Saturday, February 2, 2013

ഇവിടെ മരിച്ചു വീണവര്‍



എത്ര നേരം ഞാനിങ്ങനെ നോക്കിയിരുന്നിട്ടുണ്ടാവണം .. അറിയില്ല. ഒരു ചെറിയ സ്തൂപത്തില്‍ കൊത്തി വെച്ചിട്ടുണ്ട് ." The body of Tipu Sulthan was found here" . ഇതൊരു കെട്ടുകാഴ്ച്ചയായി നോക്കിപോവാന്‍ പറ്റുമായിരുന്നില്ല. കാരണം ചരിത്രത്തെ വികലമാക്കിയവര്‍ എന്തും പറയട്ടെ. ഭരിക്കുന്നവരുടെ പ്രീതിക്കും അക്കാദമികളില്‍ സ്ഥാനം കിട്ടാനും ചരിത്രത്തെ വളച്ചൊടിക്കുന്നവര്‍ പറയുന്നതും കാര്യമാക്കുന്നില്ല. ടിപ്പുസുല്‍ത്താന്‍ എനിക്ക് ദേശസ്നേഹിയാണ്. വെള്ളക്കാരോട് പൊരുതി വീരമൃത്യൂ വരിച്ച ഷഹീദാണ് . ചരിത്ര പാഠങ്ങളില്‍ നിന്നും മനസ്സില്‍ പതിഞ്ഞൊരു വീരപുരുഷനാണ് . അദ്ദേഹം മരിച്ചുവീണു എന്ന് പറയുന്ന സ്ഥലം. അവിടെ സ്വയം മറന്ന് നില്‍ക്കുമ്പോള്‍ അറിയാതെ മനസ്സിലൊരു നോവ്‌ പടരുന്നുണ്ട്. അക്ഷരങ്ങളിലൂടെ
പറഞ്ഞു ഫലിപ്പികാന്‍ പറ്റാത്തൊരു വികാരവും നിറയുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്ക് പിറകില്‍ സഞ്ചരിക്കുന്ന മനസ്സിനെ പറിച്ചെടുത്ത്‌ വീണ്ടും മുന്നോട്ട് നടന്നാല്‍ അടച്ചു പൂട്ടിയ ഒരു തുരങ്കം കാണാം. ഇതുവഴി ആയിരുന്നത്രെ ടിപ്പു പള്ളിയിലേക്ക് പോയിരുന്നത്. സെക്യൂരിറ്റിക്കാര്‍ക്ക് നമ്മെ തടഞ്ഞു നിര്‍ത്താം. പക്ഷെ മനസ്സിനെ തടുക്കാന്‍ പറ്റില്ലല്ലോ. അത് തുരങ്കത്തിലേക്ക് ഇറങ്ങി. പിന്നെ ഞാന്‍ തന്നെ സുല്‍ത്താനായി. തലയില്‍ ഭംഗിയുള്ള ആ തലപ്പാവും ഒരു വീതി കുറഞ്ഞ കൊമ്പന്‍ മീശയും . എങ്ങും ഇരുട്ട് മാത്രം. വളഞ്ഞുപുളഞ്ഞു പോകുന്ന വഴികള്‍. . . ചെവിയോര്‍ത്തു . എവിടെയോ അപായത്തിന്‍റെ കാലൊച്ചകള്‍ കേള്‍ക്കുന്നോ..? ആരാവും. സ്വന്തം അണികളോ അതോ വെള്ളക്കാരോ..? കൈ പടവാളില്‍ മുറുകി. ഇല്ല . തോന്നിയതാണ്. നടന്ന് പള്ളിയില്‍ കയറി. ആ കാഴ്ച്ച കണ്ട് പുറത്തിറങ്ങിയപ്പോള്‍ വീണ്ടും ആ സ്തൂപം . അബോധമനസിലെ സുല്‍ത്താന്‍ കിരീടമഴിച്ച് വീണ്ടും ചരിത്ര വിദ്യാര്‍ഥിയായി. ഒരിക്കല്‍ കൂടെ തിരിഞ്ഞു നോക്കി . ചുറ്റും ഒറ്റുക്കാര്‍ അട്ടഹസിക്കുന്നു. സുല്‍ത്താന്‍ പിടഞ്ഞുവീഴുന്നു. ഓരോ തവണ സഞ്ചാരികള്‍ ഇവിടെ എത്തുമ്പോഴും ടിപ്പുസുല്‍ത്താനും ആ ജീവിതവും അവരുടെ മനസ്സില്‍ പുനര്‍ജ്ജനിക്കുന്നു. അവര്‍ വിടപറയുമ്പോള്‍ വീണ്ടും സമാധിയാവുന്നു . നിശ്ചലമായി നിന്ന് ഒരു കഥ പറഞ്ഞുകൊണ്ട് ആ കല്ലിന്‍റെ സ്തൂപം ചരിത്രത്തിലേക്ക് തലയുയര്‍ത്തി നില്‍ക്കുന്നു. മൈസൂര്‍ മ്യൂസിയത്തിന്‍റെയോ കോട്ടയുടെയോ കൂറ്റന്‍ മരവാതില്‍ പരുക്കന്‍ ശബ്ദത്തോടെ തുറക്കുമ്പോള്‍ നമ്മള്‍ പ്രവേശിക്കുന്നത് വര്‍ത്തമാന കാലത്തിലേക്കല്ല . കാലങ്ങള്‍ പിറകിലേക്കാണ്‌ . അവിടെ നമുക്ക് യുദ്ധങ്ങള്‍ കാണാം. കോട്ടകളുടെ നെടുവീര്‍പ്പുകള്‍ കേള്‍ക്കാം. വാഴ്ത്തപ്പെട്ടവരും വീഴ്ത്തപ്പെട്ടവരും അവരുടെ ചിരിയും ഗദ്ഗദവും കേള്‍ക്കാം .


