ഇപ്പോൾ തിരിച്ചെത്തിയതേയുള്ളൂ .
ഹരിദ്വാരിൽ നിന്ന് .
എവിടെയല്ലാം കറങ്ങി . എന്തെല്ലാം കണ്ടു .
ചുറ്റും സന്യാസിമാർ , പർണ്ണശാലകൾ , റിക്ഷ വലിക്കുന്നവർ , ഭിക്ഷക്കാർ .
സത്യത്തിൽ ഇതൊരു പുനർ യാത്രയാണ് . അതായത് പുനർവായന .
അപ്പോൾ "ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു " എന്നത് "ഹരിദ്വാരിൽ ഇപ്പോഴും മണികൾ മുഴങ്ങുന്നു " എന്ന് പറയാമല്ലേ ..!
മാനസാദേവിയെ കണ്ട് കുന്നിറങ്ങി പുറത്ത് വന്നു . പുസ്തകത്തിൽ നിന്നിറങ്ങി വർത്തമാനത്തിലേക്ക് . സത്യത്തിൽ ഞാനും പോയിരുന്നോ ഹരിദ്വാരിൽ ..? രമേശ് പണിക്കർ ഞാനായിരുന്നോ . അല്ലെങ്കിൽ രമേശ് കുടിച്ച് മയങ്ങിയ ഭാംഗിന്‍റെ ലഹരി .. അതെങ്ങിനെ ഒരു പെപ്സിക്ക് നൽകാനാവും ..? അവനെ ഉണ്മാദിയാക്കിയ ചരസ്സിന്‍റെ വീര്യം .. അതീ ഡേവിഡോഫിന്‍റെ പുകച്ചുരുളുകൾക്ക് നൽകാൻ പറ്റി എന്നത് സത്യമാവുമോ ? അപ്പോൾ സുജ മെഹ്റ ആരാണ് . അവളും ഉണ്ടായിരുന്നല്ലോ എന്‍റെ കൂടെ .
"ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു " എന്ന നോവൽ ഇന്നലെ വീണ്ടും വായനക്കെടുത്തു . ചില കഥകൾ അങ്ങിനെയല്ലേ . നമ്മൾ കഥാപാത്രമായിപ്പോകും . മറ്റു ചിലപ്പോൾ അവരെ ദൂരെ നോക്കി നിന്ന് കാണും . ഇവിടെ ഞാൻ കഥാപാത്രമായി എന്ന് പറയാൻ പറ്റില്ല . പക്ഷെ ഹരിദ്വാരിലേക്കുള്ള രമേഷിന്‍റെയും സുജയുടെയും കൂടെ ഞാനുണ്ടായിരുന്നു . അടുത്ത് നിന്നും ദൂരെ നിന്നും ചിലപ്പോൾ ഞാൻ തന്നെ ആയും .
പറഞ്ഞുവരുന്നതും യാത്ര തന്നെ . നടന്ന യാത്രകൾ അല്ല . സ്വപ്നത്തിൽ എവിടെയോ ബാക്കി നിൽക്കുന്ന ഒന്ന് . പക്ഷെ യാഥാര്‍ത്ഥ്യത്തിൽ നിന്നും ഒട്ടും വിദൂരമല്ല അത് . അതേസമയം സാമാന്യ ബുദ്ധിയെ വെല്ലുവിളിക്കുന്ന ചില വട്ടൻ ചിന്തകളും കൂടിച്ചേരും . ഈ കഥ വായിച്ചപ്പോഴാണ് വീണ്ടും യാത്രാമോഹം മനസ്സിലേക്ക് കയറിവന്നത് .
എവിടേക്കാണെന്നോ ..?
എങ്ങോട്ടുമാവാം .
പക്ഷെ പഴയമയുടെ ഗന്ധം ചിന്തകൾക്ക് ലഹരി നൽകണം .
അന്തരീക്ഷത്തിൽ ചരിത്രത്തിന്‍റെ മണം തങ്ങി നിൽക്കണം .
തകർന്നടിഞ്ഞ നാഗരികതയുടെ അവശിഷ്ടങ്ങൾ ബാക്കിയുള്ള ഒരു സ്ഥലത്തേക്ക് . ചില ചിത്രങ്ങൾ അങ്ങിനെ ഒരു ആഗ്രഹം ജനിപ്പിക്കാറുണ്ട് . തകർന്നടിഞ്ഞ ഒരു പഴയ കെട്ടിടത്തിന്‍റെ പാതി തകർന്ന , കൊത്തു പണികളുള്ള തൂണിൽ ചാരി നിന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് മണ്ണടിഞ്ഞ ആ സംസ്കൃതിയിലേക്ക് നോക്കി അത് പറയുന്ന കഥകൾക്ക് ചെവിയോർക്കണം . അവിടെ ബാക്കിയായ ഒരു കല്ലിന് പോലും പറയാൻ കാണുമായിരിക്കും കുറേ കഥകൾ . ഇതുപോലൊരു സ്ഥലം കണ്ടെത്തണം . ദൂരെ ദൂരെ എവിടെയോ . അലഞ്ഞുതിരിഞ്ഞ് അവിടെത്തണം . പിന്നെ ഒരു രാത്രി അവിടെ തനിച്ചു താമസിക്കണം , ആ ഗന്ധം ശ്വസിച്ച് .
