Monday, December 6, 2010

സ്വയം നഷ്ടപ്പെടുന്ന നിമിഷങ്ങള്‍ഇന്നൊരു വല്ലാത്ത ദിവസം തന്നെ. ..ടോട്ടല്‍ മൂഡ്‌ ഓഫ്‌ എന്നൊക്കെ പറയാറില്ലേ. ശരിക്കും അതുപോലെ. ചില ദിവസങ്ങള്‍ ഇങ്ങിനെയാണ്‌. ഒരുതരം നിര്‍ജീവമായ
അവസ്ഥ. ഒന്നിനോടും ഒരു താല്പര്യം തോന്നുന്നില്ല . ടേബിളിൽ കൂട്ടിയിട്ടിരിക്കുന്ന ഫയലുകളും കടലാസുകളും എന്നെ നോക്കി കൊഞ്ഞനം കുത്തുന്നതു പോലെ എനിക്കു തോന്നി.
സിസ്റ്റം ഓണ്‍ ചെയ്തു. അറിയാതെ ക്ലിക്കിയത് ഒരു പാട്ടില്‍.
തേരേലിയേ ഹം ഹി ജിയേ ഹോതോം കോ സിയേ
തേരേലിയേ ഹം ഹി ജിയേ ഹര്‍ ആര്‍സൂം കിയേ
എനിക്കിഷ്ടപ്പെട്ട പാട്ട് തന്നെ എന്തോ അത് ആസ്വദിക്കാനും എനിക്ക് പറ്റുന്നില്ല . ചിലര്‍ പറയും പാട്ട് കേള്‍ക്കുമ്പോള്‍ മനസിന്റെ ഏത് സങ്കീർണ്ണതയിലും
ആശ്വാസം കിട്ടുമെന്ന്. പക്ഷെ എനിക്ക് നേരെ തിരിച്ചാണ്. ജഗ്ജിത് സിംഗിന്റെ ഗസലുകളെ ഞാനേറെ ഇഷ്ടപ്പെടുന്നു. എന്നാലും സന്തോഷം തോന്നുമ്പോഴേ അതിനും മാധുര്യമുള്ളൂ.
ഞാന്‍ ജീമെയില്‍ ലോഗ്ഗിന്‍ ചെയ്തു.കോണ്ടാക്റ്റ് ലിസ്റ്റില്‍ കുറെ പച്ച ലൈറ്റുകള്‍ കത്തുന്നുണ്ട്. . .ഒന്ന് മനസ്സ് തുറന്ന് ആരോട് സംസാരിക്കണം . നോക്കട്ടെ, ആര് ഇപ്പോള്‍ എന്നെ ഓര്‍ക്കുന്നു എന്ന്. ആദ്യം ഹായ് പറയുന്നവര്‍ ഏറ്റവും അടുത്തവര്‍ എന്ന് വെറുതെ തോന്നുന്നതാവാം. പക്ഷെ ഇപ്പോള്‍ അതാണ്‌ എനിക്ക് ശരി. പ്രതീക്ഷ തെറ്റിയില്ല. ഞാന്‍ ആഗ്രഹിച്ച ഐഡിയില്‍ നിന്ന് തന്നെ എന്നെ തേടി ഒരു പുഞ്ചിരി വന്നു.
അസ്സലാമു അലൈക്കും.
ഞാന്‍ സലാം മടക്കി.
എന്തൊക്കെയാടോ വിശേഷങ്ങള്‍?
എന്ത് പറയാന്‍. ഒരു സുഖം തോന്നുന്നില്ല. മനസ്സിന്.
അതെന്താ അങ്ങിനെ.. ?
അറിയില്ല. എനിക്കെന്തോ കരയാന്‍ തോന്നുന്നു.
കൊള്ളാലോ. കരയാൻ വരട്ടെ . നീ നിസ്കരിച്ചോ?
ഇല്ല.
എങ്കില്‍ അത് കഴിഞ്ഞു വാ. ഞാനിവിടെ കാണും.
ഞാന്‍ ഇറങ്ങിപള്ളിയെ ലക്ഷ്യമാക്കി നടന്നു. വുളൂ എടുക്കുമ്പോള്‍ തണുത്ത വെള്ളം മുഖത്ത് വീണപ്പോൾ എന്തെന്നില്ലാത്തെ ഉന്മേഷം തോന്നി. നിസ്കാരം കഴിഞ്ഞു എണീറ്റപ്പോഴും മനസ്സിലെ കാർമേഘം മാറിയില്ല. എനിക്കൊന്നു കരഞ്ഞേ പറ്റൂ. ഇത്തരം മാനസികാവസ്ഥക്കു നല്ല മരുന്ന് കരയുന്നതാണ്. പെട്ടന്നു കരച്ചില്‍ വരാന്‍ രണ്ട് സൂത്രമുണ്ട്. ഒന്ന് ഉമ്മയെ വിളിക്കുക. അല്ലെങ്കിൽ ഉപ്പാന്റെ ഫോട്ടോയില്‍ കുറച്ചു നേരം നോക്കിയിരിക്കുക. ഞാന്‍ ഉമ്മയെ വിളിക്കാന്‍ തീരുമാനിച്ചു. ഓഫീസിന്റെ ഡോര്‍ അടച്ച്‌ വീട്ടിലെ നമ്പർ ഡയല്‍ ചെയ്തു. എന്റെ ശബ്ദത്തിലെ മാറ്റം ഉമ്മാക്ക് പെട്ടെന്ന് പിടികിട്ടും. കാരണം എന്റെയീ കുട്ടികളി ഗള്‍ഫില്‍ വന്നത് മുതല്‍ തുടങ്ങിയതാണ്‌. ഉമ്മാക്ക് നല്ല ധൈര്യമാണ് . എന്നാലും കുറെ കഴിഞ്ഞാല്‍ ഉമ്മാക്കും വിഷമമാകും. അതെനിക്കറിയാം. അതിനു മുമ്പേ ഞാന്‍ ഫോണ്‍ കട്ട്ചെയ്തു . പറഞ്ഞപോലെ ഞാനിപ്പോള്‍ കരയുകയാണ്.
വീണ്ടും സുഹൃത്തിന്റെ ചാറ്റ് മെസ്സേജ്.
നീ അവിടുണ്ടോ.
ഹൂം.
എന്ത് ചെയ്യുന്നു?
കരയുന്നു.
ഛെ.. ഇതെന്താ ഒരുമാതിരി കുട്ടികളെ പോലെ. നീ ഇത്രക്കെ ഉള്ളൂ. ..?
ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല. മനസ്സില്‍ കുട്ടിത്തം ഇല്ലാത്ത ആരെങ്കിലും കാണുമോ? അതുപോലെ ആയിരിക്കും ഞാനും. അതുകൊണ്ടാകും പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ ഞാനിത്ര ഇമോഷണലാവുന്നത്. ഒരു സുലൈമാനി കുടിച്ചു. അപ്പോഴേക്കും എന്റെ ടിക്കറ്റ് എത്തി,. നാളെ ദുബായില്‍ പോകണം.
ദുബായ് യാത്രകള്‍ എനിക്ക് ഊര്‍ജ്ജം റീഫില്‍ ചെയ്യാനുള്ള യാത്രകളാണ്. ഒരു പോസ്റ്റിലെ കമ്മന്റില്‍ ഞാന്‍ പറഞ്ഞതുപോലെ, ജുമൈറയിലെ കാറ്റിന്, അബ്രയിലെ ഓളങ്ങള്‍ക്ക്, അല്‍ മംസാറിലെ തണലിന് മാത്രം എന്നില്‍ സന്നിവേശിപ്പിക്കാന്‍ കഴിയുന്നൊരു ആവേശമുണ്ട്. പഴയ സൗഹൃദ കൂട്ടങ്ങള്‍. ശരീരം ഇവിടെ ബഹ്റൈനിലും മനസ്സവിടെ ദുബായിലും ആയിരിക്കും എന്നും. എന്നിവിടെ വന്നാലും ഒരന്യതാ ബോധം തോന്നില്ല. എങ്ങും പരിചിതമായ ഒരു സൗഹൃദ ഭാവം.
ജോലി കഴിഞ്ഞ്‌ വൈകുന്നേരം സുഹൃത്തുക്കള്‍ എല്ലാവരുമെത്തി. പഴയ താവളങ്ങളില്‍ ഒത്തുചേര്‍ന്നു. പഴയ ഓര്‍മ്മകള്‍ വീണ്ടും ഊതി കാച്ചി. പരദൂഷണം, പാരവെപ്പ്, പിന്നെ കുറെ സ്വപ്‌നങ്ങള്‍, പ്രതീക്ഷകള്‍. ഞാന്‍ വേണ്ടുവോളം ചാര്‍ജ്ജ് ചെയ്തുകഴിഞ്ഞു. ജീവിതത്തിന്റെ ആവേശം തന്നെ ഇത്തരം ബന്ധങ്ങളല്ലേ. പിന്നെ കുടുംബം, വിശ്വാസം എല്ലാം.
മൂന്നു സുന്ദരമായ ദിവസങ്ങളും കഴിഞ്ഞ്‌ ഞാനിന്ന് ബഹ്റൈനില്‍ എത്തി. ഇന്നലെ എന്നെ നോക്കി പരിഹസിച്ച കടലാസുകള്‍ ഇന്നെന്നെ നോക്കി ചിരിക്കുന്നു. ഒന്നൊന്നായി തീര്‍ത്തു ഞാനവയെ മൂലക്കിരുത്തി. ഇന്നലെ ഇവിടിരുന്നു കരഞ്ഞ ഒരു കുട്ടിയല്ല ഞാനിപ്പോള്‍. ഇപ്പോള്‍ സന്തോഷത്തിന്റെ സമയമാണ് ഞാനൊരു പാട്ട് കേള്‍ക്കാനിരുന്നു. ജഗ്ജിത് സിംഗിനെ മാധുര്യമുള്ള ഗസല്‍ നാദങ്ങള്‍ ഒരു കുളിര്‍മഴയായി എന്നിൽ പെയ്തിറങ്ങി....
തമന്ന ഫിര്‍ മ ചല്‍ ജായെ
അഗര്‍ തും മില്‍നേ ആ ജായെ
യെ മോസം ഹി ബദല്‍ ജായെ
അഗര്‍ തും മില്‍നേ ആ ജായെ

