഉണ്ടാകി അതിന്റെ മഹിമയെ ഇല്ലായ്മ ചെയ്യുമ്പോള്‍ ,മന്സൂരെ വക്ര ബുദ്ധിയുമായി
  ഓരോ മെയിലും കുറിക്കുമ്പോള്‍ താന്‍ തന്നെയാണ് യഥാര്‍ത്ഥ മണ്ടനന്നു ഒര്തിരിന്നാല്‍ നന്ന് .നിന്റെ മെയിലിനെ ഒശാനം പാടി അതിന്റെ മൂടും താങ്ങി ആപ്പ് കേറ്റുന്ന തന്റെ പൂവാലന്‍ മാര്‍ക്കും ഒരു warning . എന്നോട് കളികണ്ട ...എന്‍റെ മൂര്‍ച്ചയുള്ള വരികളെ നേരിടാന്‍ നീ മുട്ടോളം വളര്‍ന്നിട്ടില്ല കുഞ്ഞാടെ ,മീശ മുളച്ചാല്‍ ഒന്ന് തട്ടി നോക്കൂ ,,

  ReplyDelete
 15. Entha cheiyyukaaa!!!
  Blogilum kallanmarooo???

  Aneeshinthe ee pani valare nilavaram kuranjathanu...ketoo..

  My STRRRRRRRRRONGGG Protest against that type of Blogging...

  If something you like from my friend's blog, you may reproduce. but you should keep a reference that its from another's blog...

  Hope you will understand Aneesh....

  ReplyDelete
 16. Aneesh, Admit your mistake. It's clear that you are stolen from mansoor's blog.

  ReplyDelete
 17. ഇതിപ്പോള്‍ വാദിയെ പിടിച്ചു പ്രതിയാക്കുന്ന പോലീസിന്റെ സ്വഭാവമായിപ്പോയി അനീഷിന്. കൃത്യമായ തെളിവുകള്‍ ഉണ്ടായിട്ടും തെറ്റ് നിഷേധിക്കുന്ന ഒരു തരം മാനസിക രോഗം. ശരിയാകുമായിരിക്കും.

  ReplyDelete
 18. Dear Mr. Anees...very strange...feel shame on you...previous commentators produced enough evidence to prove that u have done simply ‘Copy & Paste’. That is what we call it “Stealing”. Ur first reply to Mansoor “Kuzhappamilla, Kshamichirikkunnu, Ithavarthikkaruthu” itself is same as admitting the fact that it is stolen. If this posting is ur brainchild, u would not say this…not only you, not even a child give the credit of his thoughts and creativity to another….Be courteous to tell the truth…and be honest to yourself…

  ReplyDelete
 19. ഇയാള്‍ ആളു കൊള്ളാമല്ലോ... ഇലക്ഷനില്‍ തോല്‍ക്കുമ്പോള്‍ ഇടതു പക്ഷത്തെ സഖാക്കള്‍ പറയുന്ന "പ്രതിലോമ വാതകവും പ്രതിക്രിയാ വാതകവും" (കടപ്പാട് : സന്ദേശം) പോലെ തന്നെ ഉണ്ട് ഈ ഉരുണ്ടു കളി കാണുമ്പോള്‍...
  എന്താ സഖാവെ... മറ്റെടത്തൊരു ആലു കിളിച്ചാല്‍ അതും ഒരു തണല്.. അല്ലെ?

  ReplyDelete
 20. അനീഷേ സഖാക്കള്‍ക്ക് നാണക്കേട്‌ ഉണ്ടാക്കല്ലേ. തെറ്റ് സമ്മതിച്ചോ അതില്‍ ഒരു കുറവുമില്ല .ഇതു വളരെ വലിയ തെറ്റാണ് അനിയാ.അതിന്റെ വേദന അനിയന് മനസ്സിലാവാഞ്ഞിട്ടാണ് .

  ഷാജി ഖത്തര്‍.

  ReplyDelete
 21. അനീഷേ... താന്‍ ആള് പുലി ആണല്ലോ !! കമന്റ്‌ലും ബ്ലോഗ്‌ സൈഡ് ബാര്‍ ലും എല്ലാം ഫുള്‍ അക്ഷര തെറ്റ്.... പോസ്റ്റു മാത്രം നല്ല മലയാളം. അത് മാത്രം മതി നിന്നെ മനസ്സിലാക്കാന്‍...

  കക്കാതെ വേറെ വല്ല പണിക്കും പോ... ബ്ലോഗ്‌ എഴുതിയില്ലെങ്കില്‍ തന്നെ ആരെങ്കിലും പിടിച്ചു തിന്നുവോ? :O :)

  ഈ ഹസ്സന്‍ ആരാണാവോ? അനീഷിന്റെ :D

  ReplyDelete
 22. അയ്യേ.. ഷയിം അനീസേ ഷെയിം...
  പ്രത്യുല്പാദനശേഷിയില്ലാതെ വരുമ്പോഴാണ് വല്ലവരുടെയും കുട്ടിയെ ദത്തെടുക്കേണ്ടിവരുന്നത്. സ്വന്തമായി നാലുവരി എഴുതാനറിയില്ലെങ്കില്‍ എഴുതാതിരുന്നാല്‍പ്പോരെ....(വരികള്‍ക്ക് കടപ്പാട് തകര്‍പ്പന്)

  ReplyDelete
 23. പ്രിയ അനീഷ്..