പിന്നൊന്ന് ഉത്തരേന്ത്യയിലേക്ക് . എവിടെ എന്ന് ചോദിച്ചാൽ അറിയില്ല . പക്ഷെ പുതിയ കാലത്തിന്‍റെ നടപ്പുരീതികൾ വന്നെത്താത്ത ഒരു സ്ഥലം . പഴയ രാജഭരണ കാലത്തെ ഗ്രാമങ്ങൾ പോലൊന്ന് . ഒരു പൈജാമയും കുർത്തയും ധരിച്ച് ആ തെരുവുകളിലൂടെ നടക്കണം . ദൂരെ നിന്ന് നോക്കുമ്പോൾ മുഗള കൊട്ടാരങ്ങൾ കാണണം . രാത്രിയിൽ നോക്കുമ്പോൾ അക്ബറും ഷാജഹാനും അന്തപുരങ്ങളിൽ നടക്കുന്ന പോലെ തോന്നണം . രാവിനെ മയക്കുന്ന ഗന്ധങ്ങൾ മുംതാസിന്‍റെ അന്തപുരത്തിൽ നിന്നുള്ള പനിനീരിന്‍റെ മണം പോലെ തോന്നണം . ആ രാവിനോട് ചേർന്ന് നടക്കണം . ഒരു വഴിവിളക്കിന്‍റെ താഴെ ഇരുന്ന് പാടുന്ന വൃദ്ധന്‍റെ പതറിയതെങ്കിലും മനോഹരമായ ശബ്ദത്തിൽ കേൾക്കുന്ന സൂഫി സംഗീതം രാവിനെയും എന്നെയും ഒരുപോലെ ഉണ്മാദിയാക്കണം . തെരുവോരത്തെ ഏതെങ്കിലും പെട്ടികടയിൽ നിന്ന് ബട്ടൂരയും കടലയും കഴിക്കണം . പിന്നെപ്പോഴോ നിലാവിനെയും നക്ഷത്രങ്ങളേയും നോക്കി ഒരു രജായിയും പുതച്ച് വഴിയരികിൽ കിടന്നുറങ്ങണം .
അതുപോലെ കൂട്ടം കൂടി നിൽക്കുന്ന പ്രാവുകൾ പലപ്പോഴും യാത്രാമോഹങ്ങളെ വിളിച്ചുണർത്താറുണ്ട് . ജോലിക്ക് പോവുമ്പോൾ കാണാം , പ്രാവുകൾക്ക് കഴിക്കാൻ ബജിര കൊടുക്കുന്ന ഒരു പാകിസ്ഥാനിയെ . ബജിര വീശി എറിയുമ്പോൾ പറന്നിറങ്ങുന്ന പ്രാവുകൾ . അതുപോലെ പറന്നകലുന്നവയും . മദീന മുനവ്വറയുടെ , താജ്മഹലിന്‍റെ , ഹസ്രത്ത് ബാൽ പള്ളിയുടെ എല്ലാം ചിത്രങ്ങൾ കാണുമ്പോൾ പ്രാവുകളെ കാണാം . ഇറാഖോ ലിബിയയോ പോലുള്ള ഒരു രാജ്യം . ചുറ്റും മരുഭൂമി . പഴയ അറേബ്യൻ പൈതൃക മാതൃകയിൽ നിൽക്കുന്ന ഒരു പള്ളി . സൂര്യൻ അസ്തമിക്കാൻ ഒരുങ്ങുന്ന അന്തരീക്ഷം . ആകാശം നിറയെ ചെഞ്ചായം വീണിട്ടുണ്ട് . പള്ളിക്ക് ചുറ്റും വട്ടമിട്ട് പറക്കുകയും വിശ്രമിക്കുകയും ചെയ്യുന്ന പ്രാവുകൾ . അവർക്ക് ബാജിര വീശിയെറിഞ്ഞ് ഞാൻ നിൽക്കുന്നുണ്ട് . ഇടക്കെപ്പോഴോ ഒട്ടകപ്പുറത്ത് വന്ന് വന്നുപോകുന്നവര്‍ . കാഫില കൂട്ടങ്ങൾ . പിന്നെ നിശബ്ദമായ രാത്രിയിൽ വിശാലമായ മരുഭൂമിയിലേക്ക് നോക്കിയിരിക്കണം . ആയിരത്തൊന്ന് രാവുകളിലെ കഥാപാത്രങ്ങൾ ആ മരുഭൂമിയിൽ നിന്ന് ഇറങ്ങി വന്നാലോ . ? ഇനിയും പറയാത്ത , കേൾക്കാത്ത കഥകൾ എനിക്കായി മാത്രം പറഞ്ഞുതരാൻ ഒരു ഷെഹ്റാസാദ് കൂടെ ഇറങ്ങി വരുമോ ആ ഇരുട്ടിൽ നിന്നും.. ?
ഇതിലെ കാൽപനിക ആഗ്രഹങ്ങളെ മാറ്റി നിർത്തിയാൽ തന്നെ ഒട്ടും നടക്കാൻ സാധ്യതയില്ലാത്തതാവം പലതും . പക്ഷെ ഇതെനിക്ക് പറയാതെ വയ്യ . കാരണം എന്‍റെ വിരസതകളെ ഊഷ്മളമാക്കുന്ന സ്വപ്നങ്ങൾ ആണിതെല്ലാം . ചുരുക്കി പറഞ്ഞാൽ നിർത്താതെയുള്ള അലച്ചിൽ . ഒരു ജിപ്സിയെ പോലെ . ചിലപ്പോൾ ഭൂതത്തിലേക്ക് , ചിലപ്പോൾ വർത്തമാനത്തിലൂടെ .