82 comments:

 1. എത്രയെത്ര സൗഹൃദങ്ങള്‍. ഇപ്പോള്‍ നിലനില്‍ക്കുന്നത്. വഴിയില്‍ മുറിഞ്ഞു പോയത്. ഇനി വരാനിരിക്കുന്നവ. ഈ പോസ്റ്റും ഞാന്‍ സമര്‍പ്പിക്കുന്നത് ഒരു പ്രിയ സുഹൃത്തിന്. ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ക്ക്‌ പുതിയൊരു താളം നല്‍കിയ ഒരു പ്രിയ സുഹൃത്തിന്.

  ReplyDelete
 2. ഒരു ഗാനം പോലെ സൌഹൃദത്തിന്റെ സുന്ദരമായ എഴുത്ത്‌ കാതിലും മനസിലും കുളിര് വിതച്ചു.
  ചിലപ്പോള്‍ ചില ദിവസങ്ങള്‍ അങ്ങിനെയാണ്.

  ReplyDelete
 3. ഇപ്പോൾ നല്ല മൂഡിലാണല്ലോ.സന്തേഷായി.

  ReplyDelete
 4. സംഗീതസാന്ദ്രമായ ഒരു സായാഹ്ന നേരം പോക്ക് പോലെ തോന്നിച്ച പോസ്റ്റ്‌. വികാരങ്ങളുടെ വേലിയിറക്കങ്ങള്‍ തന്മയീഭാവത്തോടെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. നിഗൂഡമായ എന്തൊക്കെയോ അടങ്ങിയിരിക്കുന്നതായും തോന്നി.

  ReplyDelete
 5. ചില ദിവസങ്ങള് അങ്ങനെ ആണ്..എനിക്ക് ചിലപ്പോള്‍ വെറുതെ ദേഷ്യം
  വരും.കാരണം എന്താണെന്നു എനിക്ക് പോലും മനസ്സിലാകാതെ..
  യ്യോ ഇവിടെ വന്നു പോയോ..ഇനി വരുമ്പോള്‍ എന്നെ വിളിക്കണം
  കേട്ടോ.‍ ബുലോകത്തെ സുഹൃത്തുക്കള്‍ എനിക്ക് കൂടുതല്‍ പ്രിയപ്പെട്ടവര്‍
  ആണ്..മനസ്സുകളെ മനസ്സിലാക്കാന്‍ അല്പം മനസ്സു ഉള്ളവര്‍ ആയതു കൊണ്ടാവും..
  സ്നേഹപൂര്‍വ്വം..

  ReplyDelete
 6. അത് ശരി..ഞങ്ങളെ ട്രയിനില്‍ കയറ്റി നിങ്ങള്‍ ഇങ്ങു ദുബായിക്ക് വന്നു????
  അതിനിപ്പം എന്തേ ഇത്ര സങ്കടപ്പെടാന്‍.. ഫൈസുനെ കണ്ടോ?

  ReplyDelete
 7. എന്തോ ഒരു നിഗൂഡത എനിക്കും തോന്നി... മോനെ മണ്‍സൂറെ നിന്നെ ഞമ്മള് പിടിച്ചോളാം...
  പിന്നെ നഷ്ടപ്പെട്ട സുഹൃത്ത് ബന്ധം നമ്മള്‍ക്ക് വിലമതിക്കാനാവാത്തതാണ്. അതിനു പകരം ഒന്നിനും കഴിയില്ല...ആ‍ വേദന ഞാനും അനുഭവിച്ചിട്ടുണ്ട്...
  എല്ലാം ഓര്‍മ്മകള്‍ മാത്രമായ്...
  ഏതോ നേര്‍ത്ത വിങ്ങലായി...
  എല്ലാം സ്നേഹബന്ധമായ്...
  പൂത്തുലയും നേരവും കാത്ത്...

  ഈ ബ്ലോഗിങ്ങിലൂടെ എന്‍റെ വിഷമങ്ങള്‍ സഹിക്കുവാന്‍ ഞാന്‍ പഠിച്ചു.... ഈ സുഹൃത്ത് വലയത്തില്‍ ഞാനിന്നു പുതിയൊരു മനുഷ്യനായി...

  ReplyDelete
 8. സൌഹൃദങ്ങള്‍ നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല ഭായ്..പിന്നെ കരച്ചില്‍ ഒരു കുഴപ്പമല്ല,മരുന്നാണ്.
  മനസ്സിന്റെ ഭാരം കണ്ണ് നീരായ് ഒലിചങ്ങു പോകും..പക്ഷെ കരയാനറിയണം :)

  ReplyDelete
 9. ചെറുവാടി ഇനി കരയണ്ട കേട്ടോ .. കരച്ചില്‍ വരുമ്പോ ഒഴാക്കനെ വിളിച്ചാ മതി

  ReplyDelete
 10. നേരനുഭവമാണെങ്കിലും
  ഒരു കഥ പോലെ വായിച്ചു പോയി,
  ജഗ്ജീത് സിങ്ങും, പണ്ഡിറ്റ്‌ ജസ് രാജും
  എനിക്കിഷ്ടപ്പെട്ട സംഗീതജ്ഞരാണ്.
  അഭിനന്ദനങ്ങള്‍
  സ്നേഹപൂര്‍വ്വം
  താബു.

  ReplyDelete
 11. അതെസൌഹൃദങ്ങള്‍ വിലപ്പെട്ടവ തന്നെ..നന്നായെഴുതി.