  നല്ല ഭാഷയിൽ എല്ലാവരും താങ്കളുടെ തെറ്റ് ചൂണ്ടിക്കാണിച്ചു, എന്നിട്ടും താങ്കൾ താങ്കളുടെ നിലപാടിൽ ഉറച്ചു നിൽക്കുന്നു. ഇയാൾ ഈയൊരു പോസ്റ്റ് മാത്രമല്ലെന്ന് ശ്രീയുടെ കമന്റിലൂടെ മനസ്സിലാക്കുന്നു,ആയതിനാൽ വേദനയോടെ താങ്കളെ വേറെ പേരുകൾ വിളിക്കേണ്ടിവരും.

  അനീഷിനെ അറിയാവുന്ന മറ്റു ബ്ലോഗേഴ്സ് ഉണ്ടെങ്കിൽ ദയവുചെയ്ത് അനീഷിനെ സംഭവത്തിന്റെ നാണക്കേടും ഗൌരവവും പറഞ്ഞുമനസ്സിലാക്കുക.

  ഇപ്പോൾ സ്നേഹപൂർവ്വം..

  **മൻസൂർ ഭായ് ഇത്രയും ഇവിടെയെഴുതിയതിൽ എന്നോട് ദേഷ്യം തോന്നരുത്.

  ReplyDelete
 24. അല്ലാ ഇതെന്തു കുത്ത്, എന്തോ സുനാമി വന്നത് പോലെയാണല്ലോ ചിലരുടെ പ്രതികരണം എന്താണ് ഇവിടെ സംഭവിച്ചത് സച്ചിനെ പറ്റി ഒരു blogge എഴുതി അതന്നോ ഞാന്‍ ചെയിത കുറ്റം ,അതുടക്കിയ എന്ന്നെ പ്രോത്സഗിപ്പിക്കുന്നതിനു പകരം എന്നെ വിമര്‍ശിക്കാനാണ് എവിടെ ചിലരുടെ ശ്രമം ,
  ആനപുറത്ത് കയറി ഹിമാലയ പര്‍വതം കണ്ടേ എന്ന് വിളിച്ചു കൂവുന്ന nursury കുട്ടികളെ പോലെ പ്രതികരിക്കല്ലേ കുഞ്ഞാടുകളെ <<

  ReplyDelete
 25. ഒന്നും മനസ്സിലാവാഞ്ഞിട്ടല്ല അനീഷ്‌, താങ്കളുടെ ഈ പിടിച്ചു തൂങ്ങല്‍. ഈ പോസ്റ്റിന്റെ കാര്യം തന്നെ വിട്ടാല്‍ മറ്റു ആനുകാലികങ്ങളില്‍ നിന്നും അടിച്ചു മാറ്റിയ ഒത്തിരി കിടപ്പുണ്ടല്ലോ താങ്കളുടെ ബ്ലോഗില്‍. എല്ലാവരും സൂചിപിച്ച കാര്യം. അതും താങ്കളുടെ ഭാവനയില്‍ വിരിഞ്ഞ പൂക്കളാണെന്നും എന്ന് തന്നെയാവും പറഞ്ഞുവരുന്നത്. നാണവും മാനവുമൊക്കെ അല്പമെങ്കിലും ആവാം സുഹൃത്തേ. തെറ്റ് തിരുത്താന്‍ ഇനിയും സമയമുണ്ട്. പ്രതീക്ഷയും.

  ReplyDelete
 26. അനീഷ്‌,
  എങ്കിൽ താങ്കൾ പറയൂ, അക്ഷരത്തെറ്റില്ലാതെ ഒരു വരി കൃത്യമായി ഇവിടെ എഴുതിയിട്ടില്ലാത്ത താങ്കൾക്ക്‌ മൻസൂറിന്റെ ബ്ലോഗിലെ പോസ്റ്റ്‌ അതേപടി (ബ്രാക്കറ്റിലിട്ട ചോദ്യചിഹ്നം പോലും വിടാതെ) എങ്ങിനെ ഭാവനയിലൂടെ കൊണ്ടുവരാൻ കഴിഞ്ഞൂ? ആകെ കാണാവുന്ന ഒരു വ്യത്യാസം മൻസൂർ കൃത്യമായി പാരഗ്രാഫ്‌ തിരിച്ചെഴുതിയപ്പോൾ താങ്കൾ അത്‌ ചെയ്തിട്ടില്ലെന്നതാണ്‌. മൻസൂർ എഴുതിയതിലെ ഒരു തെറ്റ്‌ "തീർച്ചപെടുത്തികാണണം" (തീർച്ചപ്പെടുത്തിക്കാണണം) എന്ന പ്രയോഗമാണ്‌, അതുപോലും താങ്കൾ "ഭാവനയിലൂടെ" തെറ്റിച്ചിട്ടുണ്ട്‌.

  പോസ്റ്റ്‌ ചെയ്ത സമയം വെച്ച്‌ ആദ്യം പോസ്റ്റ്‌ ചെയ്തത്‌ മൻസൂർ ആണ്‌, അപ്പോൾ താങ്കളുടെ പോസ്റ്റ്‌ അദ്ദേഹം കോപ്പിയടിച്ചതല്ലെന്ന്‌ മനസിലാക്കാം. അപ്പോൾ കാര്യം വ്യക്തമല്ലേ അനീഷേ?

  ഇതാണോ പ്രോത്സാഹിപ്പിക്കേണ്ടത്‌ (പ്രോത്സഗിപ്പിക്കേണ്ടത്‌ എന്ന്‌ ഭാവന!!)?