എല്ലാത്തിനും ഒരു സ്വപ്നത്തിലേക്കുള്ള ദൂരം മാത്രം
ഭാംഗ് കുടിച്ചു മത്തായി ... കപാല വേഷം ധരിച്ച സന്യാസിമാര്‍ക്കിടയില്‍ കൂടി 'കുണ്ടിലീനി'യുടെ രഹസ്യമൊന്നും അറിയാന്‍ നില്‍ക്കാതെ തീരാത്ത രാവുകളുടെ ഉന്മാദാവസ്ഥ കുടിച്ചു വറ്റിക്കുവാനുള്ള മോഹം ..! വീശിയടിക്കുന്ന തണുപ്പുകാറ്റില്‍ മരുഭൂമിയുടെ മാറത്തു ഒരു സരോദ് ചലിക്കുന്ന ഈണത്തോടൊപ്പം ഒരു ഹുക്ക ആഞ്ഞുവലിച്ചു കൊണ്ട് ഒറ്റക്കബിളിക്കുള്ളില്‍ അങ്ങിനെ ചടഞ്ഞിരിക്കാന്‍.. എന്നിട്ട് തലയ്ക്കു മീതെ ഇഴഞ്ഞു നീങ്ങുന്ന നിലാപെണ്‍കൊടിയെ നോക്കി എടുത്ത പുക ചുരുളുകളായി വിട്ട് ആ വട്ടത്തിനുള്ളില്‍ അവളെ കെട്ടിയിടാന്‍ ഞാനുമുണ്ടാടാ വട്ടാ നിന്‍റെ കൂടെ ..! ഒരു നാടോടിയായി .. അല്ലലും അലച്ചിലും മാത്രം മതി ..! വിദ്വേഷകലുഷിത മനസ്സിനെ വലിച്ചെറിഞ്ഞോരു പച്ച മനുഷ്യനാകാന്‍ ..! ആകുലതകളോന്നുമില്ലാത്ത ഒരു പച്ച മനുഷ്യന്‍ ...!
ReplyDeleteകാല്പനികത
ReplyDeleteസ്വപ്നം
കവി
കാവ്യമനസ്സ്
>
>
ചെറുവാടി
"ഇ..ഭൂമിയാണെത്രെ എൻറെ നാട് ..,
ReplyDeleteഞാൻ ഇരുട്ടിലൂടെ സഞ്ചരിക്കുന്ന ഒരു പാഥികൻ.
യാത്രയ്ക്കിടയിൽ എത്രയോ തവണ എനിക്ക് വഴി തെറ്റിയിരിക്കുന്നു ."
ഏറെ കാലത്തിനു ശേഷമാണ് ചെറുവാടിയുടെ മനോഹരമായ ഒരു പോസ്റ്റിലേക്ക് കണ്ണെത്തുന്നത് .പണ്ട് പ്രീ-ഡിഗ്രികാലത്ത് ആവേശ പൂർവ്വം വായിച്ചു തീർത്ത ഒന്നാണ് ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു എന്ന മുകുന്തന്റെ നോവൽ .
ചെറുവാടിയുടെ ഈ പോസ്റ്റു ഒരിക്കൽ കൂടി മുകുന്തന്റെ നോവലുകൾ വായിക്കുന്ന ആ അനുഭൂതിയിലേക്ക് മനസ്സിനെ കൊണ്ടെത്തിച്ചു,,,
എന്ത് കൊണ്ടോ,മുകുന്തന്റെ നോവലുകളോടും,ചെറുവാടിയുടെ ഇത്തരം പോസ്റ്റുകളോടും,വല്ലാത്തൊരു അഭിനിവേശമാണ്.
ചുരുക്കി പറഞ്ഞാൽ നിർത്താതെയുള്ള അലച്ചിൽ. ഒരു ജിപ്സിയെ പോലെ. ചിലപ്പോൾ ഭൂതത്തിലേക്ക്, ചിലപ്പോൾ വർത്തമാനത്തിലൂടെ.
ReplyDeleteഎല്ലാത്തിനും ഒരു സ്വപ്നത്തിലേക്കുള്ള ദൂരം മാത്രം...."
പുനര്‍വായനക്ക് പ്രേരിപ്പിക്കുന്ന കാവ്യാത്മകമായ എഴുത്ത്.
നദിയുടെയും മോഹമാണിത്..ചരിത്രമുറങ്ങുന്ന തീരങ്ങളെ തഴുകിക്കൊണ്ടുള്ള യാത്രകള്‍ ..
ReplyDeleteകടലിനുപോലും കരയിലെ കാഴ്ച്ചകള്‍ കാണാനുള്ള കൊതിയുണ്ട്..
യാത്ര മനസ്സിനെ ശുദ്ധീകരിച്ചെടുക്കുന്ന അനുഭവങ്ങളുടെ ആവര്‍ത്തനങ്ങള്‍ തന്നെ.
യാത്രാക്കുറിപ്പുകള്‍ പോലെ അല്ല, അതിലും ഹൃദ്യമായി അതിന് കൊതിക്കുന്ന മനസ്സിന്‍റെ വികാരവിചാരങ്ങളെ ചിത്രീകരിച്ചു.ആശംസകള്‍
പഴയമയുടെ ഗന്ധം ചിന്തകൾക്ക് ലഹരി നൽകണം .
ReplyDeleteഅന്തരീക്ഷത്തിൽ ചരിത്രത്തിന്‍റെ മണം തങ്ങി നിൽക്കണം .
തകർന്നടിഞ്ഞ നാഗരികതയുടെ അവശിഷ്ടങ്ങൾ ബാക്കിയുള്ള ഒരു സ്ഥലത്തേക്ക് .
അങ്ങനെയുള്ള സ്വപനയാത്രകൾ എനിക്കും ഇഷ്ടമാണ്
ഒരു വഴിവിളക്കിന്‍റെ താഴെ ഇരുന്ന് പാടുന്ന വൃദ്ധന്‍റെ പതറിയതെങ്കിലും മനോഹരമായ ശബ്ദത്തിൽ കേൾക്കുന്ന സൂഫി സംഗീതം രാവിനെയും എന്നെയും ഒരുപോലെ ഉണ്മാദിയാക്കണം . തെരുവോരത്തെ ഏതെങ്കിലും പെട്ടികടയിൽ നിന്ന് ബട്ടൂരയും കടലയും കഴിക്കണം . പിന്നെപ്പോഴോ നിലാവിനെയും നക്ഷത്രങ്ങളേയും നോക്കി ഒരു രജായിയും പുതച്ച് വഴിയരികിൽ കിടന്നുറങ്ങണം .