  എനിക്ക് ട്രെയിന്‍ ടിക്കറ്റെടുക്കാന്‍ മറന്നതിന്‍റെ സങ്കടം ഇപ്പോഴും മാറിയില്ലേ..
  സരല്ലന്നെ..ഞാനതപ്പഴെ മറന്നു..

  ReplyDelete
 12. ജഗജിത് സിഗിന്റെ ഒരു ഫാനാണ് ഞാനും
  അത്യാവശ്യം കലക്ഷനുമുന്ടു.
  അല്പം ടെന്‍ഷന്‍ കയറിയാല്‍ കേള്‍ക്കുവാന്‍ നല്ലത് ജഗജിത്സിങ്ങിന്റെ ഗസലുകലാനെന്നാണ് എന്റെ പക്ഷം..
  "അഗര്‍ ഹാം കഹെന്‍ ഓര്‍ വോ മുസ്കുരാതെ...

  ReplyDelete
 13. ഏത് ദു:ഖങ്ങളും അലിഞ്ഞില്ലാതാകും മിത്രങ്ങളുമായി ഇടപഴകിയാൽ എന്നത് ഒരു വാസ്തവമാണ് കേട്ടൊ... മൺസൂർ
  ഒപ്പം അതിമനോഹരമായി കുറിച്ചിട്ടിരിക്കുന്ന ഈ വരികളുടെ അഴക് ഒന്ന് വേറെ തന്നെ...!

  ReplyDelete
 14. ഒടുക്കം ചെറുവാടി ചിരിച്ചുതന്നെയിരുന്നു.
  ഇനിയും അതു തന്നെ സംഭവിക്കും.
  സൌഹ്ര്ദം കൂടെ നിന്നു ചിരിപ്പിക്കും.

  ReplyDelete
 15. ചില സമയങ്ങളില്‍ ഒന്നും ശരിയാകാതെ വരുമ്പോള്‍ കുറേ നേരം കണ്ണടച്ച് പാട്ടുകള്‍ കേട്ട് ഇരിക്കാറുണ്ട് മിക്കവാറും അത് കഴിയുമ്പോള്‍ മൂടോഫ്ഫു മാറും

  ReplyDelete
 16. ടെന്‍ഷന്‍ കയറുമ്പോള്‍ കേള്‍ക്കുന്ന മനോഹരമായ ഗസല്‍ പോലെ ഞാന്‍ ചെറുവാടിയുടെ ഈ മനോഹരമായ വാക്കുകള്‍ ആസ്വദിച്ചു . ഞാനും വെറുതെ കരയുന്ന ,വെറുതെ ചിരിക്കുന്ന ,ഒറ്റയ്ക്ക് സംസാരിക്കുന്ന ഒരു വിചിത്ര ജീവിയാണ് ..ഗുലാം അലിയും, മെഹ്ദി ഹസനും ആണ് ഗസല്‍ കൂട്ടുകാര്‍ ..
  അല്ലെങ്കില്‍ നാട്ടില്‍ ഗസല്‍ പാട്ടുകളുമായി ഊര് ചുറ്റുന്ന കൂട്ടുകാരന്‍ റഫിക് അഹമ്മദിനെ വിളിച്ചു അവനെ ക്കൊണ്ട് രണ്ടു വരി പാടിക്കും ...അങ്ങനെയാണ് നമ്മള്‍ ക്ക് ചില ദിനങ്ങള്‍ എന്റെ കൂട്ടുകാരാ

  ReplyDelete
 17. എല്ലാം തുറന്ന് പറയാനൊരു സുഹൃത്ത്. ആ സുഹൃത്തിന്റെ സാമിപ്യം മനസിലെ സങ്കീര്‍ണ്ണതകള്‍ക്ക് ഒരു ആശ്വാസമായി തീരുമ്പോള്‍ ആ സുഖം, സാന്ത്വനം,
  ഒരു കുളിര്‍ കാറ്റിന്റെ തന്നെ തലോടലായി
  നമുക്ക് അനുഭവപ്പെടാം...

  ReplyDelete
 18. "ടേബിളിൽ കൂട്ടിയിട്ടിരിക്കുന്ന ഫയലുകളും കടലാസുകളും എന്നെ നോക്കി കൊഞ്ഞനം കുത്തുന്നതു പോലെ എനിക്കു തോന്നി"(എനിക്കും).ആശംസകള്‍

  ReplyDelete
 19. ചെറുവാടിയുടെ മനസ്സിലുള്ളതെല്ലാം എനിക്ക് അനുഭവേദ്യമായ പോലെ..
  എല്ലാ വികാര വിചാരങ്ങളും എഴുത്തിലേക്ക് പകര്‍ത്തിയ ഈ പോസ്റ്റ് വളരെ നന്നായി ഇഷ്ടപ്പെട്ടു..

  ReplyDelete
 20. ചെറുവാടീ............

  ReplyDelete
 21. മാഷേ,
  ഇനീം ഇങ്ങനെ സങ്കടം വരുമോള്‍ ആദ്യം ചെയേണ്ടത് തട്ടകം തുറന്നു വായിക്കുക.
  ഞാന്‍ ചുമ്മാ പറഞ്ഞതല്ല. നല്ല സുഹൃദങ്ങള്‍ ഇപ്പോഴും ഒരാശ്വാസം ആകും അത് കൊണ്ട് പറഞ്ഞതാ.

  ReplyDelete
 22. സൌഹൃദം എന്നത് അനിർവചനീയമായ് ഒരു അനുഭൂതിയാണ്. നമ്മുടെ വിഷമങ്ങൾ സന്തോഷനിമിഷങ്ങൾ എല്ലാം പങ്കു വെക്കാൻ സുഹൃത്തല്ലെ നല്ലത്..ഈ പോസ്റ്റ് വായിച്ചപ്പോൾ. സംഗീതത്തിന്റെയും സൌഹൃദത്തിന്റെയും കുളിർതെന്നൽ മനസിന്റെ ഓരങ്ങളിൽ സുഗന്ധവാഹിനിയായി ഒഴികിയെത്തിയ പ്രതീതി..മനസിന്റെ നോവുകൾ മായ്ക്കാൻ ഒരു സുഹൃത്തിനെ കൊണ്ട് സാധിക്കും പോലെ, ഏതെങ്കിലും സൌഹൃദം നമ്മിൽ നിന്നും അടർന്നു പോയാൽ ആ വേർപാട് ഒരു നോവായി എന്നും നമ്മിലുണ്ടാകും ഒരിക്കലും മായാത്ത ഓർമ്മയായി...കരയുവാൻ തോന്നിയാൽ കരയുക ... ദുഖത്തിൻ കാർമേഘം കണ്ണീരായ് പെയ്തൊഴുകിയാൽ മനസ് തെളിഞ്ഞ ആകാശം പോലെ പ്രസന്നമായിരിക്കും .റിയാസ് പറഞ്ഞ പോലെ സൌഹൃദം എന്നും കുളിർകാറ്റിന്റെ തലോടലായി മാറിടട്ടെ.. ആശംസകൾ...

  ReplyDelete
 23. മൂഡ് ഉള്ളതുകൊണ്ട് ഇടയ്ക്കിടെ ഓഫും വരാറുണ്ട്. അപ്പോഴെല്ലാം എന്‍റെയൊരു നല്ല സുഹൃത്തിന്‍റെയടുത്ത് പോയി ഇഷ്ടമുള്ള വിഷയത്തെകുറിച്ച് കുറെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പോയ മൂഡ് തിരികെ വരുന്നതറിയാം. നല്ല സൌഹൃദങ്ങള്‍ ഔഷധം തന്നെയാണ്.

  ReplyDelete
 24. മനസ്സിന്റെ വിങ്ങല്‍ മാറാന്‍ പ്രിയസുഹൃത്തുക്കളോട് മനസ്സുതുറന്നൊന്നു സംസാരിക്കുന്നത് വളരെ ആശ്വാസമേകുമെന്നത് എന്റെ അനുഭവം കൂടിയാണ്.