  ഹിമാലയത്തിന്റെ പടം ഫ്രെയിം ചെയ്ത്‌ വീട്ടിൽ വെച്ച്‌ ഹിമാലയത്തിൽ പോയി ഞാൻ "സൊന്തമായി" പടമെടുത്തതാണെന്ന് പറയല്ലേ മോനെ.

  ReplyDelete
 27. അനീഷ്‌,

  ബെസ്റ്റ്‌ മലയാളം. പക്ഷെ ഇതല്ലല്ലോ പ്രോത്സഗിപ്പിക്കുന്ന നിന്റെ ബ്ലോഗിലെ എഴുത്ത്‌.

  ബി സീരിയസ്‌.

  അനീഷിന്റെ ബ്ലോഗിലെ മോഷ്ടിച്ച പോസ്റ്റുകൾ ഡിലീറ്റ്‌ ചെയ്യുവാൻ അനിഷിനാവില്ലെങ്കിൽ വേണ്ട. അത്‌ ഗൂഗിൾ ചെയ്ത്‌കൊള്ളും.

  മൺസൂർ,

  എല്ലാ കമന്റുകളും സുക്ഷിച്ച്‌ വെക്കുക. ഇത്‌ പെട്ടെന്ന് തീരും എന്ന് തോന്നുന്നില്ല.

  ദാ, ഈ ലിങ്കിൽ ക്ലിക്കിയാൽ നേരിട്ട്‌ ഗൂഗിളിന്‌, പരാതി നൽകാം.

  DMCA Complaint Here

  അതിന്‌ മുൻപ്‌, അനീഷിന്റെ സുഹൃത്തുകൾ ആരെങ്കിലും, ഇതിന്റെ പ്രത്യഘാതം, ഇയാളെ ബോധ്യപ്പെടുത്തിയാൽ നന്ന്.

  ReplyDelete
 28. This comment has been removed by the author.

  ReplyDelete
 29. അനീഷിന് ഇനിയും കാര്യം മനസ്സിലായിട്ടില്ല എന്നാണോ? (ആ പോസ്റ്റില്‍ മുന്‍പ് ഇക്കാര്യം സൂചിപ്പിച്ചു കൊണ്ട് ഇട്ട കമന്റ് ഇതു വരെ അവിടെ പ്രസിദ്ധീകരിച്ചിട്ടില്ല)
  അനീഷേ... എടുത്തു ചാടും മുന്‍പ് ദാ ഈ പോസ്റ്റ് ഒന്ന് ശ്രദ്ധിച്ചു വായിയ്ക്കൂ. എന്നിട്ട് താങ്കള്‍ തന്നെ എഴുതിയ ഈ പോസ്റ്റും. എന്നിട്ട് രണ്ടും പോസ്റ്റ് ചെയ്ത തീയതികളും താരതമ്യപ്പെടുത്തി നോക്കൂ... ഒപ്പം കമന്റുകള്‍ രേഖപ്പെടുത്തിയ തീയ്യതികളും. (ആദ്യത്തേത് Wednesday, February 24, 2010 ആണെങ്കില്‍ താങ്കളുടേത് 2010, മാര്‍ച്ച് 15, തിങ്കളാഴ്ച). അപ്പോള്‍ തന്നെ ആദ്യം എഴുതിയത് ഏത് പോസ്റ്റ് ആണെന്ന് ആര്‍ക്കും നിസ്സംശയം മനസ്സിലാക്കാവുന്നതല്ലേയുള്ളൂ.

  ഇനി ഒരു പക്ഷേ അനീഷ് ഈ പോസ്റ്റ് മന്‍സൂര്‍ മാഷുടെ പോസ്റ്റില്‍ നിന്ന് കോപ്പി പേസ്റ്റ് ചെയ്തതല്ല എന്ന് പറയുന്നത് വിശ്വസിയ്ക്കാമെങ്കില്‍ താങ്കള്‍ക്ക് ഈ പോസ്റ്റ് മെയിലു വഴിയോ മറ്റോ ഫോര്‍വേഡ് ആയി ലഭിച്ചതാകാം എന്ന ഒരു സാധ്യതയുമുണ്ട്. പക്ഷേ അങ്ങനെ ആണെങ്കിലും ഇതിന്റെ സത്യാവസ്ഥ ഒരാള്‍ ബോധ്യപ്പെടുത്തുമ്പോള്‍ (വെറുമൊരാളല്ല, അതിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍) അത് മനസ്സിലാക്കി തിരുത്തുന്നതല്ലേ ഉചിതം? ചുരുങ്ങിയ പക്ഷം ഒറിജിനലിന്റെ ലിങ്കും ഉടമയുടെ പേരും അവിടെ കൊടുക്കുകയെങ്കിലും ചെയ്യേണ്ടതായിരുന്നു. അതിനു പകരം താങ്കള്‍ എന്തൊക്കെയോ പറഞ്ഞ് സ്വന്തം ഭാഗം ന്യായീകരിയ്ക്കാന്‍ ശ്രമിച്ചു കൊണ്ടിരിയ്ക്കുന്നു.

  ഇവിടെ ഈ പോസ്റ്റിട്ട മന്‍സൂര്‍ എന്ന വ്യക്തിയെ ഒരു ബ്ലോഗര്‍ എന്ന നിലയ്ക്കല്ലാതെ നിയ്ക്ക് യാതൊരു പരിചയവുമില്ല(നേരിട്ടോ മെയില്‍/ഫോണ്‍ വഴിയോ ഒന്നും). എന്നിട്ടും അദ്ദേഹം പറയുന്നതാണ് ശരി എന്ന് മനസ്സിലാക്കിയതു കൊണ്ടാണ് അതിനനുകൂലമായി കമന്റിടുന്നത്.

