Friday, March 16, 2012

പവിഴ ദ്വീപില്‍ ഉറങ്ങുന്ന ചരിത്രസ്മരണകള്‍



ഏതാനും ദ്വീപുകള്‍ കൂടിച്ചേര്‍ന്ന ഒരു രാജ്യം , അധികം ശ്രദ്ധിക്കപ്പെടാത്ത കുറച്ച് ചരിത്രം , അതിലുപരി "ട്രീ ഓഫ് ലൈഫ് "എന്ന മരം ചേര്‍ന്ന ഒരു പാരമ്പര്യം ഇത്രയും മാത്രമാണ് ബഹ്റൈന്‍ എന്ന രാജ്യത്തിന് പറയാനുള്ളത് എന്ന് കരുതിയിരുന്ന എന്‍റെ വിവരക്കേട് ഞാനിവിടെ അഴിച്ചു വെക്കുന്നു. ഇനി പറയുന്ന കാര്യങ്ങള്‍ എന്‍റെ ഈ അബദ്ധ ധാരണയ്ക്കുള്ള പ്രായക്ശ്ചിത്തമായി എഴുതിച്ചേര്‍ക്കുന്നു.

ബഹ്റൈനിലെ പ്രസിദ്ധമായ ബുദയ്യ കോട്ട തേടിയുള്ള ആ യാത്ര വഴിതെറ്റി എന്നെ എത്തിച്ചത് ചരിത്ര സ്മരണകള്‍ മിഴി പൂട്ടി ഉറങ്ങുന്ന ഒരു ഭൂമിയിലേക്കായിരുന്നു . ഓരോ രാജ്യത്തിന്റെയും പുരാതനമായ സംസ്കാരത്തെ അന്വേഷിച്ചിറങ്ങിയാല്‍ അറിയാനും പഠിക്കാനും ഏറെ കാണുമെന്ന ഒരു തിരിച്ചറിവിലേക്കായിരുന്നു ഞാന്‍ എത്തപ്പെട്ടതും . ബഹ്‌റൈന്‍ എന്ന ഈ കൊച്ചു രാജ്യത്തിനും ഉള്ളിലടക്കി പിടിച്ച കുറേ ചരിത്ര സത്യങ്ങള്‍ ഉണ്ടായിരുന്നു എന്ന പുതിയ അറിവ് എന്നെ ഏറെ സന്തോഷിപ്പിച്ചു .



തകര്‍ന്ന് കിടക്കുന്ന ഈ ഭൂമിയില്‍ നില്‍ക്കുമ്പോള്‍ ഒരു സാധാരണക്കാരന്റെ നോട്ടത്തില്‍ ഒന്നും കാണില്ലായിരിക്കാം. പക്ഷെ ഒരു ചരിത്രാന്യോഷിയുടെ കണ്ണിലൂടെ സമീപ്പിക്കുമ്പോള്‍ നമ്മെ വിസ്മയിപ്പിക്കുന്ന ഒരു നാഗരികതയുടെ ബാക്കിപത്രം ഇവിടെ വായിച്ചെടുക്കാം . ആര്‍ക്കിയോളജിക്കല്‍ വിഭാഗം "ബാര്‍ബാര്‍ ക്ഷേത്രം " എന്ന് വിളിപ്പേരിട്ട , പുരാതന നാഗരികതയുടെ തിരുശേഷിപ്പുകള്‍ നിറഞ്ഞ ഈ മണ്ണില്‍ നിന്ന് എന്തെല്ലാം അറിയാനുണ്ട് നമുക്ക്..?

ഡില്‍മന്‍ സംസ്കാരവുമായ ബന്ധപ്പെട്ട പേരത്രേ ഇത്. 2000 BC യില്‍ ഡില്‍മന്‍ സംസ്കാരത്തിന്റെ അവസാന കാലത്താണ് ഇത് നിലനിന്നിരുന്നത് എന്നാണ് ചില രേഖകള്‍ പറയുന്നത്. 1954 ഡാനിഷ് പുരാവസ്തു ഗവേഷകരാണ് ഇത് കണ്ടെത്തുന്നത്. ലൈം സ്റ്റോണുകള്‍ കൊണ്ട് നിര്‍മ്മിച്ച ഇത്തരം മൂന്നു ക്ഷേത്രങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു . സുമേറിയന്‍ ക്ഷേത്രങ്ങളുടെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രങ്ങള്‍ ഓരോന്നും ഓരോ കാലഘട്ടത്തിലാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത് . എന്നാല്‍ വലിപ്പത്തിലും, ആകൃതിയിലും മൂന്നാമത്തെ ക്ഷേത്രം മറ്റ് രണ്ടിനെക്കാളും വ്യത്യസ്തമായിരുന്നു.



എങ്കി (Enki )എന്ന ദേവനേയും പത്നി നാന്‍ഖൂര്‍ സാക് ( (Ninhursag). ) എന്ന ദേവതയെയും ആയിരുന്നു ഇവര്‍ ആരാധിച്ചിരുന്നത്. വെള്ളത്തിന്‍റെയും വിജ്ഞാനത്തിന്റെയും ദൈവമായിരുന്ന enki യെക്കുറിച്ച് സുമേറിയന്‍ മിത്തോളജിയിലാണ് പരാമര്‍ശമുള്ളത്‌. ക്ഷേത്രത്തിന്‌ ഉള്ളില്‍ത്തന്നെ കാണുന്ന കിണറുകള്‍ ഒരു പക്ഷെ ആ വിശ്വാസത്തിന്റെ അടയാളമാകാം . കിണറിലേക്ക് ഇറങ്ങി ചെല്ലുന്ന പടവുകള്‍ ഇന്നും കേടു കൂടാതെയുണ്ട്. ആര്‍ക്കിയോളജിക്കല്‍ വിഭാഗം ഇവിടെ നിന്നും കണ്ടെടുക്കപ്പെട്ട ആയുധങ്ങളും പാത്രങ്ങളും ചെറിയ സ്വര്‍ണ തകിടുകളും മറ്റും ബഹ്‌റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍ പ്രദര്‍ശിച്ചിട്ടുണ്ട്. പ്രധാനമായും കണ്ടെടുത്തത് ചെമ്പില്‍ നിര്‍മ്മിച്ച ഒരു പശുവിന്റെ തലയാണ് എന്നും പറയപ്പെടുന്നു. മ്യൂസിയത്തിലെ ശേഖരത്തില്‍ ഉള്ള ഈ രൂപം ആരാധനയുമായി ബന്ധപ്പെട്ട ഒന്നാണോ എന്ന് ഒരു വിവരണങ്ങളില്‍ നിന്നും അറിയുവാന്‍ സാധിച്ചില്ല.



സിന്ധൂ നദീതട സംസ്കാരവും, മറ്റ് പല സംസ്കാരങ്ങളെയും കുറിച്ച് പണ്ട് സ്കൂളില്‍ ചരിത്ര പുസ്തകങ്ങളില്‍ പഠിച്ച കുറെ അദ്ധ്യായങ്ങളുണ്ട്‌. അന്ന് പഠന വിഷയം എന്നതിലപ്പുറം അതിനെക്കുറിച്ചൊന്നും അറിയാന്‍ ശ്രമിച്ചിട്ടുമില്ല എന്നതാണ് സത്യം . ജീവിതത്തില്‍ ഒരിക്കല്‍ പോലും അതുമായി ബന്ധപ്പെട്ട ഒരു സ്ഥലങ്ങളും കണ്ടിട്ടുമില്ല. പക്ഷേ യുഗങ്ങള്‍ക്ക് പിറകില്‍ സംഭവിച്ചു പോയ ഒരു നാഗരികതയുടെ അവശിഷ്ടങ്ങള്‍ കഥ പറയുന്ന ഈ ഭൂമിയില്‍ നില്‍ക്കുമ്പോള്‍ ഇവിടെ ചിക്കിച്ചികയാന്‍ വളരെയധികം കാര്യങ്ങളുണ്ടെന്ന് എന്‍റെ മനസ്സ് പറയുന്നു. മിത്തുകളിലെ ദൈവങ്ങളും ആരാധനാ മുറകളും ഉണ്ടായിരുന്ന ഒരു കാലത്തുനിന്നും തുടങ്ങി ഇന്ന് ഇസ്ലാമിന്‍റെ ഏക ദൈവ വിശ്വാസത്തിലേക്കുള്ള ഈ രാജ്യത്തിന്‍റെ യാത്ര എങ്ങിനെ ആയിരുന്നിരിക്കണം..?