ReplyDeleteഈ നടത്തം ,യാത്ര... ഇനിയും പറയുവാനേറെ.സംസ്കാരമുറങ്ങുന്ന മണ്ണ്
ReplyDelete"എല്ലാത്തിനും ഒരു സ്വപ്നത്തിലേക്കുള്ള ദൂരം മാത്രം "
ReplyDeleteഅത് ശരിയാണ് മൻസൂർ.
പലപ്പോഴും തോന്നിയിട്ടുണ്ട് .
മൻസൂർ ന്റെ യാത്രാ മോഹങ്ങൾ എല്ലാം സാദ്ധ്യമാവട്ടെ !!!!
ആശംസകൾ ,പ്രാർത്ഥനകൾ,സ്നേഹം.
മൻസൂർജ്ജി സൂപ്പർ, പ്രാവുകൾക്ക് ബജിര (അതാണോ ബജിര എന്നറിയില്ല, ആഫ്രിക്കൻ വംശജർ ഒരു രിയാളിനും രണ്ടു റിയാലിനുമൊക്കെ വിൽക്കുന്ന പാക്കറ്റുകൾ )വാരി കൊടുക്കാനായ് മാത്രം ഞാനും പൊയിട്ടുണ്ട് ജിദ്ദയിൽ നിന്ന് മക്കയിലേക്ക് ഒറ്റക്ക്... ഹറമിനു ചുറ്റുമുള്ള കുറ്റൻ കോങ്ക്രീറ്റ് ഇടനാഴികൾക്കിടയിൽ പ്രാവുകൾക്കും അവയെ ഓടിപ്പിച്ചു കളിക്കുന്ന കുട്ടികൾക്കുമൊപ്പം ബജിര മതിവരോളം വിതറി നടന്നിറ്റുണ്ട് ഒരുനാൾ...
ReplyDeleteബജിര വീശി എറിയുമ്പോൾ പ്രാവുകൾ പറന്നിറങ്ങുകായും പറന്നകലുകായും ചെയ്യുന്ന കാഴ്ച എന്തു മനോഹരം...
യാത്രങ്ങൾ അങ്ങനെ തന്നെ കയറ്റവും ഇറക്കവും പിന്നെ പെട്ടെന്ന് വീണുപോകുന്ന കുഴികളും , ജീവിതമ്പോലെ തന്നെ
ReplyDelete"പിന്നെപ്പോഴോ നിലാവിനെയും നക്ഷത്രങ്ങളേയും നോക്കി ഒരു രജായിയും പുതച്ച് വഴിയരികിൽ കിടന്നുറങ്ങണം '
ReplyDeleteഒരിക്കല്‍ ഞാന പറയാന്‍ ബാക്കി വച്ച സ്വപ്നങ്ങളില്‍ ഒന്ന്.
വായിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത,ഇപ്പോഴും മോഹിപ്പിച്ചു കൊണ്ടിരിക്കുന്ന പുസ്തകങ്ങളില്‍ ഒന്ന്.
വീണ്ടും ആശയെ ഉദ്ദീപിപ്പിച്ചതിന്..നന്ദി
എല്ലാത്തിനും ഒരു സ്വപ്നത്തിലേക്കുള്ള ദൂരം മാത്രം !
ReplyDeleteയാത്രകള്‍ സ്വപ്നം കാണുന്ന ഒരു മനസ്സ് ഇവിടെ വായിച്ചു. ഈ സ്വപ്നങ്ങള്‍ സഫലമാവട്ടെ - പുരാതനമായ കര്‍മ്മസ്ഥലികളില്‍, പുതിയ കാലത്തിന്‍റെ നടപ്പുരീതികൾ വന്നെത്താത്ത പ്രാചീനഭൂമികകളില്‍, നിലാവിനെയും നക്ഷത്രങ്ങളേയും നോക്കി ഒരു രജായിയും പുതച്ച് വഴിയരികിൽ കിടന്നുറങ്ങി, സൂഫിസംഗീത മാലകളില്‍ ഉന്മത്തനായി, ഒരു ജിപ്സിയെപ്പോലെ..... അലയുവാനുള്ള മനസ്സിന്റെ അദമ്യമായ മോഹങ്ങള്‍ സഫലമാവട്ടെ...
ReplyDeleteയാത്രകളെ ഏറെ സ്നേഹിക്കുന്ന ചെറുവാടിയുടെ യാത്ര എഴുത്തുകള്‍ക്ക് ഒരു മുഖവുരയായി ഈ ലേഖനം വായിക്കുന്നു....
ഇതുപോലെ ചിലപ്പോഴൊക്കെ ഞാനും ആഗ്രഹിക്കാറുണ്ട്....പല സ്ഥലങ്ങള്‍ , നഗരങ്ങള്‍ വിട്ടുമാറി ഗ്രാമങ്ങളിലൂടെ ഒരു യാത്ര...കുറെയേറെ നാളുകളെടുത്ത് മാത്രം തീര്‍ക്കാവുന്ന ഒരു യാത്ര...അങ്ങനെയൊരു യാത്ര കഴിയുമ്പോഴേക്കും നമ്മള്‍ ചിലപ്പോള്‍ നമ്മളല്ലാതായി മാറുമായിരിക്കും..എങ്കിലും എന്നെങ്കിലും സാധ്യമാക്കണം.