  ReplyDelete
 25. താങ്കളുടെ ഈ പോസ്റ്റ്‌ അതീവ ഹൃദ്യമായി തോന്നി. നാം തമ്മില്‍ പലതിലും സാമ്യമുള്ളത് പോലെ!
  മനസന്ഘര്‍ഷം ഉണ്ടാകുമ്പോള്‍ ഉമ്മയെ വിളിക്കുന്നത്‌ , ജഗജിത് സിംഗിന്റെ പാട്ടുകള്‍ ശ്രവിക്കുന്നത് ...
  സംഗീത സാന്ദ്രം പോലെയുള്ള എഴുത്ത് ..
  ഭാവുകങ്ങള്‍ ..

  ReplyDelete
 26. നന്നായിരിക്കുന്നു ..
  ആശംസകൾ...

  ReplyDelete
 27. സംഗീതം പോലും ആസ്വദിക്കാനാവാത്ത മാനസികാവസ്ഥ (എത്ര വട്ടം എനിക്കതുണ്ടായിരിക്കുന്നു!), റീചാർജ്ജ് ചെയ്ത് ഉത്സാഹഭരിതനാകൽ, ഉമ്മ അഭയവും കണ്ണീരുമാകുന്നത്, കൂട്ടുകാരുടെ സാമിപ്യത്തിന്റെ അനന്ത സാന്ത്വനം- എനിക്ക് മനസ്സ് അടുത്തു നിൽക്കും പോലെ തോന്നി, പോസ്റ്റിലിതു പോലെ മനസ്സു നിറയണം!

  ReplyDelete
 28. ശരിയാണ്..ചിലപ്പോള്‍ നമ്മള്‍ അത്തരമൊരവസ്ഥയില്‍ എത്തിപ്പെടാറുണ്ട്.
  സംഗീതം നിറഞ്ഞ..സന്മനസ്സുള്ള ഹൃദയമുള്ളവരാണ് എളുപ്പം emotional ആവുക.ഇക്കാലത്ത് അതൊരു rare quality ആണെന്നാണ്‌ എന്‍റെ അഭിപ്രായം.
  ഗസലുകള്‍ ഞാനും ഇഷ്ട്ടപ്പെടുന്നു.ഗുലാം അലിയുടെ "ചുപ്കെ ചുപ്കെ ..."ആയിരം തവണ കേട്ടാലും കൊതി തീരില്ല.

  ReplyDelete
 29. ഉമ്മയെ ഫോണില്‍ വിളിച്ചാല്‍ കിട്ട്ടുന്ന സമാധാനം ആശ്വാസം റിലാക്സ് ലോകത്ത് വേറെ ആരെ വിളിച്ചലാണ് മനൂ കിട്ടുക -നന്നായിട്ടുണ്ട് നല്ലവഴി വേറെയും ഉണ്ട് -മമ്മിയോടു നിന്നെ ഓര്‍ക്കുമ്പോഴൊക്കെ ഒരു മിസ്‌ കാള്‍ അടിക്കാന്‍ പറയുക അത് ഒന്ന് ടെസ്റ്റ്‌ ചെയ്യൂ -പിന്നെ കരച്ചില്‍ വരില്ല

  ReplyDelete
 30. അപ്പോ ദുബായില്‍ പോയി റിഫ്രെഷ് ചെയ്യാന്‍ പോയി അല്ലേ...അതാ ഞാന്‍ വെള്ളിയാഴ്ച ബഹ്റെയിനില്‍ വന്നപ്പോ ചെറുവാടിയെ കാണാഞ്ഞത്...
  അതൊക്കെ പോട്ടെ...ആ സുഹൃത്ത് ആരാണെന്ന് പറഞ്ഞില്ല....അതോ "സുഹൃത്തി" ആണോ....

  ReplyDelete
 31. പോസ്റ്റ് നന്നായി മാഷേ... ഇനി ഞാനുമൊരു ഗസല്‍ കേള്‍ക്കട്ടെ :)

  ReplyDelete
 32. ചെറുവാടീ...ഡാ... എന്താടാ ഇത്... നീ ഇത്ര മനസ്സുറപ്പില്ലാത്തവനാണോ...... എന്തോരു കരച്ചിലാ ഇത് ....... നീ എന്നെയും കൂടി കരയിപ്പിക്കല്ലെ........

  വല്ലാത്ത ഒരു എഴുത്ത് .... ( എനിക്ക് തോന്നുന്നു സങ്കടം വരുമ്പോള്‍ അത് ഒരു പോസ്റ്റാക്കിയാല്‍ മനസ്സില്‍ കുറേ സമാധാനം ഉണ്ടാവും എന്ന്..ഇതൊന്നു പരീക്ഷിക്കാവുന്നത് തന്നെ.)

  ReplyDelete
 33. ഒരു വീണ്ടെടുപ്പിനെക്കുറിച്ചു ഭംഗിയായി പറഞ്ഞു.

  ReplyDelete
 34. താങ്കൾ അപ്പോൾ കേൾക്കേണ്ടിയിരുന്നത് ഗുലാം അലിയുടെ’എ ദിൽ പാഗൽ ദിൽ മെര ആവാസ് ധ’ എന്ന് തുറ്റങ്ങുന്ന ഗസൽ ആയിരുന്നു.

  ReplyDelete
 35. തോന്നിയത് നേരെ പറയട്ടെ. വായിക്കുമ്പോള്‍ എന്തൊക്കെയോ അനഭൂതികള്‍ മനസ്സിലേക്ക് ഓടി എത്തി. വായിച്ചു കഴിഞ്ഞപ്പോള്‍ തോന്നി ഇതില്‍ കാര്യമായി ഒന്നും ഇല്ലല്ലോ എന്ന്. athaanu chaeruvaadi എന്ന എഴുത്തുകാരന്റെ വിരല്‍ തുമ്പിലെ മായാജാലം എന്ന് തോന്നുന്നു.

  ReplyDelete
 36. നാട്ടിലുള്ള കുടുംബത്തെ ഒരു പാട് മിസ്സ് ചെയ്യുന്നുവല്ലേ?എന്തായാലും സന്തോഷത്തോടെ തിരിച്ചെത്തിയല്ലോ.

  ReplyDelete
 37. ചെറുവാടീ.. ചിരിവാടാതിരിക്കട്ടെ...

  ReplyDelete
 38. ചില ദിവസങ്ങള്‍ അങ്ങനെയാണ് ,ചില പോസ്റ്റുകളെ പോലെ ..എല്ലാം നന്നാകണം എന്നില്ല ..ചിലത് വളരെ നന്നായിരിക്കും ,ചിലത് കൊള്ളാം ,മറ്റു ചിലത് ആണെങ്കില്‍ തീരെ പോക്കും അങ്ങനെ കണ്ടാല്‍ മതി അല്ലെ?മൂട് ഓഫ്‌ ആകുമ്പോള്‍ ഒരു നല്ല പോസ്റ്റ് വായിക്കുന്നതും ഒരു നല്ല സുഹുര്‍ത്തിന്റെ ഫലം ചെയ്യും എന്തെ ചെറുവാടീ ?..
  --

  ReplyDelete
 39. സൌഹൃദം ഒരനുഗ്രഹമാണ്....നന്നായിട്ടുണ്ട് ഏട്ടാ...അവതരണം...

  ReplyDelete
 40. ഞാന്‍ കരഞ്ഞു അല്ലെങ്കില്‍ എനിക്ക് കരയാന്‍ തോന്നുന്നു എന്നു പറയാന്‍ തന്നെ പലര്‍ക്കും മടിയാണ്‌. അതുകൊണ്ടു തന്നെ ചെറുവാടിയുടെ പോസ്റ്റ് എനിക്ക് ഒരുപാടിഷ്ടപ്പെട്ടു.