മെസപ്പൊട്ടോമിയന്‍ സംസ്കാരവും, പിന്നെ അതിനോട് തന്നെ ചേര്‍ന്ന ഡില്‍മന്‍ സംസ്കാരവും ആയിരുന്നു ആദ്യ കാലത്തെ ബഹ്റൈന്‍ . അസ്സീറിയന്‍സും ( ആദ്യകാല സിറിയന്‍ ക്രിസ്ത്യന്‍ വിഭാഗം) ബാബിലോണിയന്‍ സംസ്കാരവും ആണ് തുടര്‍ന്ന് വന്നത്. പിന്നെ പേര്‍ഷ്യന്‍സും കഴിഞ്ഞാണ് ഇന്ന് കാണുന്ന ഈ ഇസ്ലാമിക രാജ്യം അറബ് സംസ്കാരത്തിലേക്ക് എത്തിയത് എന്നാണ് രേഖകളില്‍ കാണുന്നത്, അത് പ്രവാചകന്‍ മുഹമ്മദ്‌ നബി (സ .അ ) കാലത്താണ് . AD 628 ലാണ് പ്രവാചകന്‍ അയച്ച സംഘം ദൌത്യവുമായി ബഹ്റൈനില്‍ എത്തിയത്. അന്നത്തെ ബഹ്റൈന്‍റെയും ഖത്തറിന്റെയും ഭരണാധികാരി ആയിരുന്ന മിര്‍സ ബിന്‍ സവ അല്‍ തമീമിയുടെ നേതൃത്വത്തില്‍ ഈ രണ്ട് രാജ്യവും ഇസ്ലാമിക സ്വാധീനത്തിലേക്ക് മാറുകയും ചെയ്തു. അതായത് ഏകദേശം ഒരേ സമയത്ത് തന്നെയാണ് ബഹ്റൈനും ഖത്തറും ഇസ്ലാമിക രാജ്യമായി മാറിയത് എന്ന് സാരം . അതിന് ശേഷം മറ്റു മുസ്ലിം മത വിഭാഗങ്ങള്‍ ഭരണത്തില്‍ വന്നിട്ടുണ്ട് എന്നും രേഖകളില്‍ കാണുന്നുണ്ട്. പോര്‍ച്ചുഗീസ് അധിനിവേശത്തിന് ശേഷമാണ് അത്. ഒരു കാലത്ത് യൂറോപ്പില്‍ Tylos എന്ന പേരിലായിരുന്നത്രേ ബഹ്‌റൈന്‍ അറിയപ്പെട്ടിരുന്നത് .

പോര്‍ച്ചുഗീസ് അധിനിവേശം ആരംഭി ക്കുന്നത് 1622 AD മുതല്‍ക്കാണ് . നീണ്ട എണ്‍പതോളം വര്‍ഷങ്ങള്‍ പിന്നെ അവരുടെ അധീനതയില്‍ ആയിരുന്നു രാജ്യം. ഇന്ന് കാണുന്ന ബഹ്റൈനിലേക്ക് എത്തിയത് പിന്നെയും രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷവും . ആ ചരിത്രം പറയാന്‍ ഒരുപാടുണ്ട്. ബാര്‍ബാര്‍ ക്ഷേത്രത്തെ കുറിച്ച് പറഞ്ഞു വന്നിട്ട് ഞാന്‍ വന്നു നിന്നത് ബഹ്‌റൈന്‍ ചരിത്രത്തില്‍ ആയി പോയല്ലേ..? പക്ഷെ ചരിത്രത്തിന്റെ ശേഷിപ്പായി അവശേഷിക്കുന്ന ഈ മണ്ണില്‍ ഒരു ചരിത്ര വിദ്യാര്‍ഥിയുടെ ആവേശത്തോടെ നില്‍ക്കുമ്പോള്‍ ആ കഥകളും പറയാതെ വയ്യല്ലോ.



അറാദ്‌ ഫോര്‍ട്ട്‌ കൂടെ സന്ദര്‍ശിക്കണം എന്ന് ഞങ്ങള്‍ തീരുമാനിച്ചതാണ്. ബഹ്റൈന്‍റെ ചരിത്രത്തോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ് ഈ കോട്ടയും. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ആണ് ഇതിന്‍റെ നിര്‍മ്മാണം . അതായത് പോര്‍ച്ചുഗീസ് അധിനിവേശത്തിനും മുമ്പ്. പ്രതിരോധത്തിന് വേണ്ടി തന്നെയാണ് ഇതിന്റെയും നിര്‍മ്മാണം. ആ കാലത്തെ യുദ്ധങ്ങളിലും മറ്റും ഒരു നിര്‍ണ്ണായകമായ ഒരു സ്ഥാനം ഈ കോട്ടയ്ക്കും ഉണ്ടായിരുന്നിരിക്കണം. കാരണം ഖലീഫ ഭരണം വരുന്നതിന്‌ മുമ്പ് പല അധിനിവേശങ്ങളും നാട്ടു യുദ്ധങ്ങളും ഇവിടെയും നടന്നിരുന്നു എന്ന് രേഖകളില്‍ കാണപ്പെടുന്നുണ്ട്. തനിമ നഷ്ടപ്പെടാതെ പുതുക്കി പണിതെങ്കിലും അറാദ്‌ ഫോര്‍ട്ടിന്റെ ഉള്ളറകള്‍ നമ്മെ വിസ്മയിപ്പിക്കും. പക്ഷെ ഈ ചരിത്ര സത്യങ്ങള്‍ അറിയാനും പഠിക്കാനും സഞ്ചാരികള്‍ക്കായി ഇവിടെ ഒരു വിവരങ്ങളും ലഭ്യമാകുന്നില്ല എന്നത് നിരാശപ്പെടുത്തുന്ന കാര്യം തന്നെയാണ് . അതേ സമയം ഇവയെല്ലാം സൂക്ഷമമായി പരിപാലിക്കുന്ന കാര്യത്തില്‍ ഇവര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. നമ്മുടെ നാട്ടിലെ ഓരോ ചരിത്ര സ്മാരകങ്ങളില്‍ ചെല്ലുമ്പോഴും വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നതിലും , അവയെല്ലാം പരിചയപ്പെടുത്തുന്നതിലും സംരക്ഷിക്കുന്നതിലും നമ്മുടെ രാജ്യം വളരെ ശ്രദ്ധിക്കുന്നു എന്നതും ഇവിടെ എടുത്ത് പറയേണ്ട കാര്യമാണ്.

പൊടിക്കാറ്റ് മറച്ചിട്ടുണ്ട്‌ ഹൈവേകളെ . പതുക്കെയാണ് വാഹനം നീങ്ങുന്നത്‌. കോട്ടയിലെ അനുഭവങ്ങള്‍ക്കൊപ്പം അമര്‍ ദിയാബിന്റെ അറബി സംഗീതം കൂടി ചേര്‍ന്നപ്പോള്‍ സന്തോഷം തോന്നുന്നു. ഈ അവധി ദിവസം നല്ലൊരു അനുഭവമായി എന്ന്തന്നെ പറയാം. പതുക്കെ തണുപ്പിന്റെ ആലസ്യത്തില്‍ നിന്നുണര്‍ന്ന് ചൂടിലേക്കുള്ള പ്രയാണത്തില്‍ ആണ് പവിഴ ദ്വീപ്‌. ഒപ്പം സമ്പന്നമായ കുറേ ചരിത്ര സത്യങ്ങളെ അടുത്തറിഞ്ഞ സന്തോഷത്തില്‍ എന്‍റെ മനസ്സും.

65 comments:

  1. ഒരു പുതിയ അറിവ്. ബഹറിനെക്കുറിച്ചുള്ള പൂര്‍വ്വ കാല കഥകള്‍ തെരഞ്ഞെടുത്ത് നല്‍കിയതിനു നന്ദി മന്‍സൂര്‍.