  ആ ഒറിജിനല്‍ പോസ്റ്റിലെ സാമ്യം നോക്കുക.
  ഒരു പക്ഷെ ഡബിള്‍ സെഞ്ച്വറികള്‍ ഇനിയും പിറന്നേക്കാം(?) എന്ന വാചകത്തില്‍ ബ്രായ്ക്കറ്റിലുള്ള ചോദ്യ ചിഹ്നം പോലും അതേ പോലെ താങ്കള്‍ പകര്‍ത്തിയിരിയ്ക്കുന്നു. പിന്നെ, ഭാരതീയന്റെയും എന്ന ബാക്ക് മന്‍സൂര്‍ മാഷ് തെറ്റായി ഭാരതീയന്‍റെയും എന്ന് ടൈപ്പ് ചെയ്തതും അനീഷ് അതേ പോലെ തന്നെ എഴുതിയിട്ടുണ്ട്.

  ഇനിയും വൈകിയിട്ടില്ല. ബൂലോകത്ത് ആരും ശത്രുതാ മനോഭാവം ഉള്ളവരല്ല. പലരും ഒരേ തെറ്റ് ചൂണ്ടിക്കാണിയ്ക്കുമ്പോള്‍ അത് തിരുത്താനുള്ള സൌമനസ്യം മാത്രം മതി, ഈ പ്രശ്നം അവസാനിയ്ക്കാന്‍.

  ReplyDelete
 30. mansoor സാര്‍,,,,,,,
  സമയം കിട്ടുമ്പോള്‍ ഇതൊന്നു നോക്കണേ.
  ........  http://aneesh83.blogspot.com/2010/03/blog-post_15.html

  ReplyDelete
 31. ഹ ഹ ഹ . അത് കലക്കി അനീഷേ, ഇപ്പോള്‍ തലക്കെട്ട്‌ മാറ്റി, വാലില്‍ ഒരു തമാശയും എഴുതിച്ചേര്‍ത്തു. പക്ഷെ ഇപ്പോഴും താങ്കള്‍ നിലപ്പാട് മാറ്റാന്‍ തയ്യാറല്ല. പോസ്റ്റ്‌ പിന്‍വലിച്ചു മാപ്പ് പറയണമെന്ന എന്റെ ഇന്നത്തെ മെയിലിന് താങ്കള്‍ മറുപടി തന്നില്ല. ഇനിയും ഞാനാഗ്രഹിക്കുന്നത് സൗഹൃധപൂര്‍വ്വമായ ഒരൊത്തുത്തീര്‍പ്പാണ്. തെറ്റ് മനസ്സിലാക്കി ഉടന്‍തിരുത്തുക. കൂടുതല്‍ ഞാന്‍ മെയിലില്‍ സൂചിപ്പിച്ചുണ്ടല്ലോ.

  ReplyDelete
 32. കൊച്ചു പ്രായത്തില്‍ സച്ചിന്റെ വല്ല ക്രിക്കറ്റ്‌ കളി കണ്ടിരിക്കുമ്പോള്‍ അമ്മ വല്ല സാതനവും കടയില്‍ നിന്ന് വാങ്ങിച്ചു കൊണ്ട് വരാന്‍ പറഞ്ഞാലും സച്ചിന്റെ ബാറ്റിന്റെ റന്‍സ് മഴ കണ്ടിട്ടേ എന്‍റെ ഞാന്‍ പോകുകയുള്ളൂ എന്ന വാശിയും ഞാന്‍ ഇവിടെ ഓര്‍ത്തു പോകുകയാണ്

  അനീഷ്‌,

  ഇത്രേം മലയാളം അക്ഷരത്തെറ്റ്‌ കൂടാതെ എഴുതാൻ കഴിയാത്ത നീ, എന്തിനാ മോനെ, ഉരുണ്ട്‌ കളിച്ച്‌, ശരീരത്തിൽ മുഴുവൻ ചളിയാക്കുന്നത്‌.

  ReplyDelete
 33. ഹ..ഹ. എനിക്ക് വയ്യ..

  ഈ നിഷ്’കളങ്കത’ പ്രോത്സാഹിപ്പിക്കാൻ ഇവിടാരുമില്ലാത്തത് കഷ്ടം തന്നെ.

  ReplyDelete
 34. പറയാനുള്ളതൊക്കെ അവസാനം ശ്രീയുടെ കമന്റിൽ ഉണ്ട്. അനീഷിനു ഇനിയും ബോധ്യമായില്ലേ കാര്യങ്ങൾ !!

  ReplyDelete
 35. ഒരിത്തിരി ചമ്മല്‍ ഇപ്പോഴും ബാക്കിയുണ്ട് അനീഷിനു. ഗൂഗിളില്‍ കംപ്ലൈന്റ്റ് ചെയ്യും എന്ന് സൂചിപ്പിച്ചതുകൊണ്ടാവം പോസ്റ്റിലെ ഈ വൈകിയ ചില കൂട്ടിചേര്‍ക്കലുകള്‍. അതിനു ഇതും പോരല്ലോ അനീഷേ.