  "തേരേലിയേ ഹം ഹി ജിയേ ഹോതോം കോ സിയേ" എന്നയീ പാട്ടുണ്ടല്ലോ അതു മൂഡോഫായിരിക്കുമ്പോള്‍ കേള്‍ക്കരുത്, കൂടുതല്‍ മൂഡോഫാകും.

  നമ്മുടെ ജീവിതം സമ്പന്നമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്‌ നല്ല സൗഹൃദങ്ങള്‍. ജീവിതത്തിലെ പ്രതിസന്ധികളില്‍ നമുക്ക് താങ്ങും തണലുമേല്‍കാനും, ആശയങ്ങള്‍ പങ്കിടാനും, നമ്മുടെ മനസ്സ് കാണാനും കഴിയുന്ന സുഹൃത്തുക്കള്‍. അങ്ങിനെയുള്ള സൗഹൃദങ്ങള്‍ ജീവിതത്തെ കൂടുതല്‍ അര്‍‌ത്ഥപൂര്‍‌ണ്ണമാക്കുന്നു.

  ReplyDelete
 41. ഹൃദയം തുടിക്കുന്ന കുറിപ്പ്!

  ReplyDelete
 42. ചെറുവാടി,

  വായിക്കാന്‍ രസമുള്ള എഴുത്ത്.. ഇനി മൂഡ്‌ ഓഫ്‌ ആകുമ്പോള്‍ എനിക്കിതെടുത്തു വായിക്കാലോ.. . പിന്നെ ദുബായിയില്‍ പോയി വന്നാല്‍ മൂഡ്‌ തിരിച്ചു കിട്ടുമല്ലേ.......

  ReplyDelete
 43. ഞാനിപ്പോ നല്ല മൂഡിലാ!.ഇനി മൂഡോഫാക്കാന്‍ നോക്കണ്ട!. വെറുതെ പറഞ്ഞതാ കെട്ടോ.പോസ്റ്റിടാനുള്ള ഓരോ വഴികള്‍,നന്നായിട്ടുണ്ട്.

  ReplyDelete
 44. ഉമ്മയുടെ കാര്യങ്ങള്‍ പറഞ്ഞപ്പൊ നിയ്ക്കും കരച്ചില്‍ വന്നൂ...കുറച്ച് ദിവസങ്ങളായി ഞാനും ഇതേ അവസ്തയിലാ , ആ സ്വരം കേട്ടെങ്കിലെ ന്റ്റെ ദിവസം തുടങ്ങൂന്നായിരിയ്ക്കുണൂ..

  വിജനമായ ചരൽ വഴികളിലൂടെ സഞ്ചരിച്ച് അവസാനം എത്തിപ്പെട്ടല്ലോ വേണ്ടപ്പെട്ടവരുടെ അടുക്കല്‍, എല്ലാം മറക്കാന്‍..എപ്പോഴും സാധ്യാവട്ടെന്ന് പ്രാര്‍ഥിയ്ക്കുന്നൂ..

  ReplyDelete
 45. റാംജീ,
  അതെ, ചില ദിവസങ്ങള്‍ നമ്മുടെ പിടിയില്‍ കിട്ടില്ല. നന്ദിയുണ്ട്. നല്ല വാക്കുകള്‍ക്ക്
  ഹൈന,
  ഇപ്പോള്‍ നല്ല മൂഡിലാണ്. പാട്ടും കേള്‍ക്കുന്നു.
  ഷുക്കൂര്‍,
  സന്തോഷം ചങ്ങാതീ. ഈ കുര്‍പ്പുകളെ ഇഷ്ടായതിനു. നിഗൂഡത ഒന്നൂല്ല്യ ട്ടോ .
  എന്റെ ലോകം,
  സന്തോഷം ഭായ്. തീര്‍ച്ചയായും വിളിക്കും. പുതിയ സൌഹൃദത്തില്‍ സന്തോഷം.
  ജാസ്മികുട്ടി.
  അത് വഴി ഒന്ന് കറങ്ങി വന്നു. ഇപ്പോള്‍ സങ്കടം മാറി
  ജിഷാദ്,
  ശരിയാണ്. ബ്ലോഗിങ്ങ് തുടങ്ങിയ ശേഷം കുറെ പുതിയ സുഹൃത്തുക്കള്‍ വന്നു. നല്ല ബന്ധങ്ങള്‍.
  ജുനൈത്,
  പറഞ്ഞത് ശരിയാണ്. കരച്ചില്‍ ഒരു ഔഷധം തന്നെ. നല്ല ഫ്രണ്ട്സും.
  ഒഴാക്കാന്‍.
  അതാ എന്റെയും തീരുമാനം.
  തബാറക്ക് രഹ്മാന്‍ ,
  നന്ദി സുഹൃത്തേ. ഇഷ്ടപ്പെട്ടതിന്. പിന്നെ വരവിനും.
  എക്സ് പ്രാവാസിനി.
  സൌഹൃദം തന്നെയാണ് എന്നും വിലപ്പെട്ടത്‌. നന്ദി വരവിനും വായനക്കും.
  പുലരി.
  എനിക്കും ജഗജിത് സിംഗ് കഴിഞ്ഞേ വേറെ ഗസലുള്ളൂ

  ReplyDelete
 46. മുരളീ മുകുന്ദന്‍ ബിലാത്തിപട്ടണം.
  ഈ അഭിപ്രായം സന്തോഷം നല്‍കി സുഹൃത്തേ. നല്ല സുഹൃത്തുക്കള്‍ സമ്പത്ത് തന്നെയാണ്. നന്ദി.
  പുഷ്പംഗാദ്‌,
  അതെ ഇപ്പോള്‍ ചിരി തന്നെയാണ്. നന്ദി.
  രഞ്ജിത്ത്.
  എനിക്ക് മൂഡ്‌ വന്നാലേ പാട്ടും കേള്‍ക്കാന്‍ ഇഷ്ടമുള്ളൂ.
  രമേശ്‌ അരൂര്‍,
  നന്ദി. ഈ നല്ല വാക്കുകള്‍ക്ക്. മെഹ്ദി ഹസ്സനെ ഞാനും ഇഷ്ടപ്പെടുന്നു. ഗസലുകള്‍ കേള്‍ക്കുന്നത് എന്ത് ആശ്വാസം ആണല്ലേ.
  റിയാസ് മിഴിനീര്‍തുള്ളി.
  അത്തരം സുഹൃത്തുക്കളുടെ സാന്നിധ്യം വളരെ ഉപകാരപ്പെടാറുണ്ട്. നന്ദി
  റഫീക്ക് പൊന്നാനി,
  അതിനിടക്ക് എനിക്കൊരു പാര വെച്ച് അല്ലെ. നീ എങ്ങിനെ ഇവിടെ എത്തി?
  മുനീര്‍ എന്‍ പി
  സന്തോഷം മുനീര്‍. ഇത് ഇഷ്ടപ്പെട്ടതിന്.
  ഫൈസു.
  ഞാനിവിടെ തന്നെയുണ്ട്‌.
  ടോംസ്.
  തട്ടകം എന്റേത് കൂടിയല്ലേ . ഞാനവിടെ ഉണ്ടാവും.

  ReplyDelete
 47. എന്റെ ശബ്ദത്തിലെ മാറ്റം ഉമ്മാക്ക് പെട്ടെന്ന് പിടികിട്ടും
  ummamaarkke athinu kazhiyooooooo..
  nannayi

  ReplyDelete
 48. ഈ ചെറുവാടി ഒരു തോട്ടവടിയാണല്ലേ...ഏതായാലും സന്തോഷം തിരിച്ചു കിട്ടിയല്ലോ... ഒക്കെ ശരിയാവും....കഴിഞ്ഞ ദിവസം ചെറുപ്പത്തിലെ എന്‍റെ ദുഃഖങ്ങള്‍ പറഞ്ഞു ഭാര്യയോട്‌ സങ്കടപ്പെട്ടത് ഓര്‍ക്കുന്നു...പഴയ ദുഃഖങ്ങള്‍ താലോലിക്കാന്‍ എനിക്കിഷ്ട്ടമാണ്....
  ഇപ്പോ ഞാന്‍ എന്നോ കേട്ട് മറന്ന ജഗജ്തിന്റെ ആ മനോഹര ഗസല്‍ വരി പാടാം...
  ......സോനേ തോ..സോനേ തോ...