    ReplyDelete
  2. ഇവിടങ്ങളിലൊക്കെ പോയിട്ടുണ്ടെങ്കിലും ഒരു ചരിത്ര വിദ്യാർത്ഥിയുടെ പോലും മനസ്സ് എന്നിലില്ലായിരുന്നുവെന്ന് ഇപ്പോൾ ഇതു വായിക്കുമ്പോൾ എനിക്കു ബോദ്ധ്യമാവുന്നു. ഈ പവിഴദ്വീപിൽ ജീവിക്കുമ്പോഴും അതിന്റെ കഴിഞ്ഞകാല ചരിത്രം ഞാൻ അറിയാൻ ശ്രമിച്ചിട്ടില്ല.
    താങ്കളുടെ ഈ കുറിപ്പുകൾ തീർച്ചയായും വെളിച്ചം തരുന്നു.
    ആശംസകൾ...

    ReplyDelete
  3. ഇങ്ങിത്ര ദൂരെ നിന്നു ഞാനും എന്റെ നാട്ടുകാരും എണ്ണ പണത്തിന്റെ പളപളപ്പും ഈന്തപനയുടെ രുചിയെകുരിച്ചും അല്ലാതെ ഗള്‍ഫിന്റെ ചിത്രവും പൈതൃകവും തിരഞ്ഞു നോക്കാറുമില്ല ആരും ഒന്നും പറഞ്ഞു കേട്ടിട്ടുമില്ല ഇതു എനിക്കിഷ്ടമായി ...

    എല്ലാ നാട്ടിനും അതിന്റെ ഒരു സംസ്കാരം ഉണ്ട് .

    ഭാവുകങ്ങള്‍ ക്കാ @ ഞാന്‍ പുണ്യവാളന്‍

    ReplyDelete
  4. താങ്ക്സ് മന്‍സൂര്‍

    ReplyDelete
  5. അറിയാത്ത പലതും നമ്മുടെ മണ്ണിലും ഉറങ്ങികിടക്കുന്നുണ്ടോ..ആർക്കറിയാം നല്ല ലേഖനം.

    ReplyDelete
  6. പ്രിയപ്പെട്ട മന്‍സൂര്‍,
    നമ്മുടെ പ്രിയപ്പെട്ട ലിറ്റില്‍ മാസ്റ്റര്‍,ക്രിക്കറ്റിന്റെ ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ എഴുതപ്പെട്ട ഈ മനോഹര സായാഹ്നത്തില്‍,ചങ്ങായിയുടെ ബഹറിന്‍ ചരിത്രം വായിച്ചു സന്തോഷിക്കുന്നു.
    അമ്മയുടെ സാമൂഹ്യ ക്ലാസ്സുകള്‍ ഓര്‍മ വന്നു. എത്ര രസകരമായിട്ടാണ്, അമ്മ ചരിത്രം പഠിപ്പിച്ചിരുന്നത്! പത്താം ക്ലാസ്സില്‍, ബോര്‍ഡ്‌ പരീക്ഷയില്‍ സ്കൂളില്‍ ഒന്നാം സ്ഥാനം നേടിയത്, അമ്മയുടെ ശിക്ഷണത്തിന്‍ കീഴില്‍ തന്നെ !
    പവിഴദ്വീപിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു. ഇവിടുത്തെ മസ്ജിദ് എല്ലാം വളരെ പ്രസിദ്ധമാണ്.
    പറയാന്‍ വിട്ടുപോയ ഒരു കാര്യമുണ്ട്.
    നിശയുടെ നിശബ്ദതയില്‍ വെളിച്ചം തെളിയിക്കപ്പെടുമ്പോള്‍, അറാദ്‌ ഫോര്‍ട്ട്‌ മിഴികള്‍ക്ക് വിരുന്നു നല്‍കുന്നു. ഈ കോട്ട പുതുക്കിപ്പണിയാന്‍ ഉപയോഗിച്ചിരിക്കുന്നത്, കടലിലെ കല്ലുകള്‍, ചുണ്ണാമ്പ്, മണല്‍, ഈന്തപ്പനയുടെ തടി എന്നിവയൊക്കെയാണ്.
    എയര്‍പോര്‍ട്ട് അടുത്തായതിനാല്‍, ഒരു പാട് സന്ദര്‍ശകാര്‍ ഈ ഫോര്‍ട്ട്‌ കാണാന്‍ വരാറുണ്ട്. ബഹറിനില്‍ വരുന്നവര്‍ ഒഴിവാക്കാന്‍ പാടില്ലാത്ത ഫോര്‍ട്ട്‌ ആണിത്.
    ആദ്യത്തെ ചിത്രം വളരെ നന്നായി! ഫോര്‍ട്ടില്‍, ചങ്ങായിയെ കണ്ടില്ലല്ലോ. ...! :)
    ചരിത്രം അറിയാതെ, ഒരു യാത്രയും മുഴുവനാകില്ല. എന്നോ ജീവിച്ച ഒരു ജനതയെ, അവരുടെ സംസ്കാരത്തെ,അറിയാന്‍ ശ്രമിച്ച ഈ ശ്രമത്തെ, എത്ര അഭിനന്ദിച്ചാലും മതിയാകില്ല. പവിഴദ്വീപിനോട് വിടപറയും മുന്‍പേ, ഓര്‍ക്കുക, ജീവിത സൌഭാഗ്യം തന്ന ഈ മനോഹര ദ്വീപിനെക്കുറിച്ച് ഇനിയും എഴുതു. ആശംസകള്‍!
    സസ്നേഹം,
    അനു

    ReplyDelete
  7. പ്രിയ മന്‍സൂര്‍ ,
    ആദ്യം തന്നെ മനോഹരമായ ഈ രചനയ്ക്ക് ആശംസകള്‍ അറിയിക്കട്ടെ.
    മന്‍സൂറിന്‍റെ സെന്റെര്‍ കോര്‍ട്ട് തുടക്കം മുതല്‍ വായിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ മന്‍സൂര്‍ എഴുതിയ യാത്രാവിവരണങ്ങളില്‍ ഏറ്റവും മികച്ച ഒന്നായി ഈ പോസ്റ്റിനെ ഞാന്‍ എടുത്തു പറയുന്നു.

    സ്ഥലങ്ങളെപരിചയപ്പെടുത്തുന്നതിനോടൊപ്പം ,സുമേറിയന്‍ മിത്തോളജിയില്‍ തിരഞ്ഞ് "എങ്കിയെയും","നാന്‍ഖൂര്‍ സാക് " (ഞാന്‍ ഒരിക്കല്‍ പോലും കേട്ടിട്ടില്ലാത്ത)പരിചയപ്പെടുത്തിയതിനും ,ബെഹറിന്‍റെ പൂര്‍വ്വകാലം അക്ഷരങ്ങളിലൂടെ വരച്ചിട്ടതിനും നന്ദി.

    "യാത്രാ വിവരണം" എന്നത് ഒരു യാത്രയുടെ "വെറും" വിവരണം മാത്രമല്ല ,മറിച്ച് ഒരു ചരിത്രാന്വേഷണം കൂടിയാണ് എന്ന് ഈ രചനയിലൂടെ മന്‍സൂര്‍ തെളിയിച്ചു.മന്‍സൂറിന്‍റെ ചില രചനകളിലെ പതിവ് ആവര്‍ത്തന ശൈലി ഇതില്‍ കാണുവാന്‍ കഴിഞ്ഞില്ല എന്നും വളരെ സന്തോഷപൂര്‍വ്വം പറഞ്ഞു കൊള്ളട്ടെ.

    ചരിത്ര സ്മരണകള്‍ ഉറങ്ങുന്ന ഓരോ സ്ഥലങ്ങളും നേരില്‍ കാണുവാന്‍ കഴിയുക ഒരു ഭാഗ്യം തന്നെയാണ്.
    ഭൂമിയിലെ ഓരോ മണ്‍തരിക്കും പറയുവാന്‍ ഏറെ കഥകള്‍ ഇതേപോലെ ഇനിയും ഉണ്ടാകും!
    അധിനിവേശത്തിന്‍റെ ,ആത്മസമര്‍പ്പണത്തിന്‍റെ ,നോവുകളുടെ ,നൊമ്പരങ്ങളുടെ ..........
    വിസ്മയിപ്പിക്കുന്ന അനുഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന രചനകളുമായി വീണ്ടും വരുമല്ലോ.