  ReplyDelete
 36. പിപ ടിഷൂ boxe ..തുമ്മല്‍ വരുമ്പോള്‍ വല്ല ടിഷൂ പേപ്പറും കയ്യില്‍ കരുതാറു ണ്ടോ ? അമ്മയും അച്ഛനും ഇട്ട പേര് തന്നെയാണോ പിപ ടിഷൂ ..
  സത്യം ആരുടെ പക്ഷത് എന്നറിയാത്തത് കൊണ്ടാണ് ഞാന്‍ മിണ്ടാതിരിക്കുന്നത് .എനിക്ക് അനീഷിനെയോ മറ്റു ആരെയും പരിജയമില്ല .സച്ചിനെ കുറിച്ചുള്ള ബ്ലോഗ്‌ ആദ്യം വായിച്ചത്
  അനീഷ്‌ എന്ന വ്യക്തി മുകേനയാണ്.അപ്പോഴാണ് അതിന്റെ ഉടമസ്ഥന്‍ എന്ന അവകാശവുമായി ഓരാള്‍ കടന്നു വന്നത് .അപ്പോള്‍ ഞാന്‍ ആരുടെ പക്ഷത് നില്‍ക്കും .
  സത്യം അറിയാന്‍ വേണ്ടി യെതാര്‍ത്ത ഉടമസ്ഥന്‍ തന്നെ വലിയ തെളിവുകള്‍ ഇവിടെ കൊടുത്തിട്ടുണ്ട്‌ .അതിനു പകരം ഞാന്‍ അനീഷിന്റെ അമ്മാവനാണ് എന്ന് കരുതരുത് കുട്ടാ ....

  ReplyDelete
 37. MR. ANEES

  YOUR BLOG POST ALSO SOMEONE HAS COPIED. LOOK AT THIS

  NEW POST BY ANEESH yuga purushan

  ONE MR. ANVAR COPIED HERE

  MR. HASSAN ARE YOU OK ?


  കള്ളാ.. നിന്നെയൊക്കെ എന്താ വേണ്ടത് ??

  ReplyDelete
 38. പോസ്റ്റ് അടിച്ചുമാറ്റല്‍ ആദ്യ സംഭവമൊന്നുമല്ല പലരും ചെയ്യുന്ന തൊഴില്‍ ബ്ലോഗിലും ചെയ്യുന്നു എന്ന് മാത്രം . പക്ഷെ കള്ളത്തരം പിടിച്ച് കഴിഞ്ഞാലും അത് തെറ്റ് തിരുത്താന്‍ തയ്യാറാവാത്ത ……. വിളിക്കാം. ( ഡാഷിട്ട ഭാഗം നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് എഴുതാം ഞാന്‍ അനുവാദം തന്നു)

  എന്‍റെ ഒരു ചെറുകഥ ഓ നെഗറ്റീവ് ഞാന്‍ എത്ര ബ്ലോഗുകളില്‍ കണ്ട് എന്നോ ചിലത് ഞാന്‍ ഇവിടെ ചേര്‍ക്കാം .

  ഇത് നോക്കൂ..1

  പിന്നെ കണ്ട ബ്ലോഗില്‍ നിന്നും അവര്‍ എടുത്ത് കളഞ്ഞിട്ടുണ്ട്. അത് കൊണ്ട് അതിവിടെ ചേര്‍ക്കുന്നില്ല.

  ReplyDelete
 39. അല്ല അനീഷെ....... എനിക്കു നിങ്ങളെ രണ്ട് പെരെയും അറിയില്ല ..എനിക്കു comment ഇടാന് തോന്നിയത്.. ശ്രീ ഈ സംഭവം എന്നെ കാണിച്ചപ്പോള് ആണ്......

  ഇപ്പൊ ....സ്ക്കൂളില് പോലും copy അടിക്കാന് മാഷമ്മാര് സമ്മദിക്കൂലാ...അക്കലത്താ തന്റെയ് ഒരു 'ബ്ലോക്കൊപ്പിying'.....[പിന്നെയ് ചില മാഷമ്മാരെ സഹായത്തോടെ നടക്കും...ട്ടോ...(ഹസ്സനെയല്ല ഞാന് ഉദ്ദേശിച്ചത്)..:D]

  എഴുതാന് അറിയില്ല എന്നത് ഒരു തെറ്റല്ല .....ഇതിപ്പൊ എഴുതാനും അറിയില്ല എന്നാല് എഴുതുന്നവന്റെയ് "സാധനം" കട്ടെടുക്കാന് എന്താ മിടുക്ക്.......


  എന്നാ ആങ്കുട്ടികളെ പോലെ സമ്മതിക്ക...[ഒരു കടപ്പാടും വച്ച്] അതല്ല അതിനും മെലെ... "വിജ്രംബിംച്ച'.. ഡയലോഗും...അന്യന്റെയ് ബ്ലോഗിന്റെയ് മെലെ ഇത്തിരി പൊടീടലും..എല്ലാം കൂടി ഒരു പൊക.....

  അനീഷെ... ആരും കക്കണ്ട എന്നു പറഞിട്ടു കാര്യം ഇല്ല്യ..കാരണം ...മനുഷ്യന് ജന്മനാല് കിട്ടിയ ഒരു "വാസന" ആണു അത്...എന്നാല് കട്ടത് പിടിച്ചാല് അതങ്ങു സമ്മതിക്ക്യ...അല്ലാതെ ഞാന് മൊയലിനെ പിടിച്ചു...അതിനു മൂന്നല്ല എന്റെയ് വക ചേറ്ത്ത നാലു കൊമ്പുണ്ട് എന്നു പറഞാല്... ഞങ്ങളെ നാട്ടിലാണെ അടി എപ്പൊ പൊട്ടി എന്നു ചോദിച്ചാ മതി......