ReplyDelete"അവ്യക്തമായ ഏതൊക്കെയോ സങ്കല്‍പ്പസാമ്രാജ്യങ്ങളില്‍ എപ്പോഴൊക്കെയോ എന്നെ മോഹിപ്പിക്കുകയും മാടിവിളിക്കുകയും ചെയ്ത ഒരു സ്വപ്നമാണ് ജിപ്സിത്വം. എല്ലാ കെട്ടുപാടുകളില്‍ നിന്നും മുക്തമായി സര്‍വ്വതന്ത്ര സ്വതന്ത്ര്യത്തിന്റെ ലാഘവത്വം ആസ്വദിച്ചുകൊണ്ട് അപ്പൂപ്പന്‍താടി പോലെ അലയുന്നതിനെപ്പറ്റി വൃഥാ മനസ്സില്‍ കൊതിക്കാത്ത ആരും ഉണ്ടാകുമെന്നു തോന്നുന്നില്ല.
ReplyDeleteആദര്‍ശങ്ങളുടെയും ഇസങ്ങളുടെയും പരമ്പരാഗതശീലങ്ങളുടെയും വ്യവസ്ഥാപിതമായ ചട്ടങ്ങളുടെയും കൃത്രിമത്തങ്ങളുടേയും ചങ്ങലക്കെട്ടുകള്‍ ഭേദിച്ച് പ്രപഞ്ചത്തിലെ നാനാവിധ സൃഷ്ടിജാലങ്ങളില്‍പെട്ട വെറും ഒരാത്മാവ് എന്ന കേവലമായ അസ്തിത്വം മാത്രം ആസ്വദിച്ച് കഴിയുക......... ആ രീതിയില്‍ വീണ്ടും വനാന്തരങ്ങളുടെ ആദിമസ്വച്ഛതയെ പുണരാന്‍ വെമ്പല്‍ കൊണ്ട ഒരു നിമിഷമെങ്കിലും ഏതൊരു മനുഷ്യജീവിയുടേയും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടാകും എന്നാണെന്റെ വിചാരം. അതെ, ജിപ്സിത്വത്തോടുള്ള ജൈവികമായ ഒരു ത്വര..."
എന്റെ ബ്ലോഗിൽ ( http://ozhiv.blogspot.ae/2009/11/blog-post.html ) അലസമായെഴുതിയ ഒരു പോസ്റ്റിലെ എതാനും വരികൾ നടേ ചേർത്തിരിക്കുന്നു. ജിപ്സിമനസ്സുമായി അലയാനുള്ള ആഗ്രഹത്തെപറ്റി മൻസൂർ എഴുതിയ കാവ്യാത്മകമായ വരികൾക്ക് ആശയംകൊണെങ്കിലും പ്രസ്തുത വാക്യങ്ങൾ ഇണങ്ങും എന്ന ചിന്തയിൽ...
ഇനിയും കഥ പറയാന്‍ ഷെഹ്രസാദ് ഇറങ്ങി വരും .കാവ്യാത്മകമായ ഈ വരികള്‍ കേള്‍ക്കാന്‍ വേണ്ടി മാത്രമെങ്കിലും ,നന്നായി എഴുതി ചെറുവാടി
ReplyDeleteയാത്രകൾ എന്റെയും തീരാത്ത മോഹമാണ് അങ്ങനെ അലസമായി നടക്കണം ലോകം മുഴുവനും ഇല്ലെങ്കിലും ഭാരതം മുഴുവനും എങ്കിലും. ഒരിക്കലും നടക്കാത്ത മനോഹരമായ എന്റെ സ്വപ്നം..
ReplyDeleteഗസലിനെ നിങ്ങളെപ്പോലെ ഞാനും ഇഷ്ടപ്പെടുന്നു .... അതിന്റെ ഒരു ലഹരി ഇവിടെ കാണുന്നു ...
ReplyDeleteഹരിദ്വാരിൽ മുഴങ്ങിയ മണികൾ കുറെ കാലം മനസ്സില് കിലുങ്ങി ..
യാത്രകൾ ഇഷ്ടമാണ് .. പക്ഷെ ജീവിതം ഒരൊറ്റ യാത്രയിൽ ഒതുക്കിക്കളഞ്ഞു ...
ചില പുതിയ അറിവുകല്ക്ക് നന്ദി ... അല്പം കൂടി ഡീപ് ആയാണ് ഞാൻ പ്രതീക്ഷിച്ചത് .. ഇത് അലസമായിപ്പറഞ്ഞ തോന്നൽ .... അറിവുകള ..പകരട്ടെ . നന്ദി .
യാത്ര ചെയ്യാതെയും ഒരു യാത്ര പോവാം അല്ലെ ,,,,അതിനു ചെരുവാടിക്കേ പറ്റൂ, ബ്ലോഗു പട്ടിണി മാറ്റിയതിനു ഒരു ചക്കരയുമ്മ !!.
ReplyDeleteഇതു വായിച്ചു കഴിഞ്ഞപ്പോൾ ഞാനുമാവിടെയൊക്കെ പോയതായി തോന്നി
ReplyDeleteആശംസകൾ ചെറുവാടി
ഇതൊക്കെ വെറുമൊരു കഞ്ചാവ് ബീഡികൊണ്ട് കണ്ടടതാണോ ചെറുവാടി? :)
ReplyDeleteയാത്രാക്കാശു ലാഭം!
എല്ലാത്തിനും ഒരു സ്വപ്നത്തിലേക്കുള്ള ദൂരം മാത്രം
ReplyDeleteനോവൽ വായിച്ച ഹാങ്ങ് ഓവർ മാറുന്നതിനു മുമ്പ് എഴുതിയത് കൊണ്ടാവാം വല്ലാത്ത ഒരു വശ്യതയുണ്ട് ഇതിലെ വിവരണങ്ങൾക്കു. നല്ല ഭാഷക്കും ഈ പങ്കു വെക്കലിനും നന്ദി
യാത്രയെ സ്നേഹിക്കുന്ന ഒരു സ്വപ്നാടനം.
ReplyDeleteവശ്യസുന്ദരമായ എഴുത്ത്.