    ആശംസകള്‍.
    സുജ

    ReplyDelete
    Replies
    1. :))
      ഒരടിവര
      ഒപ്പ്(‌‌‌___)
      :))

      Delete
  8. കഴിഞ്ഞ ഡിസംബറിൽ ബഹറൈൻ നാഷനൽ മ്യൂസിയം സന്ദർശിച്ചിരുന്നു. ഡിൽമൻ സംസ്കാരത്തെക്കുറിച്ച് ആദ്യമായി അറിയുന്നത് മ്യൂസിയത്തിലെ പുരാവസ്തുക്കളിൽ നിന്നാണ്. ബഹറൈനിലെ നാണയമ്യൂസിയം തപ്പി സമയം പോയതുകാരണം മൂന്ന് മണിക്കൂറോളം മാത്രമേ അവിടെ ചിലവഴിക്കാൻ കഴിഞ്ഞുള്ളൂ. അവിടെ നിന്നറിഞ്ഞതിനെക്കുറിച്ച് കൂടുതലറിയാൻ പിന്നീട് ശ്രമിച്ചതുമില്ല. മൻസൂറിന്റെ ലേഖനം നല്ലൊരു കൂട്ടിച്ചേർക്കലായി. പഠനാർഹം. ബഹറൈൻ എന്ന കൊച്ചു ദ്വീപിനും പറയാൻ വലിയൊരു സാംസ്കാരിക പാരമ്പര്യമുണ്ടെന്ന് ഉറക്കെപ്പറയുന്നു ഈ വിവരണം. മനോഹരമായിരിക്കുന്നു.

    ഒരു ചരിത്രകുതുകിക്ക് നല്ല വിഭവങ്ങൾ തന്നെ ഈ പവിഴദ്വീപ് ഒരുക്കി വെച്ചിട്ടുണ്ട്.

    ReplyDelete
  9. പതിവ് പോലെ വിവരണങ്ങള്‍ നന്നായി.. പുതിയ അറിവുകള്‍ പകര്‍ന്നു തന്നതിന് നന്ദി....!

    ReplyDelete
  10. ഉം...കൊള്ളാം...!
    അവിടെ ചായക്കടയും ലൊക്കൽ ബസ്സൊന്നും ഇല്ലേ...?
    അതൊന്നും ഇല്ലാത്ത ചെറുവാടിയുടെ ഒരു ഗൌരവ പോസ്റ്റ് എന്നു തന്നെ പറയാം...!
    നന്നായിരിയ്ക്കുന്നു ട്ടൊ..ആശംസകൾ...!

    ReplyDelete
  11. അഭിനന്ദനങ്ങൾ ചെറുവാടി. ഉള്ളത് മനോഹരമായി അവതരിപ്പിച്ചു..

    ReplyDelete
  12. "ഇവര്‍ ഭൂമിയിലൂടെ യാത്രചെയ്യുന്നില്ലേ? എങ്കില്‍ ചിന്തിച്ചുഗ്രഹിക്കാന്‍ പറ്റിയ ഹൃദയങ്ങളോ കേട്ടറിയാന്‍ ഉതകുന്ന കാതുകളോ അവര്‍ക്കുണ്ടാകുമായിരുന്നു. " എന്ന വിശുദ്ധ വചനങ്ങള്‍ ഓര്മ വരുന്നു

    നല്ല വിവരണം ........ അതോടൊപ്പം ഒത്തിരി അറിവുകളും

    ReplyDelete
  13. "മിത്തുകളിലെ ദൈവങ്ങളും ആരാധനാ മുറകളും ഉണ്ടായിരുന്ന ഒരു കാലത്തുനിന്നും തുടങ്ങി ഇന്ന് ഇസ്ലാമിന്‍റെ ഏക ദൈവ വിശ്വാസത്തിലേക്കുള്ള ഈ രാജ്യത്തിന്‍റെ യാത്ര എങ്ങിനെ ആയിരുന്നിരിക്കണം.".?
    kollaam ..nannayi ezhuthi.kurachathikam homework cheyithu ennu ezhuthil ninnum vaayichedukkam ...nannayittund ...nalukalkkshesham koottukaarante oru nallasammanam ....ashamsakal
    snehathode ..prarthanayode sonnet

    ReplyDelete
  14. പവിഴ ദ്വീപില്‍ എത്തിയിട്ടും ഒരു ചരിത്രാന്യേഷകന്റെ മനസ്സ് കൈവിട്ടിട്ടില്ലാ എന്ന് ഈ വരികളില്‍ തെളിഞ്ഞു കണ്ടത് ഒരു പാട് സന്തോഷമാകുന്നു ,ഞാന്‍ പവിഴ ദ്വീപില്‍ ആയിട്ടും ബഹറിനിലെ ചരിത്രം അറിയാനും പഠിക്കാനും ശ്രമിചിട്ടില്ലാ എങ്കിലും ഈ കുറിപ്പ് പുതിയ അറിവുകള്‍ പകര്‍ന്നു തന്നു .അവതരണ മികവില്‍ പിറന്ന ഈ എഴുത്തിന് ഒരായിരം ആശംസകള്‍ ,എല്ലാ നന്മകളും നേര്‍ന്നു കൊണ്ട് ഒരു കുഞ്ഞു മയില്‍പീലി

    ReplyDelete
  15. വളരെ ഇഷ്ടപ്പെട്ടു മന്‍സൂര്‍, യാത്ര മുതലാക്കിയല്ലേ. ഊഷരമായ ഈ മരുഭൂമിയില്‍ ചരിത്രത്തിന്റെ അടരുകള്‍ പറ്റിക്കിടക്കുന്നുണ്ട്. ഇവിടത്തെ മ്യൂസിയങ്ങളില്‍ പോകുമ്പോഴാണ് എത്രമാത്രം സമ്പന്നമായ ഭൂതകാലം ഈ മരുഭൂമിക്കുണ്ടെന്നു നാമറിയുന്നത്. ഇത് വില്‍ഫ്രെഡ് തേസിഗരുടെ പുസ്തകത്തെ ആസ്പതിച്ച് ഒരു ലേഖനം തയ്യാറാക്കേണ്ടി വന്നപ്പോഴാണ് ഈ മണല്‍ കുഴിച്ചാല്‍ പെട്രോള്‍ മാത്രമല്ല ചരിത്രാവശേഷങ്ങളും കണ്ടെത്താനാകും എന്നെനിക്ക് മനസ്സിലായത്‌.
    പതിവ് പോലെ വളരെ നന്നായി. അഭിനന്ദനങ്ങള്‍

    ReplyDelete
  16. ഓരോ യാത്രയും ചിന്തിക്കുന്നവര്‍ക്ക് പുതിയ അറിവുകളിലേക്കുള്ള പ്രയാണമാണ്. ചരിത്ര ശേഷിപ്പുകളില്‍ നിന്നും വിദ്യാര്‍ഥിയുടെ ജിജ്ഞാസയോടെ ബഹ്‌റൈന്‍ എന്ന പവിഴ ദ്വീപില്‍ മണ്ണടിഞ്ഞു പോയ പൌരാണിക സംസ്കൃതിയിലേക്ക് അറിവിന്റെ ഖനനം നടത്തുകയാണ് ഇവിടെ ചെറുവാടിയിലെ ഗവേഷകന്റെ മനസ്സ്.

    മെസപ്പൊട്ടോമിയന്‍ സംസ്കാരവും, ഡില്‍മന്‍ സംസ്കാരവും, ബാബിലോണിയന്‍ സംസ്കാരവും പിന്നെ പേര്‍ഷ്യനും കഴിഞ്ഞു നിലവിലുള്ള ഇസ്ലാമിക രാജ്യത്തിലേക്കുള്ള ബഹ്‌റൈന്റെ, വേഷപ്പകര്‍ച്ച മുഴുവനും ഒരു പോസ്റ്റില്‍ പറയാനാവില്ല. എങ്കിലും ഇന്നലെകളുടെ ഇടനാഴികകളിലെക്കുള്ള ചൂണ്ടു പലകയില്‍ നിന്നും ചരിത്ര പുസ്തകത്തിന്റെ താളുകള്‍ പരതി അറിവ് പങ്കു വെക്കുന്നു. ഒരു എഴുത്തുകാരന് മാത്രം പാലിക്കാനാവുന്ന പ്രതിബദ്ധത. നന്ദിയുണ്ട് മന്‍സൂര്‍ ഈ നല്ല വായന തന്നതിന്.