  എന്തായാലും സംഭവം നാട്ടാരു മൊത്തം അറിഞു....ഇനി അനീഷിന്റെയ് ഇഷ്ടം ....

  ഈ 'ട്ടോ'യുടെ വക സെന്റര്‍ കോര്‍ട്ടിലേക്ക് ഒരു സൌഹാര്‍ദത്തിന്റെ ഷോട്ട്....

  ReplyDelete
 40. ഹോ ഇമ്മാതിരി കള്ളത്തരങ്ങള്‍ ഒക്കെ ഇവിടെ നടക്കുന്നുണ്ടോ>
  അപാര (തൊലിക്കട്ടി)യുള്ള കുട്ടി :)

  ReplyDelete
 41. വി.എസ്. അച്യുതാനന്ദന്‍ മാധ്യമത്തില്‍ എഴുതിയ ലേഖനം വരെ സ്വന്തം പോസ്റ്റ് ആക്കിയ മുത്താണ് അനീഷ് എന്ന് ശ്രീയുടെ കമന്റില്‍ ഇന്നാണ് അറിഞ്ഞത്.
  “മുത്തേ... മുത്തിനൊരുമ്മാ..ഉമ്മ്ഹ!!
  നിന്റെ തൊലികട്ടി കൊള്ളാം ചെക്കാ..
  കമന്റുകള്‍ക്ക് മറുപടി പറഞ്ഞ് ഇനീം മണ്ടനാവാതെ വിട്ട്പോണതാ നല്ലത്, ഏതായാലും നാറി ഇനി കൂടുതല്‍ നാറ്റിക്കതെ വിടാന്‍ നോക്ക്”
  (ഇത്രേം പറയിപ്പിച്ചത് നീ തന്നെയാ.. കള്ളത്തരം അത്ര കുഴപ്പമല്ലാ, പിടിക്കപെട്ടാ മുങ്ങണതായിരുന്നു നിനക്ക് നന്നായിരുന്നത്. അല്ലാതെ മറ്റുള്ളവരുടെ പുറത്തു കയറണ നിന്റെ ഈ പരിപാടി അത്ര നല്ലതല്ലാ..
  നീ മാറിയിരുന്നു ഇച്ചിരി ആലോചിക്ക് ഇത്തിരി മാത്രം)

  ReplyDelete
 42. ദൈവമേ, എട്ടുകാലി മമ്മൂഞ്ഞുമാര്‍ എന്റെ ബ്ലോഗ്‌ കാണാന്‍ ഇടവരുത്തരുതേ....

  ReplyDelete
 43. ഈ വിഷയത്തില്‍ എന്നെ സപ്പോര്‍ട്ട് ചെയ്ത/ചെയ്യാന്‍ പോകുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

  ReplyDelete
 44. കോപ്പിയടി ഒരു ജന്മവകശാമോ മൌലികാവകശമോ ആണെന്ന പോലെയാണ് ഇദ്ധേഹത്തിന്റെ സംസാരവും മറ്റും... ഇതെന്തു കൂത്ത്‌? ഒരുത്തന്‍ ഒരു കളവ് നടത്തി തൊണ്ടിയോടെ പിടിച്ചതും പോരാ, ഇനി അവന്റെ വായില്‍ ഇരിക്കുന്നതും പിന്നെ അയാളുടെ വക ചാരിത്ര പ്രസംഗവും കേള്‍ക്കണോ ബാക്കിയുള്ളവര്‍? ഒരു മുഴുവന്‍ വാചകം മലയാളത്തില്‍ (blogge, nursury എന്നെഴുതിയപ്പോള്‍ ഇംഗ്ലീഷ് നിലവാരവും ഏതാണ്ട് മനസ്സിലായി) ശരിയായി അക്ഷരത്തെറ്റില്ലാതെ എഴുതാന്‍ പോലും പറ്റാതെയാണ് ഈ പ്രസംഗവും മറ്റുള്ളവരുടെ മേലുള്ള കുതിര കയറ്റവും! ഏതായാലും കൊള്ളാം.

  ReplyDelete
 45. Anees...stop nonsense..you will get 24 hours to regret otherwise you will see the power of google..

  ReplyDelete
 46. hassaa

  "അതിനു പകരം ഞാന്‍ അനീഷിന്റെ അമ്മാവനാണ് എന്ന് കരുതരുത് കുട്ടാ"


  ഇല്ല കുട്ടാ കരുതില്ല. കുട്ടന്‍ എന്നോട് ക്ഷമിക്കണേ ചുമ്മാ പറഞ്ഞതാ...

  പിപ ടിഷൂ അല്ല ഹസ്സന്‍ കുട്ടാ... വായിച്ചു നോക്ക് മോനെ... പിപഠിഷു...

  "ഠിഷു" പേപ്പര്‍ കൊണ്ട് നടക്കുമ്പോ കുട്ടനെ അറിയിക്കാം :)

  ReplyDelete
 47. നീയാരാ ണ്ടാ ഗൂഗിള്‍ ഇന്റെ അമ്മാവനോ ?അതോ ഗൂഗിള്‍ നിന്റെ മടിയില്‍ വച്ച കളി പാട്ടമോ ? ഗൂഗിളിന്റെ പേരും പറഞ്ഞു വിരട്ടാന്‍ നോകുമെങ്കില്‍ വല്ല സ്കൂള്‍ കുട്ടികളോടും പറഞ്ഞാല്‍ മതി .ചെറുവാടിയുടെ മൂടും താങ്ങി നടക്കുന്ന മറ്റു പൂവാലന്മാര്‍ക്കും എന്‍റെ അവസാനത്തെ WARNING ആണ് ഇത് .ക്ഷമക്ക് ഒരു പരിതി ഉണ്ട് കേട്ടോ ?