ആശംസകള്‍
സ്വപ്നവും സംഗീതവും സാഹിത്യവും ഇഴചേർന്ന വായനാവിരുന്ന് മനോഹരമായിരിക്കുന്നൂ..
ReplyDeleteആസ്വാദിക്കാനായി..
നന്ദി ട്ടൊ
കാല്പനികത പലപ്പോഴും നമ്മെ വേറൊരു ലോകത്തേക്ക് എത്തിക്കും . യാത്രയുടെ ഇഷ്ടവും കാല്പനികതയുടെ സൗന്ദര്യവും , വിവരണത്തിന്റെ ഭംഗിയും കൂടി ആയപ്പോൾ വായന ആസ്വാദനകരമായി , ആശംസകൾ നേരുന്നു ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയിൽപീലി
ReplyDeleteകൊള്ളാം ..........
ReplyDeleteഒരു സ്വപ്നത്തിലേക്കുള്ള ദൂരം .................
ReplyDeleteതന്നെ...തന്നെ..അങ്ങനെ ഒരു യാത്രയാവാം.
ReplyDeleteനലെഴുത്തിനു അഭിനന്ദനങ്ങള്‍.
എഴുത്ത് നന്നായി - സ്വപ്നങ്ങളും -പക്ഷെ സ്വപ്നത്തില നിന്നും യാഥാര്ത്യതിലേക്ക് -ഇനി എത്ര ദൂരം?. ?......................
ReplyDeleteപ്രിയപ്പെട്ട കൂട്ടുകാരാ... പതിവുപോലെ മനോഹരമായ എഴുത്ത്..... മനസ്സിൽ നിറഞ്ഞുനിൽക്കുന്ന യാത്രാഭിനിവേശം വായനക്കാർക്ക് പകർന്നുനൽകുന്ന വിവരണം...
ReplyDeleteപക്ഷെ പുതിയ കാലത്തിന്‍റെ നടപ്പുരീതികൾ വന്നെത്താത്ത ഒരു സ്ഥലം . പഴയ രാജഭരണ കാലത്തെ ഗ്രാമങ്ങൾ പോലൊന്ന് . ഒരു പൈജാമയും കുർത്തയും ധരിച്ച് ആ തെരുവുകളിലൂടെ നടക്കണം . ദൂരെ നിന്ന് നോക്കുമ്പോൾ മുഗള കൊട്ടാരങ്ങൾ കാണണം . രാത്രിയിൽ നോക്കുമ്പോൾ അക്ബറും ഷാജഹാനും അന്തപുരങ്ങളിൽ നടക്കുന്ന പോലെ തോന്നണം . രാവിനെ മയക്കുന്ന ഗന്ധങ്ങൾ മുംതാസിന്‍റെ അന്തപുരത്തിൽ നിന്നുള്ള പനിനീരിന്‍റെ മണം പോലെ തോന്നണം . ആ രാവിനോട് ചേർന്ന് നടക്കണം . ഒരു വഴിവിളക്കിന്‍റെ താഴെ ഇരുന്ന് പാടുന്ന വൃദ്ധന്‍റെ പതറിയതെങ്കിലും മനോഹരമായ ശബ്ദത്തിൽ കേൾക്കുന്ന സൂഫി സംഗീതം രാവിനെയും എന്നെയും ഒരുപോലെ ഉണ്മാദിയാക്കണം...
എന്റെയും മനസ്സിൽ ഒരു കാലത്ത് നിറഞ്ഞുനിന്നിരുന്ന ആഗ്രഹങ്ങളായിരുന്നു ഇവയെല്ലാം.. :) 10 വർഷങ്ങൾക്കുമുൻപ് കേരളാ എക്സ്പ്രസ്സിൽ വന്നിറങ്ങുമ്പോൾ മനസ്സിൽ നിറഞ്ഞുനിന്നിരുന്ന ഡൽഹിയുടെ ചിത്രങ്ങളിൽ ഇവയെല്ലാം ഉണ്ടായിരുന്നു..
പക്ഷേ പുരാണദില്ലിയിലെ ഇടുങ്ങിയ തെരുവോരങ്ങളിലൂടെ രാത്രിയും പകലും അലഞ്ഞുനടന്ന കാലങ്ങളിലൊന്നും ഈ സൗന്ദര്യം കണ്ടെത്താനായില്ലെന്നതായിരുന്നു യാഥാർത്ഥ്യം... കാരണം അത്യാഗ്രഹികളായ മനുഷ്യവർഗ്ഗം സൃഷ്ടിച്ച വിഭാഗീയതയും, അപ്രതീക്ഷിതമായ ഭീകര ആക്രമണങ്ങൾ പ്രതീക്ഷിയ്ക്കുന്ന ഭരണകൂടവും ഈ കാഴ്ചകൾക്കുമുകളിലൂടെ ഇരുണ്ട ഒരു മറ തീർത്തുകഴിഞ്ഞിരിയ്ക്കുന്നു...
ഇന്ന് ഒരു വശത്ത് ആഡംബരങ്ങൾ..... മറുവശത്ത് പുഴുക്കളേപ്പോലെ വഴിയോരങ്ങളിൽ പിടഞ്ഞുതീരുന്ന മനുഷ്യർ.... എന്തെങ്കിലും സമ്പാദിയ്ക്കുവാനായി നെട്ടോട്ടമോടുന്ന മറുനാട്ടുകാർ...ആർക്കും ആരെയും നോക്കിനിൽക്കുവാനുള്ള സമയമില്ല.... ഇതൊക്കെയാണ് ഇന്ന് ഉത്തരേന്ത്യയിലെ പ്രധാന കാഴ്ചകൾ...