    ReplyDelete
  17. 2009 ല്‍ സൌദിയില്‍ നിന്നും ഞങ്ങള്‍ ബഹറിനിലേക്ക് ഒരു വിനോദയാത്ര നടത്തിയിരുന്നു. ഇത്രയും പൌരാണിക സ്മരണകളും ശേഷിപ്പുകളും ആദ്യമേ അറിയുമായിരുന്നെങ്കില്‍ ഞങ്ങള്‍ യാത്ര പാതി വഴി ഉപേക്ഷിക്കുമായിരുന്നില്ല. ഭാര്യാ സഹോദരനും സുഹൃത്തുമായിരുന്നു കൂടെ. എത്തിപ്പെട്ട സ്ഥലം അത്ര പന്തിയല്ലെന്ന് തോന്നിയതിനാല്‍ മൂന്നു ദിവസ യാത്ര ഒരൊറ്റ ദിവസമാക്കി ചുരുക്കി ഞങ്ങള്‍ തിരിച്ചു പോരികയായിരുന്നു. ഏതായാലും കൂടുതല്‍ വിവരങ്ങളും, ദൃശ്യങ്ങളും പകര്‍ന്നു നല്‍കിയതിനു നന്ദി.

    ReplyDelete
  18. ഞാനെങ്ങാനും ഈ കോട്ടയും പൊട്ടി പൊളിഞ്ഞ സ്ഥലവും കണ്ടാല്‍ "അയ്യേ , ഈ ഓണം കേറാ മൂലയിലോട്ടാണോ വന്നത്, ഇതിലും ഭംഗിയുണ്ട് എന്റെ നാട്ടിലെ കുഞാപ്പുന്റെ പൊര" എന്ന് പറയുന്നതും , മന്സൂര്‍ക്ക പോയിട്ട് വന്നു അതിന്റെ വിശേഷങ്ങള്‍ പറയുന്നതും "എറുമ്പും - ആനയും" തമില്ലുള്ള വ്യത്യാസം ഉണ്ട് . . . ചരിത്ര സ്മാരകങ്ങള്‍ കാണുന്നത് മാത്രമല്ല അതിനെ കുറിച്ച് പഠിക്കുന്നതും, അത് വര്‍ണ്ണിക്കുന്നതും ഒരു കല തന്നെ ! ! ഞാനും പഠികട്ടെ . .

    ReplyDelete
  19. പുതിയ അറിവുകള്‍, നല്ല വിവരണം. നന്നായി മന്‍സൂര്‍.
    സ്നേഹത്തോടെ,
    ജോസെലെറ്റ്‌

    ReplyDelete
  20. ഡിസി ബുക്സ് ലോകരാഷ്ട്രങ്ങൾ എന്ന സീരീസിൽ നാൽ‌പ്പതോളം പുസ്തകങ്ങൾ ഇറക്കിയിരുന്നു. അതിലാണ് ആദ്യമായി ഈ രാജ്യത്തെക്കുറിച്ച് ഞാൻ വായിച്ചറിഞ്ഞത്. അതിനു കാരണം എന്റെ സഹപാഠിനിയുടെ അപ്പാ ബഹറിനിലായതും ആ നാട്ട് വിശേഷങ്ങൾ പറഞ്ഞു തന്നതുമാണ്.
    അതൊരു പഴയ കാലം.
    കുറിപ്പ് ഇഷ്ടമായി. കുറച്ചു കൂടി വിവരങ്ങൾ ഉൾപ്പെടുത്തി വിപുലമാക്കിയ ഒരു പോസ്റ്റ് ആവാമെന്ന് ആഗ്രഹമുണ്ട്.
    അഭിനന്ദനങ്ങൾ.

    ReplyDelete
  21. ഓരോ സ്ഥലങ്ങളെപ്പറ്റിയുള്ള പുതിയ വിവരങ്ങള്‍ ഇങ്ങിനെ നിങ്ങളില്‍ കുറച്ചുപേര്‍ പങ്കുവെക്കുന്നത് കൊണ്ട് അതൊക്കെ അറിയുവാനുള്ള ഭാഗ്യം ലഭിച്ചു. നിരക്ഷരന്‍, സജിയച്ചായന്‍, സിജോ, മഞ്ജു മനോജ്, ചെറുവാടി, സിയ എന്റെ യാത്രാവിവവരണവായനകള്‍ നിങ്ങളില്‍ കൂടെയാണ്.. സത്യത്തില്‍ നിങ്ങളെ വായിച്ച് പ്രചോദനം കിട്ടിയാണ് ഇപ്പോള്‍ രാമചന്ദ്രന്‍ മാഷിന്റെയും രവീന്ദ്രന്‍ മാഷിന്റെയും വീരേന്ദ്രകുമാറിന്റെയും ഒക്കെ യാത്രകള്‍ തേടിപ്പിടിക്കുവാന്‍ തോന്നിയത്.. മുന്‍പൊരിക്കലും എന്റെ വായനലിസ്റ്റുകളില്‍ യാത്രകള്‍ക്ക് ഇത്രയേറെ സ്വാധീനം ഉണ്ടായിരുന്നില്ല.ബ്ലോഗ് ആണ് യാത്രകളോട് എന്നെ അടുപ്പിച്ചത്.. നന്ദി.

    ReplyDelete
  22. പ്രിയ മൻസൂർ, ബഹ്റിന്റെ ചരിത്രത്തിലൂടെയുള്ള യാത്രകൾ ചെറുതെങ്കിലും, മനോഹരമായി അവതരിപ്പിച്ചു. നിരക്ഷരന്റെ പോസ്റ്റിൽനിന്നും ഒരിയ്ക്കൽ ബഹറിൻ എന്ന രാജ്യത്തെക്കുറിച്ച് കുറെ കാര്യങ്ങൾ മനസ്സിലാക്കിയിരുന്നു. ട്രീ ഓഫ് ലൈഫിനെക്കുറിച്ചും, മിറാജ് ഫോർട്ടിനെക്കുറിച്ചുമൊക്കെ അന്നാണ് ആദ്യമായി മനസ്സിലാക്കുന്നത്. ഇപ്പോൾ മൻസൂറിന്റെ വിവരണത്തിൽനിന്നും പുതിയ കുറെ കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിച്ചു.

    ചരിത്രം എന്നത്, പാഠപുസ്തകങ്ങളിൽ വായിയ്ക്കുമ്പോൾ മാത്രമാണ് വിരസമായി അനുഭവപ്പെടുന്നത്. പക്ഷേ കുറച്ചുനാൾ ചരിത്രസ്മാരകങ്ങളിൽക്കൂടി ചുറ്റിത്തിരിഞ്ഞാൻ നാം അറിയാതെതന്നെ ചരിത്രത്തെ സ്നേഹിയ്ക്കുവാൻ തുടങ്ങും എന്നാണ് എന്റെ അനുഭവം.. ഡൽഹിയിലെ പുരാതനസ്മാരകങ്ങളിലൂടെ കറങ്ങിത്തിരിഞ്ഞ്, ചരിത്രത്തോടും, പുരാതനസ്മാരകങ്ങളോടും ഒരു അടുപ്പം തോന്നിത്തുടങ്ങിയിരിയ്ക്കുന്നു.അതുകൊണ്ട്തന്നെ ഈ വിവരണം ഞാൻ ഏറെ ഇഷ്ടപ്പെടുന്നു..മൻസൂറിന്റെ ഹൃദ്യമായ വിവരണശൈലി കൂടിച്ചേർന്നപ്പോൾ ആ ഇഷ്ടം ഇരട്ടിയാകുന്നു..

    ആശംസകൾ. സ്നേഹപൂർവ്വം ഷിബു തോവാള.

    ReplyDelete
  23. നന്നായിരിക്കുന്നു മൻസൂറിക്കാ, ഈ ബഹറിന്റെ പൂർവ്വ കാല ചരിത്രത്തെ കുറിച്ചുള്ള ഈ യാത്രാവിവരണ ലേഖനം. ഇതിൽ ചായക്കടയും ബസ്സുകളുമൊന്നുമില്ലാത്ത അത്യന്തം ഗൗരവതരമായ വിശേഷങ്ങൾ നിറഞ്ഞു നിന്നു. അതുകൊണ്ട് ഒരു പഠന ആവശ്യകതയോടെ വായിക്കാൻ കഴിഞ്ഞു. നന്നായിട്ടുണ്ട് മൻസൂറിക്കാ, ആശംസകൾ.