  ReplyDelete
 48. ചെറുവാടി,
  ഇവിടെ നിയമനടപടിയ്ക്ക്‌ വകുപ്പുണ്ടെന്നു തോന്നുന്നില്ല, പക്ഷെ ഗൂഗിളിന്‌ അനീഷിന്റെ അക്കൗണ്ട്‌ ഡിസേബിൾ ചെയ്യാൻ സാധിക്കും.

  അനീഷ്‌,
  പരിതി അല്ല, പരിധി, ധ, ധ.... ധന്യനായി-യിലെ ധ
  സാതനമല്ല, സാധനം.... ധ ധ.... as above
  സൊന്തമാല്ല, സ്വന്തം.... സ്വ, സ്വ.... സ്വപ്നത്തിലെ സ്വ
  ചെരുകയല്ല, ചേരുക.... ചേ, ചേ..... ചേട്ടനിലെ ചേ....
  പ്രോത്സഗനമല്ല, പ്രോത്സാഹനം.... ഹ ഹ.....

  വിരട്ടല്ലെ മോനെ, പ്രായം ഇത്രയല്ലേ ആയിട്ടുള്ളു... ഇപ്പോഴേ ഇത്രയ്ക്ക്‌ വേണോ? കാലം കുറേ ജീവിക്കാനുള്ളതല്ലേ.

  കള്ളത്തരം കാണിച്ച്‌ പിടിക്കപ്പെട്ടപ്പോൾ നാട്ടാരെ ചീത്തവിളിച്ചാൽ താങ്കളുടെ ദുർഗന്ധം പോകില്ല.

  ReplyDelete
 49. aneese, ethonnum ninte kuzhappamalla ...........
  god vicharichitu polum doginte tail straight ayittilla pinneyalle ninte
  enthayalum neeyoru mahasambhavam thanne

  ReplyDelete
 50. ഇതുവരെ സ്വീകരിച്ച ഒരു മിദൃസമീപനത്തിന്റെ ഭാഷ ശരിയാവില്ല ഇനി അനീഷിനോട്. ഇത്രയും പേര്‍ തെളിവുസഹിതം പറഞ്ഞിട്ടും തെറ്റ് അംഗീകരിക്കാന്‍ കൂട്ടാക്കാത്ത അഹങ്കാരത്തിന്റെ ഭാഷഅതിരുകടക്കുന്നു.

  ReplyDelete
 51. അപ്പു കുട്ടാ ..കുട്ടി പ്രായം ഇപ്പോഴും വിട്ടു മാറിയിട്ടില്ലേ? ഐസ്ക്രീം കഴിക്കാന്‍ ഇപ്പോഴും വാശി യാണോ .മോനെ ഇത് കളം വേറെയാണ് .നിന്റെ കമ്പ്യൂട്ടര്‍ ലിബി എന്‍റെ കമ്പ്യൂട്ടറില്‍ ഉപയോകിക്കുന്നത് വിത്യസ്ത ലിബികളായത് കൊണ്ട് അക്ഷര തെറ്റ് കണ്ടു പിടിച്ചതില്‍ മഹിമ പോരാ കുട്ടാ ...
  എന്തായാലും നല്ല ഭാവിയുണ്ട് വല്ല സ്കൂള്‍ മാഷാവമെങ്കില്‍

  ReplyDelete
 52. ഹ ഹ മോനെ വിവി ...
  കുന്നുമ്മല്‍ ശാന്തയുടെ വീട്ടിലുള്ള പട്ടിയുടെ വാല്‍ നേരെയായത്‌ അറിഞ്ഞില്ലേ ? ന്യൂസ്‌ പേപ്പര്‍ വല്ലപോഴും വായിക്കണം ..വെറും 3 രൂപയെ ഉള്ളൂ .......

  ReplyDelete
 53. ഡിയര്‍ ചെറുവാടി ,
  താങ്കളുടെ വാദം പ്രഥമ ദൃഷ്ടാ തന്നെ എല്ലാവരും അംഗീകരിച്ചിരിക്കുന്നു .
  അനീഷിനെ ഇനി വിട്ടേര് , I smell something wrong with him, So let him go and please don't allow him to leave anymore comments here .

  അനീഷ്‌ ,

  "ലിബി"..... അല്ല "ലിപി" ..
  പോത്തിന്റെ പ .. (പോത്തിനോട് വേദം ഓതിയിട്ട് കാര്യം ഇല്ലെന്നു ഒക്കെ പറയില്ലേ , ആ പോത്തിന്റെ "പ", അല്ലാതെ ബബ്ബ ബ്ബാ യിലെ "ബ" അല്ല )

  ReplyDelete
 54. ആ പയ്യനെ വിട്ടേക്കു ചെറുവാടീ...
  ഒക്കെ നല്ലതിനാകും.

  അങ്ങനെയെങ്കിലും താങ്കളുടെ പോസ്റ്റ്‌ നാലാള്‍ വായിക്കട്ടെ...
  ഹല്ല പിന്നെ

  ReplyDelete
 55. ഫൈസലിന്റെ പ്രസക്തമായ കമ്മന്റോട് കൂടി ഈ വിവാദം അവസാനിപ്പിക്കുന്നു. പ്രിയപ്പെട്ട വായനക്കാര്‍ നല്‍കിയ പിന്തുണക്ക് ഹൃദയം നിറഞ്ഞ നന്ദി.
  അതോടൊപ്പം ഈ ചര്‍ച്ചയില്‍ പങ്കെടുക്കുക വഴി, അനീഷിന്റെ വാക്കുകള്‍ വേദനിപ്പിച്ചവരുണ്ടെങ്കില്‍ അവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു.