  ReplyDelete
 49. എത്തിപ്പോയ് എത്തി....
  അയ്യോ സങ്കടപ്പെട്ടിരിക്കുവാണോ മന്സൂര്‍ക്കാ.
  ഹാപ്പ്യാവൂ. വളരെ ശരിയാണ്‌ട്ടോ ചില ദിവസങ്ങള്‍ ആകെ ഓഫ്‌ ആവും.
  (ഇന്നച്ചന്‍ പറഞ്ഞിട്ടുള്ളത് അങ്ങനെ ആവുമ്പോ രണ്ടു പപ്പടം എടുത്തു കാച്ചിയാല്‍ മതി എന്നാ..).

  ഹാപ്പി ആയി, യാത്രാ വിവരണങ്ങള്‍ പോരട്ടെ.

  ReplyDelete
 50. ജീവിതം ഒരു കടല്‍
  അലയടങ്ങിയിട്ടു തോണിയിറക്കാനാവില്ല
  റീ-ചാര്‍ജു ചെയ്ത് അലകളെ കീറിമുറിക്കുക തന്നെ വഴി!!

  ReplyDelete
 51. മന്സൂരിന്റെ കൂടെ ഞാനും പോയി ദുഫായില്. പലവട്ടം ദുഫായില്‍ പൊയിട്ടും ശ്വാസം മുട്ടുന്ന കുരെ തെരുവുകളും ആരെയും കാണാനോ സ്നേഹ സംഭാഷണങ്ങള്‍ നടത്താനോ ഒഴിവില്ലാത്ത കുറെ നാട്ടുകാരെയും അല്ലാതെ ഞാന്‍ അവിടെ മറ്റൊന്നും കണ്ടിരുന്നില്ല. മന്‍സൂറിന്റെ കൂടെ പോയപ്പോ ഇതെല്ലാം അവിടെയും ഉണ്ടെന്നു അനുഭവിച്ചറിഞ്ഞു. വ്യത്യസ്തമായ ഒരു യാത്രാനുഭവം തന്നതിന് ഒരു പാട് നന്ദി....

  ReplyDelete
 52. കണ്ണീരിനു നല്ല ഹീലിങ്ങ് പവറുണ്ട് ചെറുവാടീ,ആരും കാണാതെ,ആരെം അറീക്കാതെ ഒരു കരച്ചില്‍.

  ReplyDelete
 53. ചില സമയങ്ങളിൽ എന്തിനുവേണ്ടിയാണെന്നു പോലും മനസ്സിലാവാതെ മനസ്സങ്ങിനെ മൂടിക്കെട്ടാറുണ്ട്.

  എന്തായാലും വീണ്ടും ഉഷാറായല്ലോ, നന്നായി.

  ReplyDelete
 54. Suhaani raaat alla baat aaa chukki... naa janee aise aise hi jaengee

  allapinnee... nalla flow... nalla lines... anubhavam aanengilum.. super lekhanam..

  ReplyDelete
 55. ഉമ്മു അമ്മാര്‍,
  നന്ദി. പോസ്റ്റ്‌ ഇഷ്ടപ്പെട്ടതിനും വിശദമായ അഭിപ്രായത്തിനും. സൌഹൃദങ്ങളുടെ മൂല്യം ഞാന്‍ മനസ്സിലാക്കുന്നു.
  അലി,
  അതെ അലി, സൌഹൃദങ്ങള്‍ ഔഷധം തന്നെയാണ്. നന്ദി.
  സ്വപ്ന സഖി,
  ഞാനും യോജിക്കുന്നു. എല്ലാവരുടെയും അനുഭവവും അതാകും. നന്ദി.
  ഇസ്മായില്‍ കുറുമ്പടി,
  നന്ദി ഇസ്മായില്‍ പോസ്റ്റ്‌ ഇഷ്ടായതിനു. നല്ല വാക്കുകള്‍ക്ക്.
  വീ കെ
  നന്ദി, വരവിനും വായനക്കും
  ജോഷി പുലിക്കൂട്ടില്‍,
  നന്ദി സുഹൃത്തേ. ഇവിടെ വന്നതിന്‌, വായനക്ക്, പിന്നെ പോസ്റ്റ്‌ ഇഷ്ടപ്പെട്ടതിന്.
  ശ്രീനാഥന്‍ ,
  ഒത്തിരി സന്തോഷം. ഈ നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും.
  മേയ് ഫ്ലവര്‍,
  ഇവിടെ വന്നവരെലാം പറയുന്നു ഗസല്‍ ഇഷ്ടാണ് എന്ന്. ആസ്വദിക്കുക. നന്ദി.
  അജി,
  അതേടാ ഈ. നമ്മളുടെ മനസ്സ് ഒന്നാണ്.
  ചാണ്ടികുഞ്ഞ്‌,
  ഇവിടെ ബഹ്‌റൈന്‍ വന്നായിരുന്നോ. പറഞ്ഞപോലെ വല്ലതും....? ഏയ്‌. ഇവിടെ നാടന്‍ പടയപ്പയോന്നും കിട്ടില്ല.

  ReplyDelete
 56. @ നൌഷു,
  നന്ദി. വീണ്ടും കണ്ടതില്‍ സന്തോഷം.
  @ ശ്രീ,
  നന്ദി ശ്രീ , ഗസല്‍ ഉച്ചത്തില്‍ വെച്ചോളൂ ..ഞാനും കേള്‍ക്കട്ടെ.
  @ ഹംസ,
  എന്ത് ചെയ്യാനാ ഇക്കാ, പക്ഷെ ഇപ്പോള്‍ ഓക്കേ ആണ് ട്ടോ . നന്ദി . നിങ്ങള്‍ എന്ത് കരുതിയാലും എഴുത്. അത് നന്നാവും.
  @ മുകില്‍,
  നന്ദി മുകില്‍, വായനക്കും വരവിനും.
  @ യൂസഫ്പ ,
  ഗുലാം അലിയെ ഞാനും ഇഷ്ടപ്പെടുന്നു. നന്ദി .
  @ അക്ബര്‍,
  നന്ദി അക്ബര്‍ക്ക. നല്ല വാക്കുകള്‍ക്ക്. നിങ്ങളൊക്കെ നല്ലത് പറയുമ്പോള്‍ സന്തോഷം തോന്നുന്നു.
  @ ജ്യോ.
  നന്ദി. ഉമ്മയെ മിസ്സ്‌ ചെയ്യുന്നു. അതൊരിടവേളക്കായാലും
  @ കാര്‍ന്നോര്‍.
  നന്ദി. സന്തോഷം
  @ ആചാര്യന്‍,
  അതെ ആചാര്യന്‍. പരിപൂര്‍ണ്ണമായും യോജിക്കുന്നു. നന്ദി.
  @ ശ്രീദേവി ,
  നന്ദിയുണ്ട്. വായനക്കും സന്ദര്‍ശനത്തിനും ഇഷ്ടപ്പെട്ടതിനും

  ReplyDelete
 57. എന്തൊ വായിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്കും വന്നു സങ്കടം.........

  ReplyDelete
 58. വല്ലഭനു പുല്ലും ആയുധം

  ReplyDelete
 59. സത്യം, ചില ദിവസങ്ങള്‍ അങ്ങനെയാണ്...
  എനിക്ക് സാധാരണ ദേഷ്യമാണ് വരാറ്...