മൈസൂരില്‍ നിന്നും വയനാട്ടിലേക്കുള്ള ദൂരമില്ല ടിപ്പു സുല്‍ത്താനില്‍ പഴശിരാജയിലേക്ക് . ഒരേ കാലഘട്ടത്തില്‍ ജീവിച്ചവര്‍.. . ചരിത്ര പുസ്തകങ്ങളില്‍ അടുത്തടുത്ത പേജുകളില്‍ മുഖം തിരിഞ്ഞിരിക്കുന്നവര്‍. . വയനാടന്‍ ചുരമിറങ്ങി സുല്‍ത്താന്‍റെ കുതിരപട്ടാളം ഇവിടെ വന്നിട്ടുണ്ട്. ചുരം കയറി ഞാന്‍ വന്നു നില്‍ക്കുന്നത് ആ കാഞ്ഞിരമരത്തിന്‍റെ ചുവട്ടിലാണ്. ഇന്ന് മരത്തിന്‍റെ കുറ്റി മാത്രമേയുള്ളൂ. ചുറ്റും കാടുമില്ല . പക്ഷെ ഒരുകാലത്ത് ഇതൊരു കാടായിരുന്നു. ഈ കാഞ്ഞിര മരത്തിന്‍റെ ചുവട്ടിലാണ് പഴശി രാജയെന്ന പോരാളി സ്വയം സമര്‍പ്പിച്ചത്. ഇതില്‍ രണ്ട് അഭിപ്രായം ഉണ്ടെന്നത് മറക്കുന്നില്ല. അദ്ദേഹം ആത്മഹത്യ ചെയ്തു എന്നും വെടിയേറ്റ്‌ വീണും എന്നും കേള്‍ക്കുന്നു. കാഞ്ഞിരമരത്തിന്‍റെ കയ്പ്പ് ഇവിടെ അറിയുന്നത് ആ പോരാളിയുടെ മരണമായാണ്. പഴശി രാജയുടെ മരണത്തിന് അരങ്ങും സാക്ഷിയും ആയി എന്നതിന് ശേഷമായിരിക്കുമോ കാഞ്ഞിരമരത്തിന്‍റെ ഇലകള്‍ക്ക് കയ്പ്പുരസം വന്നത്. പക്ഷെ ഇവിടെ ഒരു കാര്യം സാന്ദര്‍ഭികമായി പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. വീര പുരുഷന്മാര്‍ സിനിമയിലൂടെ പുനര്‍ജ്ജനിക്കുമ്പോള്‍ ചില ചരിത്രങ്ങള്‍ക്ക് വൈകല്യം സംഭവിക്കുന്നു. മനസ്സില്‍ പതിഞ്ഞ അവരുടെ മുഖം മാറി പകരം താരങ്ങള്‍ ആവുന്നു. പഴശി രാജയ്ക്ക് അങ്ങിനെ മമ്മൂട്ടിയുടെ മുഖം വരുന്നു. ബോധമനസ്സ് അത് മനസ്സിലാക്കുമ്പോഴും അബോധമനസ്സിന് അത് സാധ്യമാകുന്നില്ല. പഴശിയെ ഓര്‍ക്കുമ്പോള്‍ മമ്മൂട്ടിയും ഉമര്‍ മുഖ്താറിന് ആന്‍റണി ക്വിന്നും അലക്സാണ്ടറിന് കോളിന്‍ ഫാറെലിന്‍റെ മുഖവും വന്നു ചേരുന്നത് പ്രയാസം തന്നെ. ഇനി അറബി കടലിലൂടെ പായകപ്പലിന്‍റെ മുകളില്‍ വാളും ഊരിപ്പിടിച്ച് നെഞ്ചും വിരിച്ച് നീങ്ങുന്ന കുഞ്ഞാലി മരക്കാരിന് നമ്മള്‍ കേള്‍ക്കുകയും വായിക്കുക യും ചെയ്യുമ്പോള്‍ അറിയാതെ മനസ്സില്‍ പതിഞ്ഞ ഒരു രൂപമുണ്ട്. അതും ഇനി നഷ്ടപ്പെടുമോ..? മമ്മൂട്ടിയിലൂടെ അതും ഒരു വേഷപകര്‍ച്ചക്ക് ഒരുങ്ങുന്നു എന്ന് വായിക്കാന്‍ പറ്റി . പേടിക്കേണ്ട... മുഖം കടം കൊടുത്താലും കര്‍മ്മം , അത് എഴുത്തുക്കാര്‍ വിളക്കി ചേര്‍ക്കുന്ന വാക്കുകള്‍ അല്ല കാലം സാക്ഷ്യപ്പെടുത്തിയ ചരിത്രമാണ് എന്ന് ഞങ്ങള്‍ക്കറിയാം. അതുകൊണ്ട് ഏത് മുഖത്തില്‍ നിങ്ങള്‍ പുനര്‍ജ്ജനിച്ചാലും
അതുള്‍ക്കൊള്ളാന്‍ ഞങ്ങള്‍ പഠിച്ചോളാം .


ചുറ്റും മലനിരകള്‍.. ... ., മരുഭൂമി . ഇടയിലൂടെ നീണ്ടുപോകുന്ന മദീന ഹൈവേ. വാഹനത്തിന്‍റെ വേഗത്തിനൊപ്പം പിന്നോട്ട് നീങ്ങുന്ന മലനിരകള്‍. വെറും വഴിയോര കാഴ്ചയല്ല. ചരിത്രമാണ്. ഇസ്ലാം മതത്തിന്‍റെ രൂപീകരണം മുതല്‍ അതിന്‍റെ വളര്‍ച്ചയില്‍ എല്ലാം എഴുതപ്പെട്ട മലനിരകള്‍ ഉണ്ട്. അതുപോലൊരു മലയോരത്തേക്കാണ് ഈ യാത്രയും. അതൊരു യുദ്ധഭൂമിയാണ് . ഉഹദ്. ചരിത്ര പ്രസിദ്ധമായ ഉഹദ് യുദ്ധം നടന്ന ഭൂമി. ചുറ്റും മറച്ച ഇരുമ്പ് കമ്പിയില്‍ പിടിച്ചു നിന്നു. ഇവിടെ ഉറങ്ങുന്ന ഷഹീദുകളുടെ ഖബറുകള്‍ നോക്കി ഒരു നിമിഷം കണ്ണടച്ചു . ഉഹദ് മലനിരകളെ തഴുകി വന്ന കാറ്റ് എന്നെയും കൊണ്ട് മദ്രസയിലെ ബെഞ്ചില്‍ ചെന്നിരുന്നു. അലസനായ ഞാന്‍ പോലും ശ്രദ്ധിക്കുന്ന യുദ്ധ കഥകളിലേക്ക്‌ പേജുകള്‍ മറിച്ച് അബു മുസ്ലിയാര്‍ ഉഹദ് യുദ്ധ ചരിത്രം പറഞ്ഞു. പ്രവാചകന്‍റെ വാക്കിനെ ധിക്കരിച്ചപ്പോള്‍ കൈവിട്ട വിജയം. പൊരുതി വീണവര്‍. ., കണ്ണ് തുറന്നു. ആ മണ്ണാണിത്.അവരുരങ്ങുന്ന സ്ഥലം. .മനസ്സിലേക്കോടിയെത്തുന്ന വികാരങ്ങള്‍ എന്തൊക്കെയാണ്.? അന്തരീക്ഷത്തില്‍ ഉയര്‍ന്നു പൊങ്ങുന്ന വാളിന്‍റെ ശീല്‍ക്കാരം. തക്ബീര്‍ ധ്വനികള്‍ . പൊടിപടലങ്ങള്‍, മലഞ്ചെരിവുകളിലൂടെ പൊടി പറത്തി പോരാളികള്‍ വരുന്നുണ്ടോ..? മുകളിലേക്ക് നോക്കി. ഉഹദ് മലനിരകള്‍ തലകുനിച്ച് ശാന്തമായി ഉറങ്ങുന്നു. താഴെ ആ വീര യോദ്ധാക്കളും. സലാം പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോള്‍ ഒന്ന് കരയണം എന്ന് തോന്നി. ആ മലനിരകളെ ചുറ്റി യുദ്ധഭൂമിയെയും തൊട്ട് ഒരു കാറ്റ് എന്നെ വലയം ചെയ്തു. ഈ അനുഭവത്തിന് മേലെ അതൊരു കണ്ണീര്‍മഴയായി പെയ്തു.