  ReplyDelete
 56. സച്ചിന്‍ 200 എന്നാ മത്രിക സങ്ഗ്യ കടകുനത് കാണണം എന്ന് ഒരു പാട് ആഗ്രഹിച്ചിരുന ഒരാള്‍ ആണ് ഞാന്‍ .ആ ദിവസം എന്നിക് എന്തോ കിടിയത്തിനു തുലിയം ആയിരുന്നു. ആ സന്തോഷം നിമിഷങ്ങള്‍ കുള്ളില്‍ ഞാന്‍ മന്‍സൂര്‍ ഇക്കയും അയ്യി പന്ഗുവച്ചിരുനു ഞങ്ങള്‍ രണ്ടു പേരും ഒരേ മാനസിക അവസ്ഥയില്‍. തൊട്ടടുത ദിവസം മന്‍സൂര്‍ ഇക്ക യുടെ ബ്ലോഗ്‌ ഞാന്‍ വായിച്ചു ഒരു ന്യൂസ്‌ പപെരിലെ വാര്‍ത്ത‍ വയികുനതിനു മുന്‍പ് ഞാന്‍ വായിച്ചാ ലേഗനം. എനിക്ക് ഒരു പാട് ഇഷ്ട പെട്ട വാര്‍ത്ത‍. സച്ചിനെ കുറിച്ച് ആര്‍ എഴുതിയാലും ഞാന്‍ വായിക്കും പലവട്ടം. അനീഷേ പുതിയ ഒരു ബ്ലോഗ്‌ എഴുതു സച്ചിനെ സെനേഹികുന എല്ലാവരും കാത്തിരുകുന്നു സച്ചിന്‍ ഔട്ട്‌ അകുനത് കാണുന്ന ഇന്ത്യ കാരെ കണ്നെടി വരുനതിനാല്‍ ഞാന്‍ IPL കാണാറില്ല.അത്രക്കും സച്ചിനെ സ്നേഹികുന ഞങ്ങളെ വിഡ്ഢികള്‍ അക്കരുത് സ്നേഹിതാ അനീഷേ .....................

  ReplyDelete
 57. This comment has been removed by a blog administrator.

  ReplyDelete
 58. എന്‍റെ അവസാനത്തെ WARNING ആണ് ഇത് .ക്ഷമക്ക് ഒരു പരിതി ഉണ്ട് കേട്ടോ ?

  ഹെന്റമ്മോ!!!!! അപ്പൂട്ടാ സൂക്ഷിച്ചോ.. ‘ചഗാവ്’ പണിതന്നുകളയും. ബോംബ്, വടിവാൾ,കുറുവടി,മലപ്പുറം കത്തി.. അനീഷേ, എന്തായാലും വേദനിപ്പിക്കാതെ കൊന്നേക്കണം.

  (വിശ്വസിക്കുന്ന പ്രസ്ഥാനത്തോട് ഒരല്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ പ്രൊഫൈലിൽ നിന്നു സി.പി.ഐ.-എം പ്രവർത്തകൻ എന്നത് ഡെലീറ്റുക)

  ReplyDelete
 59. ഈ പ്രശ്നം അവസാനിച്ചു കാണും എന്ന് കരുതിയാണ് പിന്നീട് ശ്രദ്ധിയ്ക്കാതിരുന്നത്.

  ഇവിടെ സത്യം ആരുടെ പക്ഷത്താണെന്ന് എല്ലാവര്‍ക്കും മനസ്സിലായിക്കഴിഞ്ഞു. ഇനിയും അതിന്റെ പുറകേ തൂങ്ങി സമയം പാഴാക്കണ്ട. എല്ലാവരും പറഞ്ഞതു പോലെ ഇനി ഒരൊറ്റ വഴിയേ ഉള്ളൂ മാഷേ... Just Ignore him.

  കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കാര്യപ്രാപ്തിയും വിവേകവും വരുമ്പോള്‍ അനീഷ് എല്ലാം വഴിയേ മനസ്സിലാക്കട്ടെ എന്നാശംസിയ്ക്കാം.

  ReplyDelete
 60. എല്ലാം മനസ്സിലായി....

  കുറച്ച്‌ നാൾ മുൻപ്‌ എന്റെ പോസ്റ്റിൽ ഞാനിട്ട ഒരു കമന്റ് “ശരൺ” അടിച്ച്‌ മാറ്റി പോസ്റ്റ് ചെയ്‌തിരുന്നു. അപ്പൂട്ടൻ ചൂണ്ടികാണിച്ചപ്പോളാണ്‌ ഞാൻ കണ്ടത്‌. നേരെ പോയി ശരണിന്റെ പോസ്റ്റിലും എന്റെ പോസ്റ്റിലും ഓരൊ കമന്റ് എന്റെ വക. അപ്പൂട്ടന്‌ നന്ദിയും. പ്രശ്നം തീർന്നു. ശരണിനെ ആ വഴിക്കൊന്നും കണ്ടില്ല.

  ചെറുവാടി ... വിവാദം അവസാനിപ്പിച്ചതിൽ സന്തോഷം.

  ReplyDelete
 61. This comment has been removed by the author.

  ReplyDelete
 62. This comment has been removed by the author.

  ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....