  ReplyDelete
 60. എനിക്ക് വയ്യ, ചില ദിവസ്സങ്ങളില്‍ ഞാനും ഇത് പോലെയാണ് , ഇഷ്ടമുള്ള song പോലും അപ്പോള്‍ irritation ആയി തോന്നും ,.. വെറുതെ ഞാന്‍ ചൂടാവലും ഉണ്ട് ...friends ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കാന്‍ തോന്നലില്ല അപ്പോള്‍

  ഇടയ്ക്കു ചില mood full depression ആയിരിക്കും ,അങ്ങനെയുള്ള സാഹചര്യത്തില്‍ ചിലപ്പോള്‍ ഡയറി എടുത്തു എന്തെങ്കിലും എഴുതാന്‍ തോന്നും ,, ,, അല്ലെങ്കില്‍ ഒരിടത്ത് അടങ്ങി ഇരിക്കാന്‍

  ReplyDelete
 61. ശരിക്കും ഉള്ളില്‍ തട്ടുന്ന അവതരണം. പടച്ചോന്റെ അനുഗ്രഹത്തെപ്പറ്റി ഓര്‍ത്തു കരയുന്നവര്‍ എത്ര ഭാഗ്യവാന്മാര്‍!

  ReplyDelete
 62. @ വായാടി,
  നന്ദി വായാടി പോസ്റ്റ്‌ ഇഷ്ടായത്തിനു. മൂഡ്‌ ഓഫ്‌ ആകുമ്പോള്‍ ഞാന്‍ ഒരു പാട്ടും കേള്‍ക്കില്ല. പാട്ട് കേട്ട് മൂഡ്‌ ഓഫ് ആകുകയും ഇല്ല. സൗഹൃദങ്ങള്‍ ജീവിതത്തെ കൂടുതല്‍ അര്‍‌ത്ഥപൂര്‍‌ണ്ണമാക്കുന്നു എന്നത് വളരെ ശരി.
  @ ജയന്‍ ഏവൂര്‍ ,
  നന്ദി ഡോക്ടര്‍, വായനക്കും നല്ല വാക്കുകള്‍ക്കും .
  @ ഇളയോടന്‍ ,
  നന്ദി , സന്തോഷം, ദുബായില്‍ പോയാല്‍ മൂഡ്‌ ഓഫ്‌ മാറും എന്ന് ഉദ്ദേശിച്ചത് അവിടത്തെ സുഹൃത്തുക്കളെ പറ്റിയാണ്.
  @ മുഹമ്മദ്‌ കുട്ടി.
  ഇക്കാ, നന്ദി ഈ വഴി കണ്ടതില്‍. ചെറുതായൊന്നു ആക്കിയതും ഇഷ്ടായി. പക്ഷെ ഇതൊരു നിലനില്‍പ്പിന്റെ പോസ്റ്റ്‌ അല്ല ഇക്ക.
  @ വര്‍ഷിണി,
  നന്ദി വര്‍ഷിണി, വരവിനു, വായനക്ക്, അഭിപ്രായത്തിനു പിന്നെ ഫോളോ ചെയ്തതിന്.
  @ മിസരിയ നിസാര്‍,
  നന്ദി നിസാര്‍. സന്തോഷം ഈ വഴി വന്നതിലും അഭിപ്രായത്തിനും.
  @ സലിം ഈ പി
  തൊട്ടാവാടി ഒന്നും അല്ല സലിം ഭായ്. ചില സമയം ചില മൂഡ്‌. പാടും ഇഷ്ടായി. നന്ദി.
  @ ഹാപ്പി ബാച്ചിലേഴ്സ് ,
  വന്നോ. എങ്ങിനുണ്ടായിരുന്നു യാത്രയൊക്കെ. പറഞ്ഞ പോലെ മോക്ഷം ലഭിച്ചോ? വന്ന ഉടനെ ഇവിടെ വന്നതിലും ഒത്തിരി സന്തോഷം ട്ടോ സുഹൃത്തുക്കളെ.
  @ എം. ടി മനാഫ്.
  സന്തോഷം മനാഫ് ഭായ്. ഇനിയും വരുമല്ലോ.

  ReplyDelete
 63. @ ഷക്കീബ് കൊളക്കാടന്‍,
  നന്ദി ഷക്കീബ്ക്ക, പോസ്റ്റ്‌ ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം.
  @ മുല്ല,
  ചിലപ്പോള്‍ അങ്ങിനെയാ മുല്ലേ. ഒന്ന് കരഞ്ഞാല്‍ കുറെ ആശ്വാസം. അല്ലെ..?
  @ എഴുത്തുകാരി,
  നന്ദി. സന്തോഷം. ഇപ്പോള്‍ നല്ല ഉഷാറിലാണ്. നിങ്ങളോക്കെയില്ലേ കൂടെ.
  @ വിഷ്ണു,
  നീ പാട്ടും പാടി തുടങ്ങിയോ..? നല്ല വാക്കിനു നന്ദി പ്രിയ ചങ്ങായീ.
  @ പ്രയാണ്‍,
  സങ്കടം വന്നത് മനസ്സ് ശുദ്ധമായത് കൊണ്ടാണ് പ്രയാണ്‍ . ഇപ്പോള്‍ നമ്മള്‍ നല്ല മൂഡിലാ. അല്ലെ..?
  @ അബ്ദുല്‍ ഖാദിര്‍ കൊടുങ്ങല്ലൂര്‍,
  നന്ദി ഖാദിര്‍ ഭായ്. വായനക്കും അഭിപ്രായത്തിനും.
  @ സിബു നൂറനാട്.
  അതെ, ദേഷ്യവും എനിക്ക് വരുന്നതാണ്. പക്ഷെ ആരോഗ്യം ഓര്‍ത്തു സഹിക്കും. വിവാഹ ആശംസകള്‍ അവിടെ പറഞ്ഞിട്ടുണ്ട്.
  @ അനീസ,
  നന്ദി അനീസ. വായനക്കും അഭിപ്രായത്തിനും. ഓരോരുത്തരും പ്രത്യേക മൂഡ്‌ ഉള്ളവര്‍. പ്രഹികരണവും വിത്യസ്തം.
  @ കണ്ണൂരാന്‍ ,
  നന്ദി സുഹൃത്തേ, വരവിനും വായനക്കും. ഇഷ്ടപ്പെട്ടതിനും

  ReplyDelete
 64. ചെറുവാടിയുടെ പോസ്റ്റ് എനിക്ക് ഒരുപാടിഷ്ടപ്പെട്ടു. ആശംസകൾ...

  ReplyDelete
 65. Powerful writing. really amazing and worth to read.
  Congratz

  ReplyDelete
 66. നൊസ്റ്റാൾജിയ............................

  ReplyDelete
 67. ikka oru pravasiyudea vedana pala koottukaarum palappozhum pankuvachiTTundu. thikachum anoupachaarikamaaya rachanaariithi enne akarshichchu.

  ReplyDelete
 68. things dont get better by worrying about them.
  love your job as your sexy lover and enjoy each and every moment.

  warm wishes.....

  ReplyDelete
 69. എന്നെയും സുഹൃത്തായി പരിഗണിക്കാന്‍ അപേക്ഷ.

  ReplyDelete
 70. തമന്ന ഫിര്‍ മ ചല്‍ ജായെ
  അഗര്‍ തും മില്‍നേ ആ ജായെ
  യെ മോസം ഹി ബദല്‍ ജായെ
  അഗര്‍ തും മില്‍നേ ആ ജായെ

  ഇഷ്ടഗാനം ഞാനും ആസ്വദിച്ചു ചെറുവാടി.