( ചിത്രങ്ങള്‍ .. ഗൂഗിള്‍ )

53 comments:

  1. പഴയ ചെറുവാടി തിരിച്ചു വരുന്നു ... നല്ല പോസ്റ്റ്‌ ചെറുവാടി . ചരിതതാളുകളിലെ ഞാന്‍ വായിച്ചിട്ടില്ലാത്ത പേജുകളിലേക്ക് കൂട്ടി കൊണ്ട് പോയതിനു ,പുതിയ അറിവുകള്‍ സമ്മാനിച്ചതിന് നന്ദി .

    ReplyDelete
  2. നല്ല പോസ്റ്റ് ചെറുവാടീ.. ചെറുവാടി ടച്ചുള്ള ഇത്തരം രചനകള്‍ ഞങ്ങള്‍ക്ക് വായിക്കാന്‍ താങ്കള്‍ തന്നെ കനിയണമെന്നത് ഓര്‍ത്താല്‍ എത്ര നന്നായിരുന്നു...

    ReplyDelete
  3. നല്ല പോസ്റ്റ്.
    ആശംസകള്‍

    ReplyDelete
  4. ഇന്ത്യയിലെ ആദ്യത്തെ ഭൂ പരിഷ്കരണ നിയമം കൊണ്ട് വന്നത് ഒരു പക്ഷെ ടിപ്പു വായിരിക്കും ..എന്നും കര്‍ഷകര്‍ക്കും കുടി കിടപ്പുകാര്‍ക്കും അനുകൂലമായിരുന്നു ടിപ്പുവിന്റെ നിയമങ്ങള്‍ .
    പക്ഷെ മന്‍സൂര്‍ സൂചിപ്പിച്ച കാരണങ്ങള്‍ ഒക്കെ തന്നെയാകാം ടിപ്പു ചരിത്രത്തില്‍ എന്നും "രാജ്യ ദ്രോഹി"ആണ്
    നല്ല പോസ്റ്റ് ...സന്തോഷം

    ReplyDelete
  5. ഏത് മുഖത്തില്‍ നിങ്ങള്‍ പുനര്‍ജ്ജനിച്ചാലും
    അതുള്‍ക്കൊള്ളാന്‍ ഞങ്ങള്‍ പഠിച്ചോളാം .
    വീര നായകന്മാര്‍ ഉറങ്ങുന്നതെന്നും ഹൃദയങ്ങളിലാണ് ആ ഹൃടയാക്ഷരങ്ങളാണ് ഇവിടെ ഒഴുകി പരന്നു കിടക്കുന്നത്... നന്ദി.. ഇക്ക.. ആശംസകളും...
    ഉഹ്ദ് മല നിരകള്‍ക്കു മുന്നില്‍ ഞാനും നിന്നിട്ടുണ്ട് പതിനാലു നൂറ്റാണ്ടു അപ്പുറത്തെ സംഘര്‍ഷഭരിതമായ നിമിഷങ്ങളെ മനസ്സില്‍ ആവാഹിച്ചു കൊണ്ട് .........!! അതും ഒരു ഭാഗ്യം... !

    ReplyDelete
  6. സംഗരങ്ങളുടെ ചരിത്രഭൂമികളിൽ നിന്നു കൊണ്ട്, സമരനായകരോട് അകമേ താദാന്മ്യം പ്രാപിച്ചുകൊണ്ട്, ഭൂതകാലത്തിലേയ്ക്കും വർത്തമാനകാലത്തിലേയ്ക്കും ഇടക്കിടെ കൂടുവിട്ട്കൂട്മാറിക്കൊണ്ട് കുറിക്കപ്പെട്ട വാക്കുകൾക്ക് വല്ലാത്ത വശ്യതയും ചാരുതയും. കല്ലിന്റെ സ്തൂപങ്ങളും കാഞ്ഞിരമരക്കുറ്റിയും മലനിരകളും നിശ്ചലമായി അന്തരീക്ഷത്തിലേക്ക് ഉയർന്ന്നിന്ന്കൊണ്ട് പറയുന്നത് നന്മയ്ക്കും നീതിക്കും സ്വാതന്ത്ര്യത്തിനും സ്വാഭിമാനത്തിനും വേണ്ടി വാളെടുത്തവരുടേയും വീരമ്ര്‌ത്യൂ വരിച്ചവരുടേയും കഥകൾ. ഹ്ര്‌ദയവുമായി നേരിട്ട് സംവദിക്കുന്ന വിധം ആഖ്യാനം നിർവ്വഹിക്കപ്പെട്ട ഈ പോസ്റ്റ് നല്ലൊരു വായന തന്നു. നന്ദി.

