Thursday, December 23, 2010

വിടവാങ്ങിയ പുഞ്ചിരി

ഞാനൊരു രാഷ്ട്രീയക്കാരനല്ല. പക്ഷെ ചൂടും ചൂരുമുള്ള കേരള രാഷ്ട്രീയത്തിന്റെ പന്തലിലേക്ക് എത്തിനോക്കാതിരിക്കാന്‍ ശരാശരി മലയാളിയെപോലെ എനിക്കു പറ്റില്ല. അതിനു കാരണങ്ങള്‍ പലതാകാം.. പക്ഷെ ഇപ്പോള്‍ ഇത് പറയുന്നത് കെ കരുണാകരന്‍ എന്ന കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യര്‍ പടിയിറങ്ങിയപ്പോള്‍ എന്റെ മനസിൽ തോനുന്ന ചില വികാരങ്ങള്‍ പങ്കുവെക്കാന്‍ മാത്രം.

കേരള രാഷ്ട്രീയത്തില്‍ ഒരു ക്ലീന്‍ ഇമേജ് ലീഡര്‍ക്ക് ഉണ്ടായിരുന്നു എന്ന് ഞാന്‍ പറയുന്നില്ല. അതിപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ഔചിത്യമുള്ള കാര്യവുമല്ല.
പക്ഷെ ഈ വിമര്‍ശനങ്ങളെ മാറ്റിവെച്ചു നോക്കിയാല്‍ ഞാന്‍ അദ്ധേഹത്തെ വളരെ ഇഷ്ടപ്പെടുന്നു. മികച്ചൊരു സംഘാടകനെ, അണികളില്‍ വികാരമാവുന്ന ഒരു നേതാവിനെ, മികച്ച ഭരണാധികാരിയെ പിന്നെ ഒരു പാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി പുത്രസ്നേഹം കാണിച്ച പിതാവിനെ.വര്‍ഷങ്ങളോളം കേരള രാഷ്ട്രീയം ചുറ്റികറങ്ങിയത് ഈ അച്ചുതണ്ടിലാണ്. കേരളത്തിന്‌ പുറത്തു ദല്‍ഹി രാഷ്ട്രീയം വരെ ഈ വാക്കുകള്‍ കാതോര്‍ത്ത കാലങ്ങളുണ്ട്.

പ്രതിസന്ധികളില്‍ നിന്നും പിടിച്ചു കയറിയ ഒരു മാതൃക ഉണ്ടതില്‍, കുഞ്ഞു നാളുകളില്‍ മുതല്‍ കാണുന്നത് അദ്ദേഹത്തിന്റെ പുഞ്ചിരിക്കുന്ന മുഖമാണ്. അദ്ദേഹത്തെ പറ്റി കേൾക്കുന്നതെല്ലാം വീര കഥകളാണ്, പിന്നെ വിവാദങ്ങളിലെ നായകനായി. പക്ഷെ എപ്പോഴും തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു തന്റെടിയുടെ മുഖം അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്നത് ആരും നിഷേധിക്കുകയുമില്ല.
എന്നെ തെറ്റിദ്ധരിക്കരുത്. പറഞ്ഞല്ലോ ഞാന്‍ ഒരു രാഷ്ട്രീയക്കാരന്‍ അല്ലെന്നു. പക്ഷെ ചെറുപ്പം മുതല്‍ പല കാരണങ്ങള്‍ കൊണ്ട് ഇഷ്ടപെട്ടൊരു വ്യക്തി. ആ വിയോഗം അറിയുമ്പോള്‍ തോന്നിയൊരു വിഷമം. അതീ കുഞ്ഞു പോസ്റ്റില്‍ ഉള്‍പ്പെടുത്താം എന്ന് തോന്നി. അത്രമാത്രം.

39 comments:

  1. ശരിയാണ്. കേരള രാഷ്ട്രീയം വിലയിരുത്തുമ്പോള്‍ ഈ പുഞ്ചിരി ഒരിക്കലും അവഗണിക്കാനാവില്ല. ദീര്‍ഘ കാലം കേരളത്തെ നയിച്ച ഈ മുഖ്യന്‍ കേരളീയരുടെ പ്രിയപ്പെട്ട ലീഡര്‍ തന്നെയാണ്. അദ്ദേഹത്തിന്റെ വിടവാങ്ങല്‍ കേരള രാഷ്ട്രീയത്തിനു നൊമ്പരപ്പെടുത്തുന്ന ഒരു നഷ്ടവും.