ഒരുപക്ഷേ ഈ കാഴ്ചകൾ തേടിയുള്ള അലച്ചിലിനിടയിൽ എവിടെയെങ്കിലും മനസ്സിലുള്ള ദൃശ്യങ്ങൾ നമുക്ക് കണ്ടെത്തുവാനാകുമായിരിയ്ക്കും... അതാണല്ലോ ഒരു യാത്രികനുള്ള പ്രചോദനവും.... ഞാനും ആ അന്വേഷണത്തിലാണ്.... :)
കഞ്ചാവടിച്ചു കഥ വായിച്ച പ്രതീതി !!!
ReplyDelete
ReplyDeleteചെറുവാടിയുടെ സ്വപ്നയാത്ര എത്ര മനോഹരം ..
എല്ലാം ഇട്ടെറിഞ്ഞ് ഒരു മുസാഫിറാകാൻ പലപ്പോഴും ഞാനും കൊതിക്കാറുണ്ട് ..
സ്വപ്നതുല്ല്യമായ എഴുത്ത് ഏറെ മനോഹരം. ഹരിദ്വാര്‍ ഒന്നുകൂടി വായിക്കാന്‍ വല്ലാതെ കൊതി തോന്നി.
ReplyDeleteഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു , ഞാന്‍ കേട്ടിട്ട് പോലുമില്ല അങ്ങിനെയൊരു പുസ്തകത്തെ പറ്റി. ( ആരാ എഴുത്തുകാരന്‍ എന്നും പ്രസാധകര്‍ എന്നും പറഞ്ഞു തരാമോ ? ) എന്തായാലും ഹരിദ്വാറിലേയ്ക്കുള്ള സ്വപ്നയാത്ര കൊള്ളാട്ടോ . രസകരമായ വായന . അടുത്ത ജന്മത്തില്‍ ഞാനും ജിപ്സിയാവാന്‍ പരിപാടി ഇട്ടിരിക്കുകയായിരുന്നു . നീയും അതാണെങ്കില്‍ അവിടെ വെച്ച് വീണ്ടും കണ്ടു മുട്ടാം :) ഷെഹ്റാസാദ്നെ കഥപറയാന്‍ വിളിച്ചു വരുത്തുന്നത് മണ്ടത്തരം അല്ലെ ചെരുവാടീ? ( ആയിരത്തൊന്നു രാവ് കഴിഞ്ഞേ കഥ നിര്‍ത്തൂ :) വെറുതെ പണി വാങ്ങണോ? )
ReplyDeleteഒരുപാട് സ്വപ്ന യാത്രകൾ നടത്തുന്ന എനിക്ക് , ഏറെ ഇഷ്ടായീ ഈ എഴുത്ത് ചെറുവാടി...
ReplyDeleteഎല്ലാം ലഹരി പിടിപ്പിക്കുന്ന സ്വപ്ന യാത്രകള്‍ ..
ReplyDeleteഅതിനൊത്ത വിവരണങ്ങളും ...
അങ്ങനെ എത്രയെത്ര മനോഹര ദേശങ്ങളും കാഴ്ചകളും നമ്മെ എപ്പോഴും മോഹിപ്പിച്ചു കൊണ്ടിരിക്കുന്നു അല്ലെ? ഉത്തരേന്ത്യയിലെ പല ഗലികളിലൂടെയും ഒന്ന്‍ പോയി വന്ന ഒരു തോന്നലുണ്ടായി ഈ കുറിപ്പ് വായിച്ചപ്പോള്‍ ....
ReplyDeleteഞാൻ ആദ്യമായി ആസ്വദിച്ചു വായിച്ച പുസ്തകമാണ് ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു. കാവ്യാത്മകമായ എഴുത്ത്, സത്യം സ്വപ്നയാത്രയുടെ ഒരു ഉന്മാദാവസ്ഥ വായനയിൽ കാണാൻ കഴിഞ്ഞു. ബ്ലോഗ് വായനയിൽ അപൂർവ്വമായി തോന്നാറുള്ള ഒരു അസൂയ ഈ പോസ്റ്റിനോടും. എനിക്കുമൊരു യാത്ര ചെയ്യണം, പ്രശ്നപ്രാരാബ്ദങ്ങളെ തൽക്കാലത്തേക്കെങ്കിലും മറന്ന്.. സ്വപ്നം നിറച്ച മനസുമായി അലഞ്ഞലഞ്ഞ് ഒരു ജിപ്സിയായി, അല്ലെങ്കിലൊരു ബദുവായി, മരങ്ങൾ നിറഞ്ഞ, വസന്തം കനിഞ്ഞ വഴികളിലൂടെ, പുതഞ്ഞ് കിടക്കുന്ന മണൽപ്പരപ്പിലൂടെ, ആഞ്ഞു വീശുന്ന മണൽക്കാറ്റുകളെ സന്തോഷ പൂർവ്വം സ്വീകരിച്ച്, പ്രകൃതിയുടെ, ജീവിതത്തിന്റെ സുഖം വേണ്ടുവോളം നുകർന്ന് സുന്ദരമായൊരു യാത്ര..! സത്യം ഒരു വട്ടനാവുക ചിലപ്പോളൊക്കെ ഒരു ഭാഗ്യമാണ് അല്ലെ??
ReplyDeleteമനോഹരമായ ഭാഷയിലുള്ള പിടിച്ചിരുത്തുന്ന അവതരണം.. സൂപ്പര്
ReplyDeleteവിരസതകളെ ഊഷ്മളമാക്കുന്ന സ്വപ്നങ്ങളാണിതെല്ലാം .
ReplyDelete...... എന്റെയും ......
"ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു ,ഞാൻ വായിക്കാത്ത പുസ്തകമാണ്
ReplyDeleteപിന്നെ
‘പറഞ്ഞുവരുന്നതും യാത്ര തന്നെ ....
നടന്ന യാത്രകൾ അല്ല ....
സ്വപ്നത്തിൽ എവിടെയോ ബാക്കി നിൽക്കുന്ന ഒന്ന് .