    ReplyDelete
  7. സത്യം പറഞ്ഞാല്‍ മന്‍സൂര്‍ എന്ന ഈ എഴുത്തുകാരന്‍ ഇത്തരം വിവരണങ്ങളിലൂടെ ഒരു പാട് പുതിയ അറിവുകള്‍ എനിക്ക് പകര്‍ന്നു നല്‍കി.

    നല്ല ഒരു പോസ്റ്റ്‌.

    ReplyDelete
  8. മരുഭൂമി ആയിട്ടില്ല എന്നറിഞ്ഞതിൽ സന്തോഷം. മാഷ അല്ലാഹ്.

    ReplyDelete
  9. ചരിത്രത്തിലെ പടയൊരുക്കങ്ങളൂം അതിലെ നായകന്മാരും നമ്മുടെയൊക്കെ ഓർമ്മകളിൽനിന്നും വളരെ അകലെയായിപ്പോയി. ഇത്തരം ചില ഓർമ്മപ്പെടുത്തലുകൾ, അതുകൊണ്ടുതന്നെ വളരെ പ്രസക്തമാണ്. നന്നായി എഴുതി.

    ReplyDelete
  10. നല്ല രസത്തോടെ വായിക്കാന്‍ പറ്റി .. നല്ല എഴുത്ത് .. അഭിനന്ദനങ്ങള്‍

    ടിപ്പുവിനെ കുറിച്ച് പല അബദ്ധ ധാരണകളും ചരിത്രം എഴുതിയവര്‍ക്ക് ഉണ്ടായിരുന്നിരിക്കാം. എന്റെ അറിവില്‍ ടിപ്പുവാണ് കേരളത്തില്‍ ബ്രിട്ടീഷ്‌കാരോട് യുദ്ധം ചെയ്യാന്‍ ആദ്യമായി രംഗത്ത്‌ വന്ന ആള്‍ . അന്ന് ടിപ്പു കൂടി നാട്ടു രാജക്കന്മാരോട് കൂടെ ചേര്‍ന്നാല്‍ ഒരു പക്ഷെ ബ്രിട്ടീഷ്‌ സൈന്യത്തിന് പിടിച്ചു നില്‍ക്കാന്‍ സാധിക്കുമായിരുന്നില്ല . ടിപ്പുവിനെ ദക്ഷിണേന്ത്യയില്‍ ഒറ്റപ്പെടുത്താന്‍ ഈസ്റ്റ്‌ ഇന്ത്യ കമ്പനി പല കുതന്ത്രങ്ങളും മിനഞ്ഞു .. അതിനു വേണ്ടി അദ്ദേഹത്തിന്റെ മത ഭ്രാന്തും അസഹിഷ്ണുതയും ഫ്രഞ്ച് സ്നേഹവും ഉള്‍പ്പെടുത്തി കൊണ്ട് പല കഥകള്‍ പറഞ്ഞുണ്ടാക്കി .
    കേരളത്തിലെ നാട്ടു രാജാക്കന്മാരുടെയും നാടുവാഴികളുടെയും ഇടയിലുണ്ടായിരുന്ന സംഘര്‍ഷാവസ്ഥ ഹൈദരാലിയും ടിപ്പുവും നന്നായി വിനിയോഗിച്ചു എന്ന് തന്നെ പറയാം . അതിനിടയില്‍ ക്ഷേത്രങ്ങളും ക്രിസ്ത്യന്‍ പള്ളികളും എല്ലാം അദ്ദേഹം കൊള്ളയടിച്ചെന്നും പോളിച്ചെന്നും പറയുന്നു. ഞാന്‍ ആലോചിക്കുന്ന സംഭവം അതല്ല... ഇത്രയും അസഹിഷ്ണു എന്ന് പറയുന്ന ടിപ്പുവിന്റെ സൈന്യാധിപന്‍ ഒരു ഹിന്ദുവായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അയാള്‍ക്ക്‌ വേണ്ടി പണിത ക്ഷേത്രമാണ് പാലക്കാട് കോട്ടയില്‍ ഉള്ളതെന്നും പറയുന്നു. ആ സ്ഥിതിക്ക് ടിപ്പു ഒരു അസഹിഷ്ണു ആകാന്‍ വഴിയുണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു ..

    പിന്നെ മനസിലാകാത്ത മറ്റൊരു കാര്യമുണ്ട് ..സാമൂതിരി ബ്രിട്ടീഷ്‌ കാരോട് നല്ല ഐക്യതോടെയാണ് ഭരിച്ചിരുന്നത്. ആ ലെവലില്‍ ചിന്തിക്കുമ്പോള്‍ ടിപ്പു സമൂതിരിയോടു ഏറ്റു മുട്ടിയതിനു കാരണം ഉണ്ട്.. പക്ഷെ പഴശ്ശി രാജയുമായി എന്തിനു ഏറ്റു മുട്ടി എന്നത് എനിക്ക് മനസിലായിട്ടില്ല .. എനിക്ക് തോന്നുന്നു അന്ന് ഇന്ത്യ എന്ന രാജ്യത്തെക്കാള്‍ കൂടുതല്‍ ടിപ്പു കൂടുതല്‍ പ്രാധാന്യംതാന്‍ കീഴടക്കിയ നാട്ടു രാജ്യങ്ങള്‍ക്ക് കൊടുക്കാന്‍ ശ്രമിച്ചിരുന്നു എന്ന്.

    സംഭവം ഇങ്ങിനെ ഒക്കെ തന്നെയാണ് എങ്കിലും ചരിത്രം അദ്ദേഹത്തെ ഒരു രാജ്യ ദ്രോഹി എന്ന് വിളിക്കാതെ വിളിക്കുന്നതില്‍ പല അജണ്ടകളും ഉണ്ടായിട്ടുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിന്റെ ഒരന്വേഷണം എന്ന നിലയില്‍ പണ്ട് ദൂര ദര്‍ശനില്‍ ടിപ്പുവിന്റെ കഥ പ്രക്ഷേപണം ചെയ്യാന്‍ തുടങ്ങിയതുമാണ്.. പക്ഷെ അതെല്ലാം ചില പരിവാരങ്ങള്‍ മുടക്കി.. ഇനി ആ ഭാഗത്തേക്ക് ഒരു അന്വേഷണം ആരും നടത്തരുത് എന്ന് ആര്‍ക്കൊക്കെയോ പിടി വാശി ഉള്ളത് പോലെ ..

    ഇതൊക്കെ എന്റെ ചില നിരീക്ഷണങ്ങള്‍ മാത്രമാണ് മന്സൂര്‍ക്ക ... വിശദമായി ഒന്നും അറിയില്ല...