  ReplyDelete
 71. @ ജമാല്‍ ,
  നന്ദി , സന്തോഷം ജമാല്‍ ഭായ്.
  @ പാവം ഞാന്‍ ,
  എഴുതിയത് ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു. സന്തോഷം.
  @ മിജുല്‍
  ഇങ്ങിനെയൊന്നും പറഞ്ഞു പേടിപ്പിക്കല്ലേ മിജുലേ. നന്ദി
  @ സജീഷ് കുറുവത്ത്
  നന്ദി സജീഷ് ഭായ്,വായനക്ക് ,സന്ദര്‍ശനത്തിനു
  @ അജിത്‌.
  സന്തോഷം അജിത്‌. നല്ല വാക്കിനും ഫോളോ ചെയ്തതിനും
  @ ഫോര്‍ ദി പ്യൂപ്പിള്‍
  നന്ദി . വായനക്ക് വരവിനു. വീണ്ടും വരുമല്ലോ
  @ അദൃതന്‍ ,
  ആണല്ലോ. എപ്പൊഴും സുഹൃത്ത്‌ തന്നെ. നന്ദി
  @ മൊയിദീന്‍ . എ
  നല്ലൊരു ഗസല്‍ ആണത്. വന്നതില്‍ സന്തോഷം

  ReplyDelete
 72. :)

  സന്തോഷകരമായ നിമിഷങ്ങള്‍, ഓര്‍മ്മകളിലായാലും!

  ReplyDelete
 73. തന്‍റെ വികാരങ്ങളെ പ്രകടിപ്പിക്കുക. അവയ്ക്ക് മേല്‍ വിവേചാനാധികാരം പ്രയോഗിക്കുന്നതോടൊപ്പം.. അത് തന്നെയാണ് പാരതന്ത്ര്യത്തില്‍ നിന്നുമുള്ള മോചനം.. ശക്തമായ സ്വാതന്ത്ര്യ പ്രഖ്യാപനവും..!!

  ഇവിടെയും... എഴുത്തിന്‍റെ വശ്യത വായനയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നു. നേരത്തെ പറഞ്ഞ തണുപ്പും.. ഇപ്പോളിതാ കരച്ചിലും രണ്ടും എന്റെ വായനയില്‍ മികച്ചു നില്‍ക്കുന്നു.,

  ReplyDelete
 74. ഒരു മരത്തിന്‍ തൈ പറിച്ചു മാറ്റി നട്ടാലും പിടിച്ചു വരും എന്നാല്‍ ഒരു വന്മരം പറിച്ചു മാറ്റി നട്ടാല്‍ ഉണങ്ങി പോകും.
  ഈ വളക്കൂറില്ലാത്ത മണ്ണില്‍, നമ്മളെ സുഹൃത്തുക്കളില്‍ നിന്ന് മാറ്റി നട്ടാലും അതുപോലെ തന്നെ.

  ReplyDelete
 75. ചെറുവാടി ,അവിടെ മുടങ്ങാതെ
  കാണുന്ന ചങ്ങാതിയെ ഇക്കുറി
  കാണാതെ അന്വേഷിച് ഇറങ്ങിയത്
  ആണു .നല്ല ഒരു പോസ്റ്റ് വായിക്കാന് പറ്റി .
  പിന്നെ സങ്കടം വരുമ്പോ ഗസല് കേട്ടാല്
  അത് കൂടും .നല്ല സുഹൃത്തിനോട് സംസാരിക്കുന്നതാണ്
  ഏറ്റവും നല്ലത് .പിന്നെ ഈ സങ്കട നിമിഷവും
  കുറച്ചു ു കഴിഞ്ഞാല് മാറും എന്നോര്ത്താല്
  മതി .നാളെ നല്ല സന്തോഷം തരുന്ന എന്തെങ്കിലും
  ഉണ്ടാവുമെന്നും .ദാ,ഈ കമന്റ് വായിക്കുന്ന പോലെ ............

  ReplyDelete
 76. ബന്ധുക്കള്‍ പലപ്പോഴും സ്വാര്‍ത്ഥതയുടെ ബന്ധനത്തില്‍ നിരാശരാക്കുമ്പോള്‍, നല്ല സുഹൃത്തുക്കള്‍ അത്തരം വൈരുധ്യങ്ങളില്ലാതെ എപ്പോഴും ആശ്രയിക്കാവുന്ന അത്താണികളാവുന്നു.

  ReplyDelete
 77. @ നിശസുരഭി,
  വായനക്കും ,അഭിപ്രായത്തിനും. ഇനിയും വരുമല്ലോ ഈ വഴി.
  @ നാമൂസ്,
  നന്ദി സുഹൃത്തേ, ഇവിടെ വന്നതിനു, വായനക്കും പിന്നെ നല്ല അഭിപ്രായത്തിനും.
  @ കിരണ്‍,
  കിരണ്‍ പറഞ്ഞത് ശരിയാണ് സൌഹൃദത്തെപ്പറ്റി. നന്ദി.
  @ ചിത്രാംഗദ,
  അത് വഴി ഇറങ്ങാം. പുതിയ പോസ്റ്റ്‌ ശ്രദ്ധിച്ചില്ല. ഈ വായനക്കും അഭിപ്രായത്തിനും നന്ദി ചിത്ര
  @ സലാം pottengal
  ശരിയാണ് സലിം ഭായ്. യോജിക്കുന്നു. നന്ദിയുണ്ട് ഈ വഴി കണ്ടതില്‍. പിന്നെ വായനക്കും അഭിപ്രായത്തിനും

  ReplyDelete
 78. ഏകാന്തമായ ചില പ്രത്യേക മൂഡുകളില്‍ ഗസല്‍ കണ്ണ് നിറക്കാറുണ്ട്. ഒരു ഗസല്‍ പോലെ ഈ എഴുത്തും ...

  ReplyDelete
 79. ചെറുവാടീ..
  ദുബായ് അബ്രയുടെ അടുത്ത താമസിക്കുന്നവനാ ഞാനും.
  ചിലപ്പോള്‍ വെറുതെ അവിടെ ഇരിക്കുമ്പോള്‍ എനിക്കും തോന്നാറുണ്ട് ഇങ്ങിനെ പലതും.
  വെറുതെ സങ്കടം വരിക, കരയാന്‍ "പൂതി" ആവാറുണ്ട് ചിലപ്പോള്‍.
  പക്ഷെ ആ സമയങ്ങളിലെല്ലാം എന്റെ സങ്കടത്തെ കുറെ സമയം അബ്രയില്‍ ഒറ്റയ്ക്ക് നോക്കി യിരുന്നു ഒതുക്കാറുണ്ട്.
  മനസിന്‌ ശാന്തത കിട്ടാന്‍ നല്ലൊരു മരുന്നാണ് കരച്ചില്‍. നാം പുരുഷന്മാര്‍ പുചിച്ചു തള്ളുമെങ്കിലും അതിനു മാസ്മരിക ശക്തി ഉണ്ട് എന്നതൊരു സത്യമാണ്.
  നന്നായി പോസ്റ്റ്‌. മനസിന്റെ നോവ് അങ്ങിനെ തന്നെ കടലാസിലേക്ക് പകര്‍ത്തി അല്ലെ. ഇപ്പോള്‍ അല്പം ആശ്വാസം തോന്നിയില്ലേ.

  സങ്കടങ്ങളില്‍ കൂട്ടിനിരിക്കുന്ന സുഹുര്‍ത്ത് "കോടി രൂപയേക്കാള്‍" വിലപ്പെട്ടതാണെന്നാണ്. അതിനെ നഷ്ട്ടപെടുതാതിരിക്കുക.

  ReplyDelete
 80. നന്നായിരിക്കുന്നു ..

  ReplyDelete
 81. ഓഫീസില്‍ പോയാല്‍ ജോലി എടുക്കാറില്ല അല്ലെ? (ചുമ്മാ! പറഞ്ഞതാട്ടോ). പിന്നെ പോസ്റ്റ്‌ നന്നായി, ജോലിക്കിടയില്‍ എനിക്കും ഇതൊക്കെ തോന്നാറുണ്ട്. പങ്ക് വെക്കാന്‍ ആരെയും കിട്ടാറില്ല.

  ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....