    ReplyDelete
  2. കേരള രാഷട്രീയത്തിന് നഷ്ട്ടപ്പെട്ടത് അണികളിലെ പക്വതയാർന്ന നേതാവിനെ തന്നെ യാണ്..പുഞ്ചിരി മായാതെ എവിടേയും നിറഞ്ഞു നിൽക്കുന്ന ലീഡറിന്റെ ആ മുഖം ഇനി ഓർമ്മയിൽ മാത്രം...

    ReplyDelete
  3. കരുണാകരന്‍ കേരള രാഷ്ട്രീയം എന്നല്ല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പകരം വെക്കാനില്ലാത്ത ഒരു നേതാവ്... രാഷ്ട്രീയത്തെ കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയ കാലം തൊട്ട് എന്‍റെ മനസ്സില്‍ ആദ്യം ഓടിയെത്തുന്ന ഒരു മുഖം കരുണാകരന്‍റെതു തന്നെ .. അദ്ദേഹത്തിന്‍റെ മരണം ഏതൊരാളെ പോലെ എന്നേയും വേദനിപ്പിക്കുന്നു..
    അദ്ദേഹത്തിനു ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

    ReplyDelete
  4. ചെറുവാടീ,ഈ വിയോഗ വാര്‍ത്ത റേഡിയോവിലൂടെയാണ് അറിഞ്ഞത്.ഇപ്പോള്‍ ബ്ലോഗ്‌ ഡാഷ് ബോര്‍ഡ്‌ തുറന്നപ്പോള്‍ ചെറുവാടിയുടെ ലേഖനവും കണ്ടു. ശ്രീ കരുണാകരനെ കുറിച്ച് ഇങ്ങനെ ഒരോര്‍മ്മ കുറിപ്പ് വളരെ നന്നായി.തെറ്റിദ്ധാരണ വരുന്നതെ ഇല്ല.കാരണം അദ്ദേഹം കിംഗ്‌ മേക്കര്‍ എന്ന പദവി വരെ ലഭിച്ച പൊളിട്ടീഷ്യന്‍ അല്ലേ..? എന്‍റെ അനുശോചനവും രേഖപ്പെടുത്തുന്നു.

    ReplyDelete
  5. പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ള നേതാവ്.

    ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

    ReplyDelete
  6. ഒരു അസാധ്യ വ്യക്തിത്വം ആണ് ...
    പുത്രാ സ്നേഹം കാരണം എല്ലാം നഴ്ടപെട്ട ഒരു അച്ഛന്‍റെ കഥ ....
    പാര്‍ട്ടി ഇല്‍ എല്ലാം എല്ലാം ആയിരുന്ന ആള്‍ ... മക്കള്‍ കാരണം... അല്ലെങ്ങില്‍ ഒരു സ്പെഷ്യല്‍ അച്ഛനാകയാല്‍ ................ ഒന്നും അല്ലാത്ത അവസ്ഥ ....
    ശരിക്കും ഒരു ലീഡര്‍ തന്നേ.. (ചിലതൊന്നും ഇവിടെ പറയേണ്ടതില്ലാ..) - ആദരാഞ്ജലികള്‍!!!!

    ReplyDelete
  7. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

    ReplyDelete
  8. ലീഡര്‍ എന്ന നിലയില്‍ കേരള രാഷ്ട്ട്രീയത്തില്‍ പകരം വെക്കാനില്ലാത്ത നേതാവ് ....കേരള ജനതയുടെ മനസ്സില്‍ പതിഞ്ഞ ജീവിതം..വിയോഗത്തില്‍ ദുഖിക്കുന്നു..

    ReplyDelete
  9. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

    ReplyDelete
  10. മലയാളികളുടെ ഇടയിലെ വളരേ ബോൾഡായ നേതാവ് ഒപ്പം ശിങ്കിടികൾക്ക് കരുണ ചെയ്യുന്നവനുമായ ഒരു സാക്ഷാൽ ലീഡറായിരുന്ന ഈ പ്രിയ നേതാവിന് ബിലാത്തിമലയാളികളുടെ പേരിൽ എല്ലാവിധ
    ആദരാജ്ഞലികളും..അർപ്പിച്ചുകൊള്ളുന്നൂ

    ReplyDelete
  11. ആദരാഞ്ജലികള്‍

    ReplyDelete
  12. ലീഡര്‍ എന്നു വിളിക്കര്‍ഹനായ ഒരേ ഒരു രാഷ്ട്രീയക്കാരന്‍..ആദരാഞ്ജലികള്‍