    ReplyDelete
    Replies
    1. എന്‍റെ ഉപ്പ എഴുതിയ ഒരു പുസ്തകത്തിന്‌ അവതാരിക എഴുതിയത് എം ജി എസ് നാരായണന്‍ ആയിരുന്നു. അതില്‍ ടിപ്പുവിനെ നന്നായി പറഞ്ഞതിനെ നിശിതമായി വിമര്‍ശിച്ചാണ് അദ്ദേഹം എഴുതിയത്. പക്ഷെ ആ അവതാരിക വിയോജിപ്പിലും അങ്ങിനെ തന്നെ പ്രസിദ്ധീകരിക്കാം എന്ന് ഉപ്പയും തീരുമാനിച്ചു . എം ജി എസ്സിന്‍റെ നിലപാടുകള്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ച ആയപ്പോള്‍ മുന്‍ ചന്ദ്രിക എഡിറ്റര്‍ ശ്രീ. കെ. പി കുഞ്ഞിമൂസ ഈ അവതാരികയിലെ പരമാര്‍ശം അപമാനകരമായിരുന്നു എന്ന് ഈയിടെ ഒരു ലേഖനത്തില്‍ പറഞ്ഞിരുന്നു. ശരിക്കും ഓര്‍ക്കുന്നില്ലെങ്കിലും ഒരു ബി ജെ പി ഭരണ കാലത്ത് ഏതോ ഒരു സമിതിയുടെ ചെയര്‍മാന്‍ ആയി എം ജി എസ് വന്നിരുന്നു. അന്നാണ് ഈ വാദമുഖങ്ങളുമായി അദ്ദേഹം കൂടുതല്‍ ഇറങ്ങിയത്‌., ടിപ്പുവിനെ വികലമായി ചിത്രീകരിക്കുന്നതില്‍ ഒരു ഉപകാര സ്മരണയും ഉണ്ടെന്നു വേണം കരുതാന്‍. , ആര്‍ക്കും സൌകര്യപൂര്‍വ്വം വളച്ചൊടിക്കാം എന്നതാണല്ലോ ഇപ്പോഴും ഇപ്പോഴും എപ്പോഴും ചരിത്രത്തിന്‍റെ വിധി .
      വിശദമായ വായനക്കും അഭിപ്രായത്തിനും നന്ദി പ്രവീണ്‍

      Delete
  11. എം ജി എസ് വികലവീക്ഷണമുള്ള ഒരു ചരിത്രകാരനാണ്.

    ReplyDelete
    Replies
    1. കാറ്റിനൊപ്പിച്ച് പായ മാറ്റിക്കെട്ടാൻ വിദഗ്ദ്ധൻ.

      Delete
    2. അതെ.. സംഖപരിവാര്‍ സഹയാത്രികന്‍ എന്നും പറയാം

      Delete
  12. നല്ല പോസ്റ്റ് മാഷേ... ഭംഗിയായി അവതരിപ്പിച്ചു.

    ReplyDelete
  13. നല്ല ലേഖനം.
    ആശംസകള്‍

    ReplyDelete
  14. Dear Mansoor,
    I just want to remind you the popular serial,'The Sword Of Tipu Sultan'.Based on a novel by Bhagwan Gidwani, this drama was a portrayal of the life and times of Tipu Sultan, the famous ruler of Mysore.

    The drama faced lot of controversies that included a major fire accident that happened on the sets in 1989; the fire, which took place in Mysore, burnt down a major portion of the Premier Studios where the drama was being shot and claimed 62 lives.
    Tipu is known as The Tiger Of Mysore.Tipu Sultan was a learned man and an able soldier. He was reputed to be a good poet. He was a devout Muslim but the majority of his subjects were Hindus. At the request of the French, he built a church, the first in Mysore. In alliance with the French in their struggle with the British both Tipu Sultan and Haidar Ali did not hesitate to use their French trained army against the Maharattas, Sira, Malabar, Coorg and Bednur. He was proficient in the languages he spoke. He helped his father Haidar Ali defeat the British in the Second Mysore War, and negotiated the Treaty of Mangalore with them. However, he was defeated in the Third Anglo-Mysore War and in the Fourth Anglo-Mysore War by the combined forces of the English East India Company, the Nizam of Hyderabad, the Mahratta Confederacy, and to a lesser extent, Travancore. Tipu Sultan died defending his capital Srirangapattana, on May 4, 1799.
    Hearty Congrats for an informative post.
    Remembering the respected and beloved Uppa ........
    Sasneham,
    Anu

    ReplyDelete
  15. പഴശി രാജയുടെ മരണത്തിന് അരങ്ങും സാക്ഷിയും ആയി എന്നതിന് ശേഷമായിരിക്കുമോ കാഞ്ഞിരമരത്തിന്‍റെ ഇലകള്‍ക്ക് കയ്പ്പുരസം വന്നത്.......I like it.....

    ReplyDelete
  16. വീതി കുറഞ്ഞ കൊമ്പന്മീശയുമായി ചെറുവാടി തലയില്‍ ഭംഗിയുള്ള തലപ്പാവുമായി നില്‍ക്കുന്നത് ഞാനൊന്ന് സങ്കല്പിച്ചു നോക്കി. ഹായ് നല്ല രസം.
    എഴുത്തുകളിലൂടെ വികലമാക്കുന്ന എല്ലാ ചരിത്രങ്ങളും....

    ReplyDelete
  17. മനോഹരമായ ഒരു പോസ്റ്റ് കൂടി കുറച്ചു കുറഞ്ഞുപോയോ എന്നൊരു തോന്നല്‍ ഇല്ലാതില്ലാതില്ലാ...

    ReplyDelete
  18. പലപ്പോഴും വളച്ചൊടിക്കപ്പെടുന്നതോ വികലമാക്കപ്പെടുന്നതോ ആയ ചരിത്രം...

    നല്ല എഴുത്ത്.. ആശംസകള്‍...