    ReplyDelete
  24. പുതിയ അറിവുകള്‍...
    ഇങ്ങനെയും ചരിത്രമുണ്ടെന്നരിഞ്ഞത് ഇപ്പോള്‍...
    നന്ദി...

    ReplyDelete
  25. ബഹ്‌റൈന്‍ എന്ന കൊച്ചു രാജ്യത്തിന് ഇങ്ങനെ ഒരു ചരിത്രം ഉണ്ടെന്നു എനിക്ക് പുതിയ അറിവായിരുന്നു. ഒരു ദിവസം ഞാനും വരുന്നുണ്ട് ബഹറൈന്‍ കാണാന്‍.

    ReplyDelete
  26. ചരിത്ര സൃതികൾ തേടിയുള്ള യാത്ര എന്നും ഇഷ്ടമാണ്. അവ മൻസൂറിന്റെ ചേരുവകൾ ചേർത്തു വായിക്കുമ്പോൾ അതീവ ഹൃദ്യവും.

    ReplyDelete
  27. ബഹറിന്റെ സാംസ്കാരിക പൈതൃകം തേടിയുള്ള ഈ യാത്ര ഒരു ചരിത്ര പുസ്തകം വായിക്കുന്ന രീതിയില്‍ ആയിരുന്നു. കാരണം ഇവിടെ കുറിച്ചത് പലതും എന്നെ സംബന്ധിച്ചിടത്തോളം അറിവുകളുടെ പുതിയ മേഘല ആയിരുന്നു. ഭാരതത്തിന്റെ ഒരു കോണില്‍ കേവലം ഇട്ടാ വട്ടം സ്ഥലത്ത് അതിജീവന പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എന്നെ പോലെ ഒരാള്‍ക്ക് പകര്‍ന്നു നല്‍കിയ ഈ ബഹറിന്‍ വിശേഷങ്ങള്‍ തികച്ചും പഠനാര്‍ഹം ആയി എന്ന് പറയാതെ വയ്യ. ലളിതമായ രീതിയില്‍ ഉള്ള വിവരണം കാര്യങ്ങളെ അടുത്തറിയാന്‍ വളരെ പ്രയോജനകരമായി. കുറച്ചു കൂടി ചിത്രങ്ങള്‍ ഉള്‍പ്പെടുത്താമായിരുന്നു എന്ന എന്റെ പതിവ് പരാതി ബാക്കി നിര്‍ത്തട്ടെ !!! ആശംസകള്‍

    ReplyDelete
  28. ithinu munp aaro paranjapole oru difference feel cheythu.veruthe kanda kaazchakal maathramezhuthathe athinte charithram koodi ezhuthiyappo readykkulla yathravivaranamaayi.
    nannaayirikkunnu ketto.


    njan manasilaakkunnu maashokke ethra gouravamaayittaanu blogging ne kaanunnathennnu.

    ReplyDelete
  29. പവിഴ ദ്വീപിനെ കുറിച്ച്‌ വായിച്ച്‌ മനസ്സിലാക്കി, ചെറിയ വരികളില്‍ വലിയ വിവരങ്ങള്‍ നല്‍കി ബഹ്റൈന്‍ എന്ന് കൊച്ച്‌ രാഷ്ട്രത്തെ കുറിച്ച്‌ മനസ്സിലാക്കാന്‍ ഈ വായന സഹായിച്ചു. വിവരണത്തിലുള്ള കയ്യടക്കം ഒാരോ വരികളിലും ഉള്ളതിനാല്‍ വായന സുഖം നല്‍കി, ആശംസകള്‍

    ReplyDelete
  30. ചരിത്രങ്ങള്‍,
    ഓരോ നാടിനും പറയാന്‍ ഒരു പാട് കഥകള്‍
    മന്‍സൂറിന്റെ ലളിതവും മനോഹരവുമായ ശൈലിയില്‍ "ബഹറൈന്‍ " വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം
    പുതിയ ഒത്തിരി അറിവുകള്‍ പങ്കു വെച്ചതിനു നന്ദി .....

    ReplyDelete
  31. നന്നായി അവതരിപ്പിച്ചു പതിവുശൈലിയില്‍ തന്നെ.
    പുതിയ അറിവുകള്‍ പങ്കുവെച്ചതിനു് നന്ദിയുണ്ട്.
    ആശംസകള്‍

    ReplyDelete
  32. ഇത്തവണ ചെറുവാടിയുടെ യാത്ര മൊസപ്പൊട്ടാമിയന്‍ സംസ്കൃതിയുടെ അവശേഷിപ്പുകളിലേക്കാണല്ലോ...നന്നായി- കാരണം ഇത്തരം പ്രദേശങ്ങളെക്കറിച്ചും നാടുനീങ്ങിയ മഹാസംസ്കാരങ്ങളുടെ അവശേഷിപ്പുകളെക്കുറിച്ചുമൊക്കെ ഞങ്ങള്‍ നിവാസികള്‍ക്ക് അറിവു ലഭിക്കുന്നത് നിങ്ങളെപ്പോലുള്ളവരെ വായിക്കുമ്പോഴാണ്..

    നന്നായി മന്‍സൂര്‍.... താങ്കളില്‍ നിന്ന് വ്യത്യസ്ഥമായൊരു രചന. ഇഷ്ടപ്പെട്ടു....

    ReplyDelete
  33. നാഗരികതയുടെ തിരു ശേഷിപ്പുകള്‍ തേടിയുള്ള ഈ യാത്ര മനോഹരമായിരിക്കുന്നു

    ReplyDelete
  34. മന്‍സൂറിന്റെ അവധിദിവസം ഞങ്ങള്‍ക്കും ആഘോഷമായി. ഇനിയും അറിയപ്പെടാത്ത ഒരുപാട് കാര്യങ്ങള്‍ ഈ തൂലികയിലൂടെ അറിയാനിടവരട്ടെ.
    നിറഞ്ഞ ഹൃദയത്തോടെ ആശംസകള്‍.

    ReplyDelete
  35. ശ്രീ ചെറുവാടി
    എന്റെ കമന്റില്‍ മേഘല എന്നെഴുതിയത് മേഖല എന്ന് തിരുത്തി വായിക്കുമല്ലോ !!!

    ReplyDelete
  36. aമന്‍സ്സൂരിനോപ്പം യാത്ര പോകാന്‍ എന്ത് രസാ ?കാണാത്തത് കാട്ടിത്തന്നും അറിയാത്തത് പറഞ്ഞു തന്നും പവിഴദ്വീപുകളില്‍ നിന്ന് മുത്തും ചിപ്പിയും പെറുക്കിയും ...ഹോ ,,അടുത്തതവണയും ഞാനുണ്ടാവും കൂടെപ്പോരാന്‍ ,,,അഭിനന്ദനങ്ങള്‍

    ReplyDelete
  37. മന്‍സൂര്‍ , പുതിയ അറിവുകള്‍ ...
    വായനാസുഖം തരുന്ന എഴുത്ത് ...
    (ഇടക്കെപ്പോഴോ ഉള്ള ഒരു സന്ദര്‍ശനത്തില്‍ അവിടുത്തെ ഒരു പുതുക്കിപ്പണിത കോട്ട സന്ദര്‍ശിച്ചിരുന്നു, പക്ഷെ പേരുപോലും എനിക്കൊര്‍ത്തുവേക്കാന്‍ കഴിഞ്ഞില്ല!)

    ReplyDelete
  38. പ്രിയപ്പെട്ട മന്‍സൂര്‍,
    മനോഹരമായി പറഞ്ഞു... വായിക്കുന്നവരുടെ മനസ്സിലേക്ക് ഈ ചരിത്ര സ്മരണകള്‍ ആയാസ്സമില്ലാതെ സന്നിവേശിക്കാന്‍ കഴിഞ്ഞു. ബഹ്റൈന്‍ എന്ന കുട്ടി രാജ്യത്തിന്‍റെ സംസ്ക്കാരത്തെയും ചരിത്ര സ്മാരകങ്ങളെയും വ്യക്തമായി മനസ്സിലാക്കാന്‍ പോന്നതായീ ഈ എഴുത്ത്. എപ്പോഴും പോലെ ഈ ചരിത്രക്കുറിപ്പും മന്‍സൂറിന്‍റെ കൈകളില്‍ ഭദ്രം!!
    ഇവിടെയും ഇന്ന് പൊടിക്കാറ്റ് ഗംഭീരമായി വീശുന്നുണ്ട്, കാഴ്ച മറച്ച വഴിയിലൂടെ ഓഫീസിലെത്തി, അപ്പോഴാണ്‌ ഈ പോസ്റ്റ്‌ കണ്ടത്.
    ആശംസകള്‍.
    മനു.