    ReplyDelete
  13. സ്കൂൾ ലൈഫിൽ എത്രയോ സാമൂഹ്യപാഠം പരീക്ഷകൾക്ക് ‘കേരള മുഖ്യമന്ത്രി - കെ കരുണാകരൻ’ എന്ന് എത്ര പ്രാവശ്യം ഉത്തരമെഴുതിയിരിക്കുന്നു. ഒരുകാലത്ത് ആകെ അറിയാവുന്ന രാഷ്ട്രീയക്കരനായിരുന്നു അദ്ദേഹം. അന്ധമായ പുത്ര/പുത്രി വാത്സല്യമില്ലായിരുന്നെങ്കിൽ എവിടെവരെ എത്താമായിരുന്ന/ കേരളത്തിന് എന്തുമാത്രം പുരോഗമനം കൊണ്ടുവരാൻ കഴിവുണ്ടായിരുന്ന വ്യക്തിയായിരുന്നു.. ആദരാഞ്ജലികൾ..

    ReplyDelete
  14. ആദരാഞ്ജലികള്‍ ..

    ReplyDelete
  15. ലീഡര്‍ കെ .കരുണാകരന്‍, കേരള രാഷ്ട്രീയത്തിലെ പുഞ്ചിരിക്കുന്ന മുഖം. കൂടെ നില്‍ക്കുന്നവരെ ജീവന്‍ കൊടുത്തും സംരക്ഷിക്കുന്ന തേരാളി, നമുക്ക് നഷ്ട്ടമായത് മികച്ചൊരു ഭരണാധികാരിയെ മാത്രമല്ല, ജനങ്ങളുടെ പള്‍സ് അറിയുന്ന ജനകീയ നേതാവ്..
    ആദരാഞ്ജലികള്‍

    ReplyDelete
  16. cheruvadi, I share your views on KK. you put it precisely well and quite balanced. KK was a stalwart among politicians indeed with all his short comings as a human being as well as being in real politics.

    ReplyDelete
  17. കെ കരുണാകരന് ആദരാഞ്ജലികൾ നേരുന്നു. രാജനെ മറക്കാനാവാത്തതിനാലാകാം എനിക്ക് അദ്ദേഹത്തെ അംഗീകരിക്കാനാവാത്ത് എന്നു മാത്രം!

    ReplyDelete
  18. ആദരാഞ്ജലികൾ അർപ്പിക്കുന്നു...

    ReplyDelete
  19. ആദരാഞ്ജലികള്‍

    ReplyDelete
  20. കരുണാകരന് ആദരാഞ്ജലികള്‍..ദൈവം അദ്ദേഹത്തിന്റെ ആത്മാവിനു ശാന്തി നല്‍കുമാറാകട്ടെ.
    ശ്രീനാഥനോട് യോജിക്കുന്നു.

    ReplyDelete
  21. നഷ്ടപ്പെടുമ്പോഴാണ് ചിലതിന്റെ വിലയറിയുന്നത്...അങ്ങനെ തന്നെയാണ് അദ്ദേഹത്തിന്‍റെ കാര്യവും....
    കുറച്ചു കാലങ്ങളായി, ഞാന്‍ അദ്ദേഹത്തെ അങ്ങേയറ്റം വെറുത്തിരുന്നു.....
    പക്ഷെ ഇപ്പോള്‍....

    ReplyDelete
  22. ithu avasarochitham thanne.

    cheruvadiyotoppam njanum anuzochanangalil pankucherunnu...

    ReplyDelete
  23. അതേ ശെരിക്കും ഒരു കിംഗ്‌ മേക്കര്‍ തന്നെയായിരുന്നു അദ്ദേഹം. ഒരു കാലത്ത് കേന്ദ്ര മന്ത്രി സഭ വരെ തീരുമാനിക്കാന്‍തക്ക സ്വാധീനമുണ്ടായിരുന്ന ചാണക്യന്‍. അമിതമായ മക്കള്‍ സ്നേഹത്തിനു വഴങ്ങി നേതൃത്വത്തിന്റെ അപ്രീതിക്ക് പാത്രമാവാനായിരുന്നു വിധി... പക്ഷെ ഏതൊരു രാഷ്ട്രീയ നേതാവും ആഘ്രഹിച്ചു പോകുന്ന രാഷ്ട്ര തന്ത്രന്ജ്ജതയും , ബുദ്ധിയും, സ്പീഡും, ദീര്‍ഘ ദൃഷ്ടിയും, ധൈര്യവും ചങ്കൂറ്റവും എല്ലാം ഒത്തിണങ്ങിയ ഒരു നേതാവായിരുന്നു കണ്ണോത്ത് കരുണാകര മാരാര്‍ എന്നാ ആ പഴയ സ്വതന്ത്ര സമര സേനാനി.