    ReplyDelete
  19. പതിറ്റാണ്ടുകൾക്കുമുമ്പ് ധീരരായ ആ പടനായകർ രക്തം ചിന്തിയ മണ്ണിലൂടെ യാത്രചെയ്യുമ്പോൾ നാം ആ കാലഘട്ടത്തിലേക്ക് എത്തിച്ചേരും,ഇടനാഴികളിലൂടെ നെഞ്ചുവിരിച്ചു നടന്നു പോവുന്ന ചങ്കൂറ്റം കാണും, ശത്രുവിന്റെ നേരെ ആഞ്ഞു വീശുന്ന വാൾത്തലകളുടെ അലയൊലികൾ കേൾക്കും..... ചരിത്രം നമുക്കു മുന്നിൽ അനാവരണം ചെയ്യപ്പെടും.....

    നല്ല പോസ്റ്റ് ചെറുവാടി....

    ReplyDelete
  20. നല്ല വായനാസുഖം തന്ന ഒരു പോസ്റ്റ്‌ ... ആശംസകള്‍ ഭായ് :)

    ReplyDelete
  21. പോരാട്ട ഭൂമികകളിലൂടെ, ചരിത്രത്തെ ഹൃദയത്തോട് ചേര്‍ത്തു വെച്ച് കൊണ്ടുള്ള ഈ..പോസ്റ്റ് ഹൃദ്യമായിരിക്കുന്നു ....

    ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളില്‍ അബദ്ധ
    ധാരണകള്‍ ഏറെയുള്ള പോരാളിയാണ് ടിപ്പു..
    ഉഹ്ദിന്റെ ചരിത്രം, ആവട്ടെ പോരാളികള്‍ക്ക് എന്നും,ഒരു
    പാ0വുമാണ്...

    പണ്ട് മലര്‍വാടീ ..യിലൂടെയാണ് ടിപ്പുവിനെയും,ഉഹ്ദു ചരിത്രത്തെയും,ഒക്കെ കുറിച്ച് കൂടുതലായി അറിയുന്നത് .....
    ആ..പാടങ്ങളെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചതിനു നന്ദി...ചെറുവാടീ ......

    ReplyDelete
  22. ടിപ്പുസുൽത്താനെ ചരിത്രത്തിലെ പടനായാകനേക്കാളും
    അടുത്തറിഞ്ഞത് പണ്ട് കാണിച്ചിരുന്ന സീരിയലിൽ കൂടിയാണ്
    പിന്നെ ഉപ്പയുടെ പുസ്തകം ഞാൻ വായ്ച്ചിട്ടില്ലെങ്കിലും,വളച്ചൊടിക്കുന്ന
    ചരിത്രങ്ങളാണല്ലോ മിക്കപ്പോഴും നമ്മുടെയൊക്കെ മനസ്സിൽ പച്ചപിടിച്ചു നിൽക്കുക
    അല്ലേ ഭായ്
    ഉപ്പയുടെ പിൻഗാമിയായി മൻസ്സൂർ ഇതിലും
    വിശദമായി ആ ടിപ്പു ചരിത്രം കൂടുതൽ എഴുതണം കേട്ടോ

    ReplyDelete
  23. അറിയാത്ത ചരിത്ര പാഠങ്ങള്‍ക്ക് നന്ദി മന്‍സൂര്‍....

    ReplyDelete
  24. സുപ്രഭാതം..

    Wondering..U did it..Congrats..!

    ReplyDelete
  25. പലപ്പോഴും ചരിത്രങ്ങള്‍ വീരേതിഹാസങ്ങള്‍ ആകുമ്പോള്‍ സത്യങ്ങള്‍ വിസ്മരിക്കപ്പെടും. ജയിച്ചവരുടെ പിന്‍തലമുറക്കാര്‍ പാടി നടന്നതെ വാമൊഴിയായി വരും തലമുറ ഏറ്റു പാടൂ.. യുദ്ധങ്ങളാണ് സമൂഹങ്ങളെ രൂപപ്പെടുത്തിയത്. നമ്മള്‍ ഇങ്ങനെയോക്കെയായത് ഇവിടെ മരിച്ചു വീണവര്‍ കാരണമാണല്ലോ അല്ലെ. നമുക്ക് സഹ്രിയെന്നു തോന്നുന്നതിനെ സ്വീകരിക്കുക. അതെ ചരിത്രത്തില്‍ നമുക്ക് ചെയ്യാനുള്ളൂ.. കുറെ ചിന്തകളെ തട്ടിയുണര്‍ത്തിയ പോസ്റ്റ്‌

    ReplyDelete
  26. നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ടിപ്പു സുല്‍ത്താന്‍.
    മനോഹരമായ കുറിപ്പ്. അഭിനന്ദനങ്ങള്‍..

    ReplyDelete
  27. ചരിത്രം വായികുന്നത് ഒരു സുഖാണ്‌.

    ReplyDelete
  28. പക്ഷെ മനസ്സിനെ തടുക്കാന്‍ പറ്റില്ലല്ലോ. അത് തുരങ്കത്തിലേക്ക് ഇറങ്ങി. പിന്നെ ഞാന്‍ തന്നെ സുല്‍ത്താനായി.
    മനസ്സ് സഞ്ചരിച്ച വഴികള്‍ വളരെ പുതുമനിറഞ്ഞതായി.നല്ല കുറിപ്പ്.

    ReplyDelete
  29. ഇടയ്ക്ക് വന്നു വായിച്ചു മടങ്ങി..അഭിപ്രായം എഴുതാന്‍ സാധിച്ചില്യാ...അതാണു വീണ്ടും വന്നത്...സഞ്ചാര സാഹിത്യകാരന് തിരിച്ചു വന്ന സന്തോഷം ആദ്യം അറിയിക്കട്ടെ...അതേ ശൈലിയില്‍ വീണ്ടും വായിക്കാനായി..ചരിത്രമുറങ്ങുന്ന മണ്ണിലൂടെ യാത്ര പോയ പ്രതീതി...ഇടയ്ക്കൊക്കെ ഒന്നു നൊമ്പരം തന്ന് വായാനാനുഭൂതിയില്‍ വായനക്കാരനെ മുഴുകിയിരിക്കാന്‍ പ്രേരിപ്പിക്കുന്ന എഴുത്ത്...ആശംസകള്‍ ..

    ReplyDelete
  30. ചരിത്രത്തിന്‍റെ താളുകള്‍ കൂട്ടിത്തുന്നി മന്‍സൂര്‍ നല്‍കിയ വിരുന്ന് നന്നായി. കുറച്ചുകൂടി റിസേര്‍ച് ചെയ്ത് അല്പം കൂടി ഗഹനമാക്കാമായിരുന്നു. എങ്കിലും സന്തോഷം. ആശംസകള്‍

    ReplyDelete
  31. ചരിത്രത്തിന്‍റെ വഴികളിലൂടെയുള്ള ഈ നടത്തം എനിക്ക് ഏറെ ഇഷ്ടായി

    ReplyDelete
  32. മനോഹരമായ കുറിപ്പ്. അഭിനന്ദനങ്ങള്‍..
    ആശംസകള്‍

    ReplyDelete
  33. പറഞ്ഞ പോലെ നിങ്ങള്‍ കൊമ്പന്‍ മീശയും തലപ്പാവും വെച്ചാല്‍ ഒരു പക്ഷെ ടിപ്പു സുല്‍ത്താന്‍ ആയേക്കും. മുഖത്തിന്‍റെ ആകൃതി ഏകദേശം അത് പോലെ ആണല്ലോ..
    പോസ്റ്റ്‌ ഇഷ്ടപ്പെട്ടു. മുകള്‍ പിന്‍ഗാമികളുടെ പോസ്റ്റിനു ശേഷം മറ്റൊരു നാഴികക്കല്ല്. ഈ റൂട്ടില്‍ തന്നെ പോയാല്‍ അക്കരെ കടക്കുമെന്ന് തോന്നുന്നു.

    ReplyDelete
  34. 1984- ല്‍ സ്കൂള്‍ വിനോദ യാത്രയില്‍ മനസ്സില്‍ പതിഞ്ഞതാണ് ടിപ്പു പിടഞ്ഞു വീണ ഇടം.മിടിക്കുന്ന നെഞ്ചോടെയാണ് അന്ന് ചരിത്രം കൊത്തിയ ആ ഒറ്റക്കല്ലിന്റെ ഫോട്ടോ വാങ്ങിയത്. ഇപ്പോഴും പച്ച പിടിച്ചു നിക്കുന്നുണ്ട് ആ നിമിഷങ്ങള്‍.

    ReplyDelete
  35. എത്ര നന്നായി താങ്കൾ വിവരിച്ചു
    ആശംസകൾ

    ReplyDelete
  36. ചരിത്രം എങ്ങനെ ഒക്കെയും വളച്ചോടിചോട്ടെ. ബ്രിട്ടീഷ്‌ ഭരണത്തിനെതിരെ പൊരുതിയ ടിപ്പു സുല്‍ത്താനെ ഞാന്‍ ഒരു ധീരനായി ആണ് കാണുന്നത്.

    പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്കൂളില്‍ നിന്നും ടൂര് പോയപ്പോള്‍ ടിപ്പുവിന്റെ കോട്ടയുടെ അവശിഷ്ട്ടങ്ങള്‍ കണ്ടത് ഇന്നും ഓര്‍മ്മയുണ്ട്.

    നല്ല പോസ്റ്റ്‌.. അഭിനന്ദനങ്ങള്‍

    ReplyDelete
  37. ആ ചരിത്ര ഭൂമികളിലൂടെ സഞ്ചരിക്കുകയായിരുന്നു മനസ്സ്. ടിപ്പു, പഴശി, ഉഹദിലെ പോരാളികള്‍. ഹൃസ്വമെങ്കിലും നല്ല പോസ്റ്റിനു അഭിനന്ദനങ്ങള്‍.

    ReplyDelete
  38. നല്ല ഒരു പോസ്റ്റ്‌...

    ReplyDelete
  39. ചില സ്മരണകള്‍ നമ്മെ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോകും . ടിപ്പു എന്നും മനസ്സില്‍ വീരപുരുഷന്‍ ആണ് .മനസ്സിലെ ചിത്രവും ഈ മനോഹര എഴുത്തും കൂടി ചേര്‍ന്നപ്പോള്‍ വായനക്ക് വല്ലാത്ത നിര്‍വൃതി .അക്ഷരങ്ങളെ കൈവിടരുത് ഈ ശൈലിയും കളയരുത് .ഇനിയും എഴുതുക അക്ഷരങ്ങളെ സ്നേഹിക്കുക .ആശംസകള്‍ ,ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി

    ReplyDelete
  40. പോരാളികളുടെ ചരിത്ര സ്മരണകളിലേക്ക് കൊണ്ടുപോയ പോസ്റ്റ് നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍

    ReplyDelete
  41. ഞാന്‍ കമന്റ്‌ എഴുതാറുള്ളത് പോലെ വായില്‍ തോന്നിയതൊക്കെ എഴുതി വെച്ചിരിക്കുന്നു ,അത് ബാക്കിയുള്ളവര്‍ ഒക്കെ ഗംഭീരം ആണെന്ന് പറഞ്ഞിട്ടുമുണ്ട് ,എനിക്ക് ചെറുവാടി ഈ പോസ്റ്റിലൂടെ പറയാന്‍ ശ്രമിക്കുന്നതെന്താണ് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല ,എന്‍റെ വായനയുടെ തകരാറാണ് ,മിയാകുള്‍പ്പ മിയാ കുള്‍പ്പ മിയാ മാക്സിമ കുള്‍പ്പ ..

    ReplyDelete
    Replies
    1. വായില്‍ തോന്നിയ അഭിപ്രായം അല്ല മറിച്ച് മനസ്സില്‍ തോന്നിയ അഭിപ്രായം ആയി എടുക്കുന്നു.
      ഒരു പുതിയ കാര്യം ഒന്നും പറഞ്ഞിട്ടില്ല ആ പോസ്റ്റില്‍ . ചില സ്ഥലങ്ങള്‍ . മനസ്സിനെ സ്വാധീനിച്ച പോരാളികള്‍ . അവര്‍ വീണ മണ്ണില്‍ നില്‍ക്കുമ്പോള്‍ മനസ്സിലേക്ക് വരുന്ന വികാരങ്ങള്‍. അത് പകര്‍ത്തി എന്ന് മാത്രം. നന്ദി സിയാഫ്

      Delete
  42. വായിച്ചു, ചരിത്രത്തോടും ചരിത്രങ്ങളോടും വലിയ താല്പര്യം തോന്നാത്തതുകൊണ്ട് നല്ലതെന്നോ മോശമെന്നോ പറയാനറിയില്ല.