    ReplyDelete
  39. തണുപ്പിന്റെ ആലസ്യത്തില്‍ നിന്നും മരുഭൂവ്
    ചൂടിനേ പ്രണയിക്കാന്‍ തുടങ്ങിയിരിക്കുന്നു
    എന്റെ പ്രീയ സഹോദരന്‍ എന്നേ വീണ്ടും
    വിസമയത്തിന്റേ ലോകത്തിലേക്ക് ആനയിപ്പിക്കുന്നു
    സ്വതസിദ്ധമായ വരികളിലൂടെ ...
    ഒരു ചരിത്ര വിദ്യാര്‍ത്ഥിയുടെ കൗതകത്തൊടെ ആണ്
    ഈ വരികള്‍ വായിച്ചത് , പണ്ട് ചന്ദമോഹന്‍ സാറിന്റെ
    ക്ലാസ്സിലിരിക്കുമ്പൊള്‍ ഉറക്കം വന്നിരുന്നു ..
    ഇന്നതിന്റെ കുറവ് നല്ലൊണമറിയുന്നുണ്ട് ..
    അതിനു പകരമായ നല്ലൊരു ചരിത്രാധ്യപകന്റെ മകന്‍
    എന്റേ പ്രീയ മിത്രമായിരിക്കുന്നു , ആ മകന്റെ വരികള്‍
    വായിക്കുവാന്‍ , ആ മനസ്സ് തേടുന്നത് അറിയുവാന്‍
    കാലം എന്നേ അനുവദിച്ചിരിക്കുന്നു , സന്തൊഷം സഖേ !
    ഈ പ്രവാസത്തില്‍ ആ നാടിന്റെ ഉള്‍തുടുപ്പുകള്‍
    അറിയുവാന്‍ കാണിക്കുന്ന വ്യഗ്രത , അറിഞ്ഞത്
    മറ്റുള്ളവര്‍ക്ക് പകര്‍ത്തുവാന്‍ കാണിക്കുന്ന മനസ്സ്
    അഭിനന്ദനീയം തന്നെ , ഉറക്കത്തില്‍ സ്വയം ആഴ്ന്ന്
    ഒരു അവധി ദിനം ഒഴുക്കി കളയുമ്പൊള്‍ ലജ്ജ തോന്നുന്നു..
    "മിത്തുകളിലെ ദൈവങ്ങളും ആരാധനാ മുറകളും
    ഉണ്ടായിരുന്ന ഒരു കാലത്തുനിന്നും തുടങ്ങി ഇന്ന്
    ഇസ്ലാമിന്‍റെ ഏക ദൈവ വിശ്വാസത്തിലേക്കുള്ള
    ഈ രാജ്യത്തിന്‍റെ യാത്ര എങ്ങിനെ ആയിരുന്നിരിക്കണം..? "
    നല്ലൊരു അന്വെഷണം അതും സ്വന്തം മനസ്സിനോടും നമ്മോടും
    നാം അറിയാത്തത് അറിയുവാന്‍ ത്വര കാണിക്കുമ്പൊള്‍
    നമ്മുക്ക് മുന്നില്‍ ഇതുപൊലെ അറിവായീ പലതും വിരിയും ..
    യാത്രയുടെ വിശേഷങ്ങള്‍ അല്ലെങ്കിലും വളരെ ചാരുതയോടെ
    മന്‍സ്സു നേരത്തേയും വിവരിച്ചു തന്നിട്ടുണ്ടല്ലൊ ..
    "നമ്മുടെ നാട്ടിലെ ഓരോ ചരിത്ര സ്മാരകങ്ങളില്‍
    ചെല്ലുമ്പോഴും വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നതിലും ,
    അവയെല്ലാം പരിചയപ്പെടുത്തുന്നതിലും
    സംരക്ഷിക്കുന്നതിലും നമ്മുടെ രാജ്യം വളരെ
    ശ്രദ്ധിക്കുന്നു എന്നതും ഇവിടെ എടുത്ത് പറയേണ്ട കാര്യമാണ്"
    ഈ വരികള്‍ എനിക്ക് നന്നായി ബോധിച്ചേട്ടൊ ..
    നാം നില്‍ക്കുന്നയിടവും , നമ്മേ പാലിക്കുന്നയിടവും ഒക്കെ
    ആഴത്തില്‍ വിശകലനം ചെയ്യുന്നുണ്ട് ഈ കൂട്ടുകാരന്‍ ..
    പുതിയ അറിവുകളാണിതൊക്കെ എനിക്ക്
    മൂന്ന് വട്ടം വായിച്ചൂ , ഇനിയും നമ്മുക്ക് അറിയാന്‍
    സാധിക്കുന്ന , ചാരം മൂടിയ ചില നേരുകളെ കണ്ടെത്തീ
    മുന്നിലെത്തികാന്‍ ഈ മനസ്സിന് ശക്തിയുണ്ടാവട്ടെ ..
    വേറിട്ട മനസ്സ് കൊണ്ടുള്ള ആ വരികള്‍ക്കായീ കാത്തിരിക്കുന്നു ..
    നേരിയ ചൂടിന്റെ അലകള്‍ പൊലെ മരുഭൂവിലേക്ക്
    മറ്റൊരു ഉഷ്ണകാലം കടന്നു വരുന്നു , ഉറവ വറ്റാത്ത
    ഈ മനസ്സ് ഞങ്ങള്‍ക്കായി എന്നുമൊഴുകട്ടെ
    അറിവിന്റെ വാതയനങ്ങള്‍ തുറന്നിട്ട് കൊണ്ട് ..
    സ്നേഹപൂര്‍വം റിനി ..

    ReplyDelete
  40. Mansoor,
    interesting...informative.

    ReplyDelete
  41. ബിലാത്തി ബൂലോഗനായ സിജോവാണ് ബഹറിനെ
    കുറിച്ച് ചിലകാര്യങ്ങൾ ഭായിയെ കൂടാതെ മുമ്പ് എഴുതിയിട്ടുള്ളത് (http://sijogeorge.blogspot.co.uk/2011/06/blog-post_02.html )...

    പോറ്റമ്മയായയായ ഈ പവിഴദ്വീപിന്റെ ചരിത്ര
    സ്മരണകളിലേക്ക് കൂട്ടിക്കൊണ്ട് പോയിട്ട് അതിമനോഹരമായ
    ഒരു സഞ്ചാരനുഭവമാണ് ഇത്തവണ മൻസൂർ കാഴ്ച്ചവെച്ചിട്ടുള്ളത്.
    ഈ ആലേഖനം നമുടെ ബൂലോഗത്തിലെ‘യാത്ര‘കളിൽ ഉൾപ്പെടുത്തണം ,
    ഒപ്പം നമ്മുടെ നല്ല ഏതെങ്കിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലേക്കും അയച്ചു കൊടുക്കണം കേട്ടൊ ഭായ്...

    സൂപ്പറായി അവതരിപ്പിച്ചിരിക്കുന്നൂ...

    അഭിനന്ദനങ്ങൾ...!

    ReplyDelete
  42. അതെ! മന്സൂര്‍ജീ, കുറേ ചരിത്രസത്യങ്ങളെ അടുത്തറിഞ്ഞതില്‍ എന്റെ മനസും സന്തോഷിക്കുന്നു.
    സനേഹത്തോടെ അജിത

    ReplyDelete
  43. ബഹറിന്റെ ചരിത്രം തീരെ അരിയില്ലായിരുന്നു, അത് പകർന്നു തന്നതിനു നന്ദി.

    ReplyDelete
  44. ബഹറിന്‍ന്റെ ചരിത്രവും അതിന്റെ നല്ലൊരു വാക്ച്ചിത്രവും നല്‍കിയ ലേഖനം.ആശംസകള്‍

    ReplyDelete
  45. യാത്ര ഇഷ്ടമാണ് , പക്ഷേ യാത്രാവിവരണം ഇഷ്ടവിഷയമല്ല...
    എങ്കിലും ചരിത്രകുതുകികള്‍ക്ക് ഇത്തരം വിവരണങ്ങള്‍ ഉപകാരപ്രദമായേക്കും...
    ഏതെല്ലാം സംസ്കൃതികളുടെ നഷ്ടാവശിഷ്ടങ്ങള്‍ക്ക് മുകളിലായിരിക്കാം നാം ചവിട്ടിമെതിച്ചു നീങ്ങുന്നത്......
    ആശംസകള്‍.....