    ReplyDelete
  24. ആദരാഞ്ജലികള്...

    ReplyDelete
  25. ആദരാഞ്ജലികള് അര്‍പ്പിക്കുന്നു...

    ReplyDelete
  26. ആദരാഞ്ജലികള്‍!!!! മക്കളെ വല്ലാതെ സ്നേഹിച്ച പാവം ഒരച്ഛന്‍ എന്ന നിലക്ക്.

    ReplyDelete
  27. ആദരാഞ്ജലികള് ഗ്രേറ്റ്‌ ലീഡര്‍ നു

    ReplyDelete
  28. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

    ReplyDelete
  29. എന്റെ ഉമ്മായ്ക്ക് ഇഷ്ടപ്പെട്ട രണ്ടു മുഖങ്ങളുണ്ട് രാഷ്ട്രീയത്തില്‍. ഒന്ന് സഖാവ് നായനാര്‍, മറ്റൊരാള്‍ ലീഡര്‍. ഞാനിരുവരുടെയും കുറവുകള്‍ ഒരുപാട് പറഞ്ഞിരുന്നു, വെറുതെ ശു‍ണ്ഠി കയറ്റാന്‍. ഉമ്മായ്ക്കതൊന്നും അറിയേണ്ട. അവരുടെ നിറഞ്ഞ ചിരി പോലെ തുറന്ന മനസ്സാവുമെന്ന് ആവര്‍ത്തിക്കും.

    സ്മരണാഞ്ജലികള്‍

    ReplyDelete
  30. ആദരാഞ്ജലികൾ....

    ReplyDelete
  31. എത്താൻ വൈകി. അതുകൊണ്ട് ഒന്നും പറയാതെ പോകുന്നു ഇക്കാ...

    ReplyDelete
  32. രാഷ്ട്രീയത്തില്‍ നിന്ന് മറഞ്ഞു പോയ ഒരു ചിരി. കരുണാകരനെ ഓര്‍ക്കുമ്പോള്‍ ആരുടെ മനസ്സിലും പെട്ടെന്ന് ഓടി വരുന്നത് ആ ചിരി തന്നെ. മനുഷ്യന് ഏറ്റവും കൂടുതല്‍ ഉണ്ടായിരിക്കേണ്ട ആ ഗുണം അദ്ദേഹത്തെ കേരളത്തിന്റെ പ്രിയങ്കരനാക്കി.

    ReplyDelete
  33. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു...

    ReplyDelete
  34. കൊള്ളാം ചെറുവാടി....കേരള രാഷ്ട്രീയത്തിലെ പുഞ്ചിരിക്കുന്ന മുഖത്തെ അനുസ്മരിച്ചത് നന്നായി...വിവാദങ്ങളില്‍പെടാതെ എത്ര രാഷ്ട്രീയക്കാര്‍ ഇതിലെ കടന്നു പോയി..? ആരും തന്നെയില്ല..
    ലീഡറെ ചുറ്റിപറ്റിയുള്ള വിവാദങ്ങളും , അദ്ദേഹം കേരളത്തിന്‌ നല്‍കിയ സംഭാവനകളും ഒരു തുലാസിന്റെ രണ്ടു തട്ടില്‍ വെച്ചാല്‍...തീര്‍ച്ചയായും..വികസനത്തിന്റെ തട്ട് താഴ്ന്ന് തന്നെയിരിക്കും..
    "കേരള രാഷ്ട്രീയം..അല്ലെങ്കില്‍ കോണ്‍ഗ്രസ് രാഷ്ട്രീയമെങ്കിലും ഇനി കരുണാകരന് മുമ്പും കരുണാകരന് ശേഷവും...."
    സഖാവ് നായനാര്‍ക്ക് ശേഷം കേരള രാഷ്ട്രീയത്തിലെ മറ്റൊരു തലയെടുപ്പുള്ള നേതാവ് കൂടി യാത്ര പറഞ്ഞിരിക്കുന്നു...ആദരാഞ്ജലികള്‍...

    ReplyDelete
  35. ഒരു പക്ഷെ ചെറുവാടിക്ക് മറ്റൊരു നഷ്ട്ടപെടല്‍ കൂടി ആണ് കരുണാകര മരണം കൊളക്കാടന്‍ മൂസ ഹാജി പോലുള്ളവര്‍ക്ക് വലിയ തണല്‍ മരം ആയിരുന്നു കരുണാകരന്‍ അല്ലേ ചെറുവാടി

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....