    ReplyDelete
  43. പ്രീയപെട്ട മന്‍സൂ ,
    രണ്ടു കാര്യങ്ങളുണ്ട് മന്‍സൂ ഇതില്‍ ..
    ഒന്ന് വികലമാക്കപെടുന്ന ചരിത്രം
    രണ്ട് നമ്മുടെ മനസ്സിലേക്ക് ചേക്കേറുന്ന ചരിത്രരൂപങ്ങള്‍ ..
    വിശുദ്ധമത ഗ്രന്ഥങ്ങള്‍ പൊലും അവനവന്റെ ചിന്തകളിലൂടെ
    വികലമാക്കപെട്ട് സമൂഹത്തിലേക്കിറങ്ങുന്ന കാലമാണിത് ..
    രണ്ടാമൂഴത്തില്‍ എം ടി പറയുന്നുണ്ട് ചില സത്യങ്ങള്‍ ..
    യാദവ കുമാരനായ കൃഷ്ണന്റെ രൂപവും , ഭാവവും
    ഭാരതകാണ്ടത്തില്‍ നിന്നും വ്യത്യസ്ഥമായീ മഹാഭാരതത്തില്‍ വരുന്നത് ഉള്‍പെടേ ..
    നമ്മുടെ മനസ്സിലേക്ക് ചിലത് പതിച്ച് വയ്ക്കുകയാണ് ചിലര്‍
    അതേറ്റു പറയുവാന്‍ നമ്മുടെ സമൂഹവും , ഭരണകര്‍ത്താക്കളും
    പരിശ്രമിക്കുമ്പൊള്‍ കുഞ്ഞു തലമുറയുടെ തലയിലേക്ക് ഇതൊക്കെ
    അടിച്ചലെപ്പിക്കപെടും , " ടിപ്പു " അവിടെ ജനദ്രൊഹിയാണ് ,
    ടിപ്പുവിന്റെ തേരൊട്ടത്തില്‍ തകര്‍ന്നടിഞ്ഞ അമ്പലങ്ങളൂടെ വിവരണവും
    ആകുമ്പൊള്‍ രംഗം ഭംഗിയായ് മനസ്സിലെത്തും .........
    മതത്തിന്റെ വിത്തുകള്‍ പാകീ വലിയൊരു വിള കൊയ്യുവാന്‍
    ചില കുല്‍സിത മനസ്സുകള്‍ തക്കം പാര്‍ത്തിരിക്കുന്നു .......
    കൂടേ നാം കാണുന്ന , ഇഷ്ടപെടുന്ന ചില വേഷപകര്‍ച്ചകളിലേക്ക്
    ചരിത്രം വന്നു കേറാറുണ്ട് , സത്യം മന്‍സൂ അത് ..
    പേര് ഓര്‍ക്കുമ്പൊള്‍ , പകര്‍ന്നാടിയ മുഖങ്ങള്‍ മുന്നില്‍ തെളിയുന്നത്
    ആ പകര്‍ത്തപെടലിന്റെ ഭംഗി കൊണ്ടാണ് ..
    " പഴശ്ശി രാജയേ " അഭ്രപാളിയിലേക്ക് മാറ്റുവാന്‍ മമൂട്ടിയോളം
    ആരുമില്ലെന്നുള്ളത് സ്വകാര്യ അഹങ്കാരമായീ കാണാം ..
    ചരിത്രത്തിന്റെ നേര്‍ മുഖങ്ങളില്‍ വരികള്‍ കൊണ്ടെത്തിച്ച ഉപ്പക്കും
    അതിനേ പിന്‍ തുടരുന്ന ഈ പ്രീയ മകനും ന്റെ ഹൃദയത്തില്‍ നിന്നുള്ള സലാം ..!

    ReplyDelete
  44. ചരിത്ര വഴികളിലൂടെ വായനക്കാരേയും കൊണ്ടുള്ള ഈ യാത്ര നന്നായി മന്‍സൂര്‍....

    ReplyDelete
  45. ടിപ്പുസുല്‍ത്താന്‍ എനിക്ക് ദേശസ്നേഹിയാണ്. വെള്ളക്കാരോട് പൊരുതി വീരമൃത്യൂ വരിച്ച ഷഹീദാണ് . ചരിത്ര പാഠങ്ങളില്‍ നിന്നും മനസ്സില്‍ പതിഞ്ഞൊരു വീരപുരുഷനാണ് .

    ReplyDelete
  46. നന്ദി എല്ലാ പ്രിയ വായനക്കാര്‍ക്കും

    ReplyDelete
  47. മൈസൂറും, വയനാടും കടന്നു സൌദിയില്‍ കൊണ്ടുപോയി ഇറക്കിയല്ലോ..

    ReplyDelete
  48. പ്രിയ കൂട്ടുകാരാ.. ഇതൊരു വല്ലാത്ത യാത്രയായിപ്പോയല്ലോ....:) മൈസൂറിൽ പോയി ടിപ്പുസുൽത്തനെ കണ്ട്.... മടങ്ങുവഴി പഴശിരാജാവിനേയും കണ്ടു... ഇടയ്ക്ക് ഉറങ്ങിപ്പോയതുകൊണ്ടാകണം കണ്ണുതുറന്നപ്പോൾ ചുറ്റും മരുഭൂമി മാത്രം.... ഞാനും മോശമാക്കിയില്ല... ഇരുമ്പ് കമ്പിയില്‍ പിടിച്ചു നിന്ന് ഉറങ്ങുന്ന ഷഹീദുകളുടെ ഖബറുകള്‍ നോക്കി ഒരു നിമിഷം കണ്ണടച്ചു ഞാനും നിന്നും... ചരിത്ര പ്രസിദ്ധമായ ഉഹദ് യുദ്ധം നടന്ന ഭൂമിയല്ലേ... എല്ലാം കണ്ടു ആസ്വദിച്ചു... ഇപ്പോൾ ഡൽഹിയിൽ എത്തി ജോലിയും തുടങ്ങി.....

    ഈ യാത്രയിൽ കൂടെ നടത്തിയതിന് ഏറെ നന്ദി..... സ്നേഹപൂർവ്വം...

    ReplyDelete
  49. forgive me for writing it in english. these days am living at Kuttikattur in Kozhikode and often i used to see buses shuttling here, carrying the board "cheruvadi".. i was an ardent fan of your blog but had to keep off over for a few months. When seeing those boards in buses, i have regained your name and started reading your blog again. that one about Muzafar's book was magnificent piece of work.. i have an odd habit of taking out to writers houses, if chance comes , once i will reach Cheruvady, keep writing, all wishes..

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....