പക്ഷെ യാഥാര്‍ത്ഥ്യത്തിൽ നിന്നും ഒട്ടും വിദൂരമല്ല അത് .
അതേസമയം സാമാന്യ ബുദ്ധിയെ വെല്ലുവിളിക്കുന്ന ചില വട്ടൻ
ചിന്തകളും കൂടിച്ചേരും . ഈ കഥ വായിച്ചപ്പോഴാണ് വീണ്ടും യാത്രാമോഹം മനസ്സിലേക്ക് കയറിവന്നത് .
എവിടേക്കാണെന്നോ ..?
എങ്ങോട്ടുമാവാം .
പക്ഷെ പഴയമയുടെ ഗന്ധം ചിന്തകൾക്ക് ലഹരി നൽകണം...
അന്തരീക്ഷത്തിൽ ചരിത്രത്തിന്‍റെ മണം തങ്ങി നിൽക്കണം
ബിലാത്തിയിലേക്ക് വാ ഭായ്
പഴയ ഡ്രാക്കുള്ള കൊട്ടാരങ്ങൾ തൊട്ട്,സ്റ്റോൺ
ഏയ്ജ് കാലത്തുള്ള പഴമകൾ വരെ ഇവർ അതുപോലെ
കാത്ത് രക്ഷിച്ച് വെച്ചിട്ടുണ്ട്..!
ഓരോസ്ഥലങ്ങളും കണ്ടലഞ്ഞുതിരിഞ്ഞുവരുമ്പോൾ
താമസിക്കാനാണെങ്കിൽ എന്റെ വീടും ഉണ്ട്..പോരെ
ഹാ.. ഇതിപ്പൊ എന്തിനൊക്കെയാ കൊതിപ്പിക്കുന്നത്..!!
ReplyDeleteവായിക്കാന്‍..
യാത്ര ചെയ്യാന്‍..
പിന്നെ ദാ ഇതു പോലെ മനോഹനരമായി സ്വപ്നം കാണാന്‍.....
( കിക്കായി.. സത്യായിട്ടും..)
യാത്രയെ കുറിച്ച് എനിക്കുമുണ്ടൊരു മോഹം..
ഒരു ഉത്തരേന്ത്യന്‍ യാത്ര തന്നെ..
ശല്യപ്പെടുത്താന്‍ മൊബൈലും മറ്റുമൊന്നുമില്ലാതെ..
ട്രയിനിലും, ബസ്സിലും , കാളവണ്ടികളിലും ഒക്കെയായി..
പ്ലാറ്റ്ഫോമുകളില്‍ അന്തുയുറങ്ങി...
ഒരു തീര്‍ത്ഥയാത്ര പൊലെ ഒന്ന്..
നടക്കൂലാ ല്ലേ..?
എഴുത്ത് നന്നായിട്ടുണ്ട് ട്ടാ..
സ്വപ്നങ്ങളുമായി പാറി നടന്ന ആ കൌമാരകാലം കൂട്ടിനായി ആ പുസ്തകങ്ങളും...
ReplyDeleteമയ്യഴിപ്പുഴയുടെ തീരങ്ങളില്‍.....
ആവിലായിലെ സൂര്യോദയം...
ആകാശത്തിന്റെ ചുവട്ടില്‍....
ഹരിദ്വാറില്‍ മണിമുഴങ്ങുമ്പോള്‍...
അങ്ങനെയങ്ങനെ....
ഒരുപാട് ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ടുപോയി ഈ കുറിപ്പ്....
സസ്നേഹം
അജിത
ഒരു ജിപ്സിയെ പോലെ . ചിലപ്പോൾ ഭൂതത്തിലേക്ക് , ചിലപ്പോൾ വർത്തമാനത്തിലൂടെ .
ReplyDeleteGr8
കനവില്‍ നിനവ് തിരഞ്ഞു പടിയിറങ്ങുന്ന യാത്രക്കാരാ
ReplyDeleteനിങ്ങളെന്നെ മാസ്മര വരികളിലൂടെ അനുയാത്രികനാക്കുന്നു ...
വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും ...
ReplyDeleteവെറുതെ മോഹിക്കുവാന്‍ മോഹം (പറഞ്ഞത് എന്റെ കാര്യമാണ് .. അട്ടഹസിക്കണ്ട)
സത്യം ഇയാളുടെ പല പോസ്റ്റുകളും വല്ലാതെ മോഹിപ്പിക്കുന്നുണ്ട്. വശ്യമായ ഇയാളുടെ വരികള്‍ വായനക്കാരനെ പലയിടത്തേക്കും കൂടെ നയിക്കും. അതാണ് ഈ ചെറുവാടി തന്ത്രം. നന്നായി എഴുതി
എല്ലാർക്കും നന്ദി സ്നേഹം സന്തോഷം
ReplyDeleteസന്തോഷം...
ReplyDeleteഒരു സ്വപ്ന ദൂരം മാത്രം... :)
ReplyDeleteകടലിന്റെ മുന്നിൽ ചെന്ന് നിന്ന് എന്റെ കൈക്കുമ്പിളിലെ വെള്ളത്തിന്റെ വിശേഷം പറയട്ടെ? എന്ന് ചോദിക്കും പോലെ ആണ്..!! മൻസൂര് ന്റെ / പ്രദീപ് മാഷിന്റെ / എച്മു വിന്റെ ഒക്കെ എഴുത്തിനു മുന്നില് ഒരിക്കലും ധൈര്യം കിട്ടില്ല എന്റെ കൈക്കുമ്പിളിലെ ജലം പാരാൻ.. ഇത് ഒരിക്കൽ ഞാൻ വായിച്ചതാണ്.. ഹരിദ്വാറും പിന്നെ ഈ യാത്രയും... വീണ്ടുമൊരിക്കൽ പോകണം മുകുന്ദന്റെ ഹരിദ്വാരിൽ...!!
ReplyDelete