    ReplyDelete
  46. വളരെ നന്നായി. താന്‍ ചവിട്ടിനില്‍ക്കുന്ന മണ്ണിനെ പറ്റിയും അവിടെ ജീവിച്ച് മണ്മറഞ്ഞ് പോയവരെ പറ്റിയുമൊക്കെയുള്ള അന്വേഷണം, അത് എല്ലായ്പ്പോഴും നല്ലതാണു,
    ഒരിക്കല്‍ കൂടി അഭിനന്ദന്‍സ്..

    ReplyDelete
  47. ഈ യാത്രകള്‍ തുടരട്ടെ മന്‍സൂര്‍ ഭായ്. ഇത് വായനക്കാരന്റെ ഭാഗ്യമാണ്. നാമൂസ് പറഞ്ഞ പോലെ ഈത്തപ്പനയില്‍ നാളികേരം കണ്ട് കിട്ടട്ടെ. ഗള്‍ഫിലെ പെട്രോ ഡോളറിന്റെ പളപ്പിനപ്പുറം അതിന്‍റെ ചരിത്ര ഭൂമികകളെ പറ്റി നമ്മള്‍ അധികം ചിന്തിക്കാറില്ല എന്ന് തോന്നുന്നു. അതു നമ്മുടെ സ്വാര്‍ത്ഥത. താങ്കളുടെ ഈ സമഗ്രമായ യാത്ര വിവരണം ഈ ചരിത്ര വഴികളില്‍ കൂടുതല്‍ കാണാനുള്ള ആഗ്രഹം കൂട്ടുന്നു.

    ReplyDelete
  48. ''നനായിട്ടുണ്ട് '' ഖത്തര്‍ഇനു ഇങ്ങനയും ഒരു ചരിത്രം ഉണ്ട് എന്നു ഞാന്‍ അറിയുന്നത് നിങളുടെ ഈ ബ്ലോഗ്‌ വായിച്ചപ്പോഴാണ് .. അഭിനന്തനങ്ങള്‍

    ReplyDelete
  49. താങ്കളുടെ എഴുത്തിനെ കിറിച്ച് പറയേണ്ടതില്ല, നല്ല ഒഴുക്കുള്ള വിവരണം
    നല്ലൊരു അറിവ്
    ഫോട്ടൊകൾ നന്നായി........

    കുറച്ചുക്കൂടി നല്ല ഫോട്ടൊകൾ വേണ്ടിയിരുന്നു

    ReplyDelete
  50. സാധാരണ കണ്ടുവരുന്ന ബ്ലോഗ്‌ രീതികളില്‍ നിന്നും മാറി ഒരു പോസ്റ്റ്‌ . വളരെ നന്നായി. അഭിനന്ദനങ്ങള്‍

    ReplyDelete
  51. ബഹറൈനെ കുറിച്ചുള്ള ഈ അറിവുകള്‍ ഏറെ കൌതുകമുണര്‍ത്തി.. നല്ല പോസ്റ്റ്

    ReplyDelete
  52. ബഹ്‌റൈനെ പറ്റിയുള്ള യാത്രാവിവരണം നന്നായി..
    കുറച്ചുകൂടി ഫോട്ടോസ് ചേര്‍ക്കാമായിരുന്നു എന്ന അഭിപ്രായം എനിക്കും ഉണ്ട്..

    ആശംസകള്‍..

    ReplyDelete
  53. മണൽ‌പരപ്പിനടിയിൽ ഉറഞ്ഞുകിടന്ന ഉണ്മകളെ തോറ്റിയുണർത്തുന്ന ഈ ചെറുവാടിയൻ ചെറുകുറിപ്പിനു നന്ദി.

    ReplyDelete
  54. എഴുത്തിന്റെ ആ‍ ഒരു ഒഴുക്ക് വായനയിലും അനുഭവപ്പെട്ടു...പെട്ടെന്ന് വായിച്ചു തീർന്ന പോലെ...കൂടുതൽ പ്രതീക്ഷിക്കുന്നു....

    ReplyDelete
  55. ചെറുവാടിയോടൊപ്പം ഉള്ള യാത്ര എപ്പോഴും
    ആനന്ദ ദായകം തന്നെ...അത് മരു ഭൂമിയില്
    ‍ആണെങ്കിലും..ആശംസകള്‍ മന്‍സൂര്‍..

    ReplyDelete
  56. ethra nalla udyamam. marubhoomikalil jeevikkunnenkilum aarum ithonnum thirakkarilla. abhinandanangal cheruvadi.

    ReplyDelete
  57. മന്സൂര്‍ക്കയുടെ ബ്ലോഗ്‌ ഗൌരവ വായനക്ക് മാറ്റി വെക്കും ഞാന്‍ .അത് കൊണ്ട് കമെന്റിടാന്‍ വൈകും ...ചരിത്രം എന്നും ഒരു വല്ലാത്ത വിസ്മയം തന്നെ ..............
    ഈയിടങ്ങളെല്ലാം എന്നെങ്കിലും ഒന്ന് കാണാന്‍ സാധിച്ചിരുന്നെങ്കില്‍ ...........
    ആശസകള്‍ ..................

    ReplyDelete
  58. അതി മനോഹരമായ വിവരണം .എല്ലാം നേരില്‍കണ്ടാപോലെ .കുറച്ചുകൂടി പടങ്ങള്‍ ചേര്‍ക്കാമായിരുന്നു .കുഴപ്പമില്ല .
    ആശംസകള്‍

    ReplyDelete
  59. ഈ ഗൗരവമാര്‍ന്ന പോസ്റ്റ്‌ വായിക്കാന്‍ വൈകിപ്പോയി. വളരെ വിജ്ഞാനപ്രദമായി തോന്നി. ബഹറിന്‍ ചരിത്രം ആദ്യമായാണ്‌ കേള്‍ക്കുന്നത്. മെസപ്പോട്ടെമിയന്‍ സംസ്കാരവും അസീറിയന്‍ സംസ്കാരവുമെല്ലാം കടന്ന് ഒടുവില്‍ ഇസ്ലാമിലെത്തും വരെയുള്ള യാത്ര ഹൃദ്യമായി

    ReplyDelete
  60. മികച്ച നിലവാരം പുലര്‍ത്തുന്ന നല്ലൊരു യാത്രാവിവരണം. ചരിത്രത്തില്‍ ഞാന്‍ പണ്ടെ വീക്കാ..കാറ്റ് കൊള്ളാനും നടക്കാനും ടിപ്പുവിന്റെ കോട്ടയില്‍ പോകും..പക്ഷെ, ടിപ്പുസുല്‍ത്താന്റെ ഭരണകാലമോ അല്ലെങ്കില്‍ കോട്ടയുടെ ഉല്‍പ്പത്തിയെ പറ്റിയോ ഒക്കെ ചോദിച്ചാ ഞാന്‍ കുഴങ്ങും...പക്ഷെ, പുസ്തകങ്ങളിലെ ബോറടിപ്പിക്കുന്ന ചരിത്രം ഇവിടെ എത്ര ഭംഗിയായാണ്‌ പറഞ്ഞു തന്നത്...ഒരു ചെറുകഥ വായിക്കുന്ന സുഖത്തോടെ വായിച്ചു...ഈ ദേവതമാരുടേ പേരെന്നല്ല ഈ പറഞ്ഞതൊന്നും ഞാന്‍ ഇതിന്‍ മുന്നേ കേട്ടിട്ടേ ഉണ്ടാവില്ലാന്ന് അപ്പൊപ്രത്യേകം പറയണ്ടാല്ലൊ...നല്ല രചനക്ക് ആശംസകള്‍ കേട്ടൊ..വീണ്ടും കാണാട്ടൊ..

    ReplyDelete
  61. എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി.

    ReplyDelete
  62. നന്നായിട്ടുണ്ട്. നല്ലൊരു വായനാനുഭവം സമ്മാനിച്ചതിനു നന്ദി.

    ReplyDelete
  63. nice work.
    welcometo my blog

    blosomdreams.blogspot.com
    comment, follow and support